ഈ വിജയം ശ്രദ്ധാകപൂറിന് മാത്രം
ബോളിവുഡിലെ മുന്‍നിര നായികമാര്‍ക്കൊപ്പം പരിഗണിക്കപ്പെടാത്ത ഒരു താരമായിരുന്നു ശ്രദ്ധാകപൂര്‍. എന്നാല്‍ ഇപ്പോള്‍ ബോളിവുഡിലെ മുന്‍നിര നായികമാരേക്കാള്‍ ഒരുപടി മുന്നിലാണ് ശ്രദ്ധാകപൂര്‍. മൂന്ന് സിനിമകളിലൂടെ തുടര്‍ച്ചയായി 100 കോടി കളക്ഷനാണ് ശ്രദ്ധാ കപൂര്‍ നേടിയിരിക്കുന്നത്.
ശ്രദ്ധ നായികയായി എത്തിയ ആഷികി 2, ഏക് വില്ലന്‍ എന്നീ ചിത്രങ്ങള്‍ വമ്പന്‍ വിജയമായിരുന്നു. അതിന് ശേഷം ശ്രദ്ധ നായികയായെത്തിയ എബിസിഡി 2 100കോടി കളക്ഷനിലേക്ക് കടന്ന് വരികയാണ്. റെമോ ഡിസൂസ സംവിധാനം ചെയ്ത എബ്‌സിഡി 2 ജൂണ്‍ 19നാണ് റിലീസ് ചെയ്തത്. ബുധനാഴ്ച വരെ സിനിമയുടെ കളക്ഷന്‍ 95.25 ആയിരുന്നു. ഈ ആഴ്ച തന്നെ ചിത്രം ബോക്‌സോഫീസില്‍ 100 കോടി കടക്കും.

എനി ബഡി ക്യാന്‍ ഡാന്‍സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എബിസിഡി 2 എത്തിയത്. സിദ്ധാര്‍ഥ് റോയ് കപൂര്‍ നിര്‍മ്മിച്ച എബിസിഡി 2 എന്ന ചിത്രത്തില്‍ വരുണ്‍ ധവാനാണ് നായക വേഷം അവതരിപ്പിച്ചത്. ചിത്രത്തില്‍ പ്രഭു ദേവയും ഗോട്ടിലെബുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
ശ്രദ്ധാകപൂറിന്റെ മൂന്ന് ഹിറ്റ് ചിത്രങ്ങളിലൂടെ മുന്‍നിര നായികമാരിലേക്ക് ഉയര്‍ന്ന് വന്ന ശ്രദ്ധയുടെ അടുത്ത ചിത്രങ്ങള്‍ റോക്ക് ഓണ്‍ 2, ബാഗി എന്നിവയാണ്.


Click it and Unblock the Notifications











