»   » ഷൂട്ടിങ്ങിനിടയില്‍ പരാതിയുമായി പ്രകാശ് രാജിനു മുന്നിലെത്താന്‍ കഴിയാതെ ശ്രിയ ശരണ്‍ , കാരണം അറിയുമോ ??

ഷൂട്ടിങ്ങിനിടയില്‍ പരാതിയുമായി പ്രകാശ് രാജിനു മുന്നിലെത്താന്‍ കഴിയാതെ ശ്രിയ ശരണ്‍ , കാരണം അറിയുമോ ??

Posted By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരമായ ശ്രിയ ശരണ്‍ മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട താരമാണ്. മലയാളത്തില്‍ ഇപ്പോള്‍ അത്ര സജീവമല്ലാത്ത താരം അന്യഭാഷാ ചിത്രങ്ങളില്‍ സജീവമാണ്. നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ശ്രിയ ഇപ്പോള്‍.

സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ ഹിന്ദി റീമേക്ക് തട്ക്കയിലാണ് താരം അവസാനമായി വേഷമിട്ടത്. റേഡിയോ ജോക്കിയായാണ് ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെട്ടത്. പ്രകാശ് രാജാണ് ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്.

പ്രകാശ് രാജിനോടൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് താരം പറയുന്നത്

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായ പ്രകാശ് രാജിനോടൊപ്പം മുന്‍പും ശ്രിയ ശരണ്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇതാദ്യമായാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നത്. നടനില്‍ നിന്നും സംവിധായകനിലേക്ക് പ്രകാശ് രാജ് ചുവടു മാറ്റിയതിനെക്കുറിച്ചും താരം പറയുന്നുണ്ട്.

പരാതി പറയാന്‍ കൂടുമായിരുന്നു

പ്രകാശ് രാജിനോടൊപ്പം അഭിനയിച്ചിരുന്നപ്പോള്‍ സെറ്റിലെ കാര്യങ്ങളെക്കുറിച്ചൊക്കെ അദ്ദേഹത്തോട് സംസാരിക്കുമായിരുന്നു. സംവിധായകനു മുന്നില്‍ പരാതിയുമായി താനും പ്രകാശ് രാജും പോവുമായിരുന്നുവെന്നും താരം ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ഇത്തവണ അതിനു കഴിഞ്ഞില്ലെന്ന് ശ്രിയ പറയുന്നു.

പരാതിപ്പെടാന്‍ കഴിയില്ല

നടനില്‍ നിന്നും മാറി സംവിധായക കസേരയിലെത്തിയ പ്രകാശ് രാജിനു മുന്നില്‍ പരാതി പറയാന്‍ തനിക്ക് കഴിയില്ലെന്ന് താരം പറയുന്നു. അത്തരത്തില്‍ പരാതിക്കിടയാക്കുന്ന സാഹചര്യങ്ങളെല്ലാം അദ്ദേഹം നേരത്തേ തന്നെ ഒഴിവാക്കിയിരുന്നുവെന്നും ശ്രിയ ശരണ്‍ പറഞ്ഞു.

മലയാള ചിത്രത്തിന്റെ ഹിന്ദി റീമേക്ക്

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്തത് പ്രകാശ് രാജയിരുന്നു. ആഷിക് അബു ചിത്രമായ സോള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെയാണ് അദ്ദേഹം സംവിധായകനിലേക്ക് കൂടി ചുവടു മാറിയത്. റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ശ്രിയ എത്തിയത്.

English summary
"When we used to work together as actors, Prakash and I could easily complain about the director to one another. But this time around, he was in the director's chair. So, we had a good laugh over it said by the actress.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam