2020 ൽ മകളുടെ വിവാഹം!! അച്ഛനായ എന്നേയും വിളിക്കണം, ഉറപ്പായും വരും, വിമർശകർക്ക് മറുപടിയുമായി നടൻ

ബോളിവുഡിൽ പ്രണയ ഗോസിപ്പുകൾ പ്രചരിക്കുവാൻ അത്ര സമയത്തിനവ്‍റെ ആവശ്യമില്ല. രണ്ട് താരങ്ങൾ തുടർച്ചയായി ചിത്രത്തിൽ അഭിനയിക്കുകയോ അല്ലെങ്കിൽ പുറം ലോകത്ത് ഇവരെ ഒരുമിച്ച് കാണുകയോ ചെയ്താൽ അപ്പോൾ മുതൽ പ്രണയകഥ പ്രചരിക്കും. ബോളിവുഡ് താരങ്ങളിൽ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാത്ത താരങ്ങൾ വളരെ വിരളമാണ്.

ആഷിക്വി 2 എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ശ്രദ്ധ കപൂർ. ഈ ചിത്രം താരത്തിന്റെ കരിയറിൽ വൻ ചലനമായിരുന്നു സൃഷ്ടിച്ചത്. റൊമാന്റിക് മ്യൂസിക്കൽ ഡ്രാമ ഗണത്തിൽ വരുന്ന ചിത്രം അന്ന് ബോക്സോഫീസ് വമ്പർ ഹിറ്റായിരുന്നു. ചിത്രം ഹിറ്റായതിനു പിന്നാലെ ശ്രദ്ധയും ഗോസിപ്പ് കോളത്തിലെ സ്ഥിര സാന്നിധ്യമായി മാറി. ആദിത്യ റോയ് കപൂർ എന്നിങ്ങനെ നിരവധി പേരുകൾ നടിയുടെ പേരിനോടൊപ്പം പ്രത്യക്ഷപ്പെട്ടു. ഏറ്റവും ഒടുവിൽ ബോളിവുഡ് ഫോട്ടോഗ്രാഫർ രോഹൻ ശ്രേഷ്ഠയുടെ പേരാണ് ഉയർന്നു വരുന്നത്. നടിയുടെ വിവാഹ വാർത്തയെ കുറിച്ച് പ്രതികരിച്ച് ശ്രദ്ധയുടെ പിതാവ് ശക്തി കപൂർ രംഗത്തെത്തിയിട്ടുണ്ട്. മകളുടെ വിവാഹത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

വിവാഹം 2020

വിവാഹം 2020

കഴിഞ്ഞ കുറച്ചു നാളുകളായി ശ്രദ്ധയുടെ വിവാഹ വാർത്തയാണ് ബോളിവുഡ് കോളങ്ങളിൽ നിറയുന്നത്. ബോളിവുഡ് ഫോട്ടോ ഗ്രാഫർ റോഹൻ ശ്രേഷ്ടയാണ് താരത്തിന്റെ പ്രതിശ്രുത വരനെന്നും 2020 ൽ ഇവരുടെ വിവാഹമുണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവത്രേ. താര വിവാഹത്തിന്റ തയ്യാറെടപ്പുകൾ തുടങ്ങി കഴിഞ്ഞെന്നും വാർത്തകൾ പ്രചരിക്കുന്നു.

  മകളുടെ വിവാഹം

മകളുടെ വിവാഹം

ശ്രദ്ധ കപൂറിന്റെ വിവാഹ വാർത്ത പ്രചരിക്കുമ്പോൾ പ്രതികരണവുമായി അച്ഛൻ ശക്തി കപൂർ രംഗത്ത്. ശരിക്കും എന്റെ മകൾ വിവാഹിതയാകുകയാണോ? വിവാഹത്തിന് എന്നേയും ക്ഷണിക്കാൻ മറക്കരുത്. എവിടെയാണ് വിവാഹമെന്ന് എന്നെ അറിയിക്കു.ഞാനാണല്ലോ അവളുടെ അച്ഛൻ. എന്നിട്ടും എനിക്കൊന്നും അറിയില്ല. അതുകൊണ്ടാണ് എന്നേയും അറിയിക്കാൻ പറഞ്ഞത്- ശക്തി കപൂർ ട്രോളി.

  നടിയുടെ പ്രതികരണം‌‌‌

നടിയുടെ പ്രതികരണം‌‌‌

നടിയുടെ പ്രണയവും വിവാഹവും ബോളിവുഡിൽ ചൂട് പിടിച്ച ചർച്ചയായിട്ടും ഇതിനെ കുറിച്ച് പ്രതികരിക്കാൻ താരങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല. പ്രണയം പോലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ശ്രദ്ധ സിനിമ ഷൂട്ടിന്റെ തിരക്കുകളിലാണിപ്പോൾ. സാഹോ, സ്ട്രീറ്റ് ഡാൻസർ 3D , ബാഗി 3, ചിച്ചോർ തുടങ്ങിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. സാഹോയിൽ ബാഹുബലി താരം പ്രഭാസിന്റെ നായികാ വേഷമാണ് ശ്രദ്ധക്ക്. ഈ ചിത്രം ഓഗസ്റ്റ് 15ന് പുറത്തു വരും.

 ആദിത്യറോയ് കപൂറുമായുളള  പ്രണയം

ആദിത്യറോയ് കപൂറുമായുളള പ്രണയം

ആഷിഖ്വി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ശ്രദ്ധ ഗോസിപ്പ് കോളത്തിൽ പേര് പതിപ്പിച്ചതും ഈ ചിത്രത്തിലൂടെ തന്നെയായിരുന്നു. ചിത്രത്തിലെ സഹതാരം ആദിത്യ റോയ് കപൂറുമായി താരം പ്രണയത്തിലാണെന്നും ഇവര്‌സ ഡേറ്റിങ്ങിലാണെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കുറച്ചു നാലുകൾക്ക് ശേഷം ആദിത്യ റോയ് കപൂറിനു സേഷം റോക്ക് ഓൺ 2 താരം ഫർഹാൻ അക്തറുമായി പ്രണയത്തിലാണെന്നുളള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെ കുറിച്ചൊന്നും താരം പ്രതികരിച്ചിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X