'നാല് വർഷത്തെ പ്രണയം അവസാനിപ്പിച്ചു'; ബോളിവുഡ് താരം ശ്രദ്ധ കപൂറും കാമുകൻ രോഹൻ ശ്രേഷ്ഠയും വേർപിരിഞ്ഞു!

ബോളിവുഡിലെ താര സുന്ദരിയാണ് നടി ശ്രദ്ധ കപൂർ. ആഷ്കി 2, ഏക് വില്ലൻ തുടങ്ങിയ സിനിമകളാണ് ശ്രദ്ധയെ മലയാളികൾക്ക് പ്രിയപ്പെട്ട നടിയാക്കി മാറ്റിയത്. ഹിന്ദി സിനിമയ്ക്ക് അന്നും ഇന്നും മലയാളികൾക്കിടയിൽ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്. അച്ഛന്റെ സിനിമാ പാരമ്പര്യം പിന്തുടർന്നാണ് മറ്റുള്ള താരസന്തതികളെപ്പോലെ ശ്രദ്ധയും അഭിനയം ആരംഭിച്ചത്. മുപ്പത്തഞ്ചുകാരിയായ ശ്രദ്ധ 2010 മുതലാണ് ബോളിവുഡ് സിനിമകളുടെ ഭാ​ഗമായത്. സഹോയാണ് ശ്രദ്ധ അഭിനയിച്ച ഓരേയൊരു തെന്നിന്ത്യൻ സിനിമ.

സിനിമാ താരങ്ങളുടെ പ്രണയങ്ങൾ എല്ലാം അതിവേ​ഗത്തിൽ ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ ശ്രദ്ധ കപൂറിന്റെ പ്രണയവും എല്ലാവർക്കും അറിയാവുന്ന ഒന്ന് തന്നെയാണ്. നാല് വർഷത്തിലധികമായി ശ്രദ്ധ കപൂർ തന്റെ സുഹൃത്തും ഫോട്ടോ​ഗ്രാഫറുമായ രോഹൻ ശ്രേഷ്ഠയുമായി പ്രണയത്തിലാണ്. പലതവണ വാർത്തകളിൽ ഇവരുടെ പ്രണയം ഇടം പിടിച്ചിരുന്നുവെങ്കിലും ശ്രദ്ധയോ രോഹനോ വാർത്തകൾ ശരിയാണെന്ന് അറിയിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല.

ശ്രദ്ധയും രോഹനും പിരിഞ്ഞു

ബോളിവുഡുമായി അടുത്ത് നിൽക്കുന്ന വൃത്തങ്ങളാണ് ശ്രദ്ധയുടേയും രോഹന്റേയും പ്രണയം തകർന്നുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്തിനാണ് ഇരുവരും വേർപിരിഞ്ഞത് എന്നത് വ്യക്തമല്ല. ഇരുവരും പ്രണയത്തിലായിരുന്നപ്പോൾ ചിലർ വാർത്തകളിൽ സത്യമില്ലെന്ന് പറഞ്ഞും രം​ഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ മാർച്ച് മൂന്നിന് നടന്ന ശ്രദ്ധയുടെ പിറന്നാൾ‌ ആഘോഷത്തിൽ രോഹൻ പങ്കെടുത്തിരുന്നില്ല. ശ്രദ്ധയുടെ കുടുംബാം​ഗങ്ങളും സുഹൃത്തുക്കളുമെല്ലാം പങ്കെടുത്തപ്പോഴും രോഹൻ വിട്ടുനിന്നത് അന്ന് മുതൽ പാപ്പരാസികൾക്കിടയിൽ ചർച്ചയാണ്. അതിന് മുമ്പ് രോഹന്റെ ബ്രൈഡൽ ഫോട്ടോഷൂട്ടിന് വേണ്ടി ശ്രദ്ധ മോഡലായിരുന്നു. അന്ന് ഇരുവരുടേയും കെമിസ്ട്രിയിൽ പിറന്ന ചിത്രങ്ങൾക്ക് സോഷ്യൽമീഡിയയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

