ശ്രദ്ധ കപൂര്‍ റോക്ക് ഓണ്‍ 2വില്‍
റോക്ക് ഓണിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാര്‍ത്ത ബോളിവുഡില്‍ നിന്ന് കേള്‍ക്കാന്‍ തുടങ്ങിട്ട് കുറച്ച് നാളുകളായി.എന്നാല്‍ ഇതാ ഇപ്പോള്‍ മറ്റൊരു വാര്‍ത്ത വന്നിരിക്കുന്നു. ചിത്രത്തില്‍ ശ്രദ്ധ കപൂര്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഫര്‍ഹാന്‍ അക്തര്‍, അര്‍ജുന്‍ രാംപാല്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ച റോക്ക് ഓണ്‍
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ഫര്‍ഹാന്‍ അക്തറും അര്‍ജുന്‍ രാംപാലുമാണ് പ്രധാന വേഷത്തിലെത്തുന്നത്. 2008 ലാണ് റോക്ക് ഓണ്‍ പുറത്തിറങ്ങുന്നത്. ആ വര്‍ഷത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ റോക്ക് ഓണ്‍ ഇടം നേടിയിരുന്നു.

റോക്ക് ഓണില്‍ പ്രധാന വേഷത്തിലെത്തിയ പ്രാച്ചി ദേശായിയും റോക്ക് ഓണ്‍ 2 വില്‍ ഉണ്ടാകും. സുജാത് സുധാകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് റിതേഷ് സിദ്വാനിയാണ് ശ്രദ്ധ കപൂര്‍ അഭിനയിക്കുന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
എബിസിഡി 2 വില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ശ്രദ്ധ കപൂര്‍.


Click it and Unblock the Notifications