'ബോളിവുഡിന്റെ പവർ...'; രശ്മികയെ അവഗണിച്ച് ശ്രദ്ധ കപൂർ, ആറ്റിറ്റ്യൂഡ് കുറയ്ക്കാമെന്ന് ആരാധകർ!
ഇത്തവണത്തെ ഗണേശ ചതുര്‍ഥി ഇന്ത്യൻ സിനിമയിലെ താരങ്ങൾക്കായി ആഘോഷമായി നടത്തിയത് വ്യവസായികളായ അംബാനി കുടുംബമാണ്. മുകേഷ് അംബാനി, ഭാര്യ നിത അംബാനി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വിരുന്നില്‍ സിനിമാ-സാംസ്‌കാരിക-കായിക രംഗത്തെ പ്രമുഖര്‍ അതിഥികളായെത്തി.
നടി നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവന്‍ എന്നിവരും അതിഥികളായിരുന്നു. കൂടാതെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രേഖ, ഹേമമാലിനി, ഷാരൂഖ് ഖാന്‍, ജൂഹി ചൗള, ഐശ്വര്യ റായ് ബച്ചന്‍, രവീണ ടണ്ടന്‍, സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട്, കിയാര അദ്വാനി, ഷാഹിദ് കപൂര്‍, ജോണ്‍ എബ്രഹാം, ജാന്‍വി കപൂര്‍, സാറാ അലിഖാന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, ശിഖര്‍ ധവാന്‍, ആറ്റ്‌ലി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ഗണേശ ചതുര്‍ഥി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയ താരങ്ങളുടെ വീഡിയോകളും ഫോട്ടോകളും വൈറലാകുമ്പോൾ വാർത്തകളിൽ നിറയുന്നത് യുവനടിമാരായ ശ്രദ്ധ കപൂറും രശ്മിക മന്ദാനയുമാണ്.

അംബാനി ഒരുക്കിയ ആഘോഷത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച സൗത്ത് ഇന്ത്യൻ താരസുന്ദരിമാരിൽ ഒരാൾ രശ്മികയായിരുന്നു. ഓഫ് വൈറ്റ് ട്രാൻസ്പരന്റ് സാരിയിൽ സിംപിൾ ലുക്കിൽ അതീവ സുന്ദരിയായാണ് രശ്മിക എത്തിയത്. ഒരു ജോഡി ജിമിക്കി കമ്മൽ മാത്രമായിരുന്നു താരം ആഭരണമായി ധരിച്ചത്.
ഇരുപത്തിയേഴുകാരിയായ താരം ബോളിവുഡിൽ ഇതുവരെ മൂന്ന് സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു. രൺബീർ കപൂർ നായകനായ ആനിമലാണ് റിലീസിന് തയ്യാറെടുക്കുന്ന രശ്മികയുടെ സിനിമ. ഗണേശ ചതുര്‍ഥി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ താരത്തിന് വലിയൊരു അവഗണന ബോളിവുഡിലെ യുവ സുന്ദരി ശ്രദ്ധ കപൂറിൽ നിന്നും നേരിടേണ്ടി വന്നു.
അതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഇന്റർനെറ്റിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ശ്രദ്ധ കപൂർ തന്നോട് സംസാരിക്കാനും ചിരിക്കാനും ശ്രമിച്ച രശ്മിക മന്ദാനയെ അവഗണിച്ചതായി കാണാം. പരിപാടിക്കായി വെളുത്ത അനാർക്കലി ചുരിദാർ ധരിച്ച് മുലപ്പൂ ചൂടി സിംപിൾ ലുക്കിലാണ് ശ്രദ്ധ എത്തിയത്.
പൂജാ വേദിക്ക് പുറത്ത് വെച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യവെ ശ്രദ്ധ കപൂർ നടന്ന് വരുന്നത് കണ്ട് രശ്മിക ചിരിക്കാനും സംസാരിക്കാനും ശ്രമിക്കുന്നത് വൈറൽ വീഡിയോയിൽ കാണാം. എന്നാൽ രശ്മിക തന്നോട് മിണ്ടാൻ ശ്രമിക്കുന്നുണ്ടെന്ന് മനസിലാക്കിയും ശ്രദ്ധ കണ്ടില്ലെന്ന് നടിച്ച് നടന്നുപോയി.

രശ്മിക ശ്രദ്ധയെ തിരിഞ്ഞു നോക്കിയെങ്കിലും ശ്രദ്ധ അത് ശ്രദ്ധിച്ചില്ല. തലകുനിച്ച് നടന്നുപോവുകയാണ് ചെയ്തത്. വീഡിയോ ഇന്റർനെറ്റിൽ വൈറലായതോടെ ശ്രദ്ധ കപൂർ രശ്മിക മന്ദാനയെ അവഗണിച്ചതിന് ശ്രദ്ധയ്ക്കെതിരെ ആരാധകർ ഹേറ്റ് കമന്റുകളുമായി എത്തി. ചില ഉപയോക്താക്കൾ ശ്രദ്ധയെ അഹങ്കാരി എന്ന് വിളിച്ചപ്പോൾ കുറച്ച് പേർ ഇരുവർക്കും പരസ്പരം അറിയില്ലെന്നും ആ പരിചയകുറവ് മൂലമാകാം ശ്രദ്ധ കണ്ടില്ലെന്ന് നടിച്ചതെന്നും കുറിച്ചു.
ബോളിവുഡിന്റെ പവറാണ് ശ്രദ്ധ കാണിച്ചതെന്നാണ് വേറെ ചിലർ ശ്രദ്ധയെ കുറ്റപ്പെടുത്തി പറഞ്ഞത്. ശ്രദ്ധയ്ക്ക് കുറച്ച് ആറ്റിറ്റ്യൂഡ് കുറയ്ക്കാമായിരുന്നുവെന്നാണ് മറ്റ് ചില ആരാധകർ കുറിച്ചത്.
എത്ര ബോളിവുഡ് സിനിമകൾ ചെയ്താലും സൗത്ത് ഇന്ത്യൻ നടിയെന്ന ലേബൽ പോകില്ലെന്നായിരുന്നു മറ്റ് കമന്റുകൾ. രൺബീർ കപൂറിനൊപ്പം തു ജൂതി മേയ്ൻ മക്കാർ എന്ന ചിത്രത്തിലാണ് ശ്രദ്ധ കപൂർ അവസാനമായി അഭിനയിച്ചത്. സ്ട്രീ 2 അടക്കമുള്ള സിനിമകളാണ് അണിയറയിൽ ശ്രദ്ധയുടേതായി ഒരുങ്ങുന്നത്. ഗീത ഗോവിന്ദത്തിന് ശേഷം താരമൂല്യമുള്ള നടിയായി മാറിയ രശ്മിക വിരളമായി മാത്രമാണ് തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കുന്നത്. മുംബൈയിൽ താരമിപ്പോൾ സെറ്റിൽഡാണ്.


Click it and Unblock the Notifications