ശ്രദ്ധയുടെ പിറന്നാളിന് രോഹൻ പങ്കെടുത്തില്ല

ഇത്രയെറെ ആത്മബന്ധം പുലർത്തുന്നവർ പെടുന്ന‌നെ അകൽച്ച കാണിക്കാൻ തുടങ്ങിയതാണ് ഇരുവരുടേയും പ്രണയം തകർന്നോ എന്ന ചോദ്യം ഉയരാൻ കാരണമായത്. തങ്ങൾ പ്രണയത്തിലാണെന്ന് തുറന്ന് സമ്മതികാത്തവർ പക്ഷെ പല പാർട്ടികളും യാത്രകളിലും ഒരുമിച്ചാണ് കാണപ്പെട്ടിരുന്നത്. ഒരിടയ്ക്ക് ശ്രദ്ധ-രോഹൻ വിവാഹം കഴിഞ്ഞുവെന്ന തരത്തിലും ഉടൻ നടക്കുമെന്ന തരത്തിലും നിരന്തരം വാർത്തകൾ വന്നിരുന്നു. മകളുടെ വിവാഹവും പ്രണയവും വലിയ ചർച്ചയായപ്പോൾ താരത്തിന്റെ അച്ഛൻ ശക്തി കപൂർ രം​ഗത്തെത്തിയിരുന്നു. അന്ന് പ്രചരിച്ച വാർത്തകൾ ശ്രദ്ധ 2020ൽ വിവാഹിതയാകുമെന്നായിരുന്നു. വാർത്തകൾ കണ്ട് മടുത്ത ശക്തി കപൂർ ഇങ്ങനെ പ്രതികരിച്ചു. 'ശരിക്കും.... എന്റെ മകൾ വിവാഹിതയാകുകയാണോ...? എന്നെയും വിളിക്കാൻ മറക്കരുതേ.... എവിടെയാണെന്ന് എന്നെയും അറിയിക്കണേ.... ഞാൻ എന്തായാലും വരും. ഞാൻ ആണല്ലോ അവളുടെ അച്ഛൻ. അതൊക്കെ ശരിയാണെങ്കിലും എനിക്ക് വിവാഹത്തെ കുറിച്ച് അറിവ് കിട്ടിയിട്ടില്ല. അതാണ് അറിയിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നത്' ശക്തി കപൂർ പറഞ്ഞു.

Recommended Video

Gayathri Suresh about Vinayakan's statement | FilmiBeat Malayalam
രോഹനെ കുറിച്ച് ശക്തി കപൂർ പറഞ്ഞത്

തന്റെ കുടുംബവുമായി രോഹനുള്ള ബന്ധത്തെ കുറിച്ചും ശക്തി കപൂർ തുറന്ന് പറഞ്ഞിരുന്നു. 'രോഹൻ ഒരു ഫാമിലി ഫ്രണ്ട് ആണ്. എനിക്ക് അവന്റെ അച്ഛനെ ഒരുപാട് വർഷങ്ങളായി അറിയാം. രോഹൻ ഞങ്ങളെ സന്ദർശിക്കാറുണ്ട്. പക്ഷേ അവൻ ശ്രദ്ധയുമായുള്ള വിവാഹം ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല ഇന്ന് കുട്ടികൾ ഈ കാര്യങ്ങൾ സ്വയം തീരുമാനിക്കുന്നുവരാണ്. അവൾ സ്വന്തമായി ഒരു ജീവിത പങ്കാളിയെ തെരഞ്ഞെടുത്തുവെന്ന് പറഞ്ഞാൽ ഞാൻ ഉടൻ സമ്മതിക്കും. ഞാൻ എന്തിന് നിരസിക്കണം. പക്ഷെ ഈ സമയത്ത് അവർ അവരുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വിവാഹം ഒരു പ്രധാന തീരുമാനമാണ്. ആളുകൾ ബന്ധം വേർപെടുത്തി എന്ന് കേൾക്കുമ്പോൾ എനിക്ക് വിഷമം തോന്നാറുണ്ട്' ശക്തി കപൂർ കൂട്ടിച്ചേർത്തു.

More from Filmibeat

Read more about: shraddha kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X