കാമുകനുമായി പിരിഞ്ഞു, സഹോദരിയെയും വളർത്തുനായയെയും അൺഫോളോ ചെയ്തു; ഇത്രയ്ക്ക് വേണോയെന്ന് ആരാധകർ

കരിയറിലെ തുടക്കകാലത്ത് തന്നെ ബോളിവു‍ഡിൽ മികച്ച അലസരങ്ങൾ തുടരെ ലഭിച്ച നടിയാണ് ശ്രദ്ധ കപൂർ. നിരവധി ഹിറ്റ് സിനിമകളുടെ ഭാ​ഗമാകാൻ ശ്രദ്ധയ്ക്ക് സാധിച്ചു. 2013 ൽ പുറത്തിറങ്ങിയ ആഷിഖി 2 ആണ് ശ്രദ്ധയുടെ കരിയറിൽ ഇന്നും ഏവരും എടുത്ത് പറയുന്ന സിനിമ. എക് വില്ലൻ എന്ന സിനിമയും കൈയടി നേടി. അഭിനയിച്ച സിനിമകളിൽ ഭൂരിഭാ​ഗത്തിലും ഹിറ്റ് ​ഗാനങ്ങൾ ശ്രദ്ധയ്ക്ക് ലഭിച്ചു. ഇത് താരത്തിന്റെ ​ഗ്രാഫിൽ ഉപകരിച്ചിട്ടുണ്ട്. നടൻ ശക്തി കപൂറിന്റെ മകളാണ് ശ്രദ്ധ കപൂർ.

കുടുംബ വാഴ്ച ബോളിവുഡിൽ ശക്തമാണെങ്കിലും ശ്രദ്ധയ്ക്ക് ബി ടൗണിലെ പ്രമുഖരിൽ നിന്നും വലിയ പിന്തുണ ലഭിച്ചിട്ടില്ലെന്ന് ആരാധകർക്ക് അഭിപ്രായമുണ്ട്. ആലിയ ഭട്ട് ഉൾപ്പെടെയുള്ള നടിമാരുടെ ​ഗ്രാഫ് കുതിച്ചുയർന്നപ്പോൾ ശ്രദ്ധയ്ക്ക് ചില വീഴ്ചകളുണ്ടായി. 37 കാരിയായ ശ്രദ്ധയു‌ടെ വ്യക്തി ജീവിതവും ബി ടൗൺ മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ശ്രദ്ധയുടെ ഹിറ്റ് ഓൺസ്ക്രീൻ ഹീറോ ആദിത്യ റോയ് കപൂറാണ്. നടനുമായി ശ്രദ്ധ പ്രണയത്തിലാണെന്ന് നേരത്തെ ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. കുറച്ച് കാലത്തെ ഡേറ്റിം​ഗിന് ശേഷം ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞെന്നായിരുന്നു റിപ്പോർട്ടുകൾ.

Shraddha Kapoor

തിരക്കഥാകൃത്ത് രാഹുൽ മോഡിയുമായി ശ്രദ്ധ പ്രണയത്തിലാണെന്ന് അടുത്തിടെയാണ് വ്യക്തമായത്. നടി അഭിനയിച്ച തൂ ജൂത്തി മേ മക്കർ എന്ന സിനിമയുടെ തിരക്കഥ എഴുതിയത് രാഹുൽ മോഡിയാണ്. ഒരു ഡിന്നർ ഡേറ്റിന് ഒരുമിച്ചെത്തിയ ഇരുവരുടെയും ഫോട്ടോ ബി ടൗൺ മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് ആരാധകർ അറിയുന്നത്. അടുത്തിടെ രാഹുലിനൊപ്പമുള്ള സെൽഫി ശ്രദ്ധ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചു.

ഇപ്പോഴിതാ ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ശ്രദ്ധ ഇൻസ്റ്റ​ഗ്രാമിൽ രാഹുൽ മോഡിയെയും ഇദ്ദേഹത്തിന്റെ സഹോദരിയെയും അൺഫോളോ ചെയ്തിട്ടുണ്ട്. ഇതിന് പുറമെ രാഹുലിന്റെ പ്രൊഡക്ഷൻ ഹൗസിന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടും വളർത്തു നായയുടെ അക്കൗണ്ടും അൺഫോളോ ചെയ്തു. ഇതാണ് ബ്രേക്കപ്പായെന്ന അഭ്യൂഹങ്ങൾക്ക് കാരണം.

Shraddha Kapoor

സോഷ്യൽ മീഡിയയിൽ ഈ വാർത്തയെക്കുറിച്ച് പല അഭിപ്രായങ്ങളും വരുന്നുണ്ട്. ബ്രേക്കപ്പായെന്ന് കരുതി വളർത്ത് നായയുടെ അക്കൗണ്ട് പോലും അൺ ഫോളോ ചെയ്യുന്നത് എന്തിനാണെന്നാണ് ചില ആരാധകരുടെ ചോദ്യം. അതേസമയം ശ്രദ്ധയുടെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടിയുള്ള തന്ത്രമായിരിക്കാം ഇതെന്നും അഭിപ്രായം വന്നു.

സ്ത്രീ 2 ആണ് ശ്രദ്ധയുടെ പുതിയ സിനിമ. രാഹുൽ മോഡ‍ിക്ക് മുമ്പ് ഫോട്ടോ​ഗ്രാഫർ രോഹൻ ശ്രേഷ്ഠയുമായി പ്രണയത്തിലായിരുന്നു ശ്രദ്ധ കപൂർ. 2020 ൽ ഇരുവരും പിരിഞ്ഞു. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ശ്രദ്ധ കപൂർ സംസാരിക്കാറില്ല. നിരവധി ​ഗോസിപ്പുകൾ വന്നപ്പോഴും നടി പ്രതികരിച്ചിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്ന ബ്രേക്കപ്പ് വാർത്തകളോടും നടി പ്രതികരിക്കാൻ ഇടയില്ലെന്നാണ് ആരാധകർ പറയുന്നത്.

More from Filmibeat

Read more about: shraddha kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X