‌​ഗർഭിണിയാണെന്ന് പറഞ്ഞില്ല; ആ ഒമ്പത് മാസങ്ങൾക്ക് ശേഷം തുറന്ന് പറഞ്ഞപ്പോൾ; മനസ്സ് തുറന്ന് ശ്രിയ ശരൺ

തെന്നിന്ത്യൻ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് ശ്രിയ ശരൺ. തമിഴ്, തെലുങ്ക് സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന ശ്രിയ ഇന്ന്
ഹിന്ദി സിനിമകളിലും സാന്നിധ്യം അറിയിക്കുന്നു. ദൃശ്യം 2 ആണ് ശ്രിയ ശരണിന്റെ ഏറ്റവും പുതിയ ഹിന്ദി സിനിമ.

മലയാള ചിത്രത്തിന്റെ റീമേക്ക് ആണിത്. അജയ് ദേവ​ഗൺ നായകനായെത്തിയ സിനിമ ഹിന്ദിയിൽ കലക്ഷൻ റെക്കോഡ് സൃഷ്ടിക്കുകയാണ്. ഇതിനകം 200 കോടി ക്ലബിൽ ദൃശ്യം 2 എത്തിക്കഴിഞ്ഞു.

ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം

തെന്നിന്ത്യൻ സിനിമകളിൽ വിവാഹ ശേഷവും നടിമാർ കരിയർ ഉപേക്ഷിക്കുന്ന പതിവുണ്ടെങ്കിലും ശ്രിയ ശരണിന്റെ കാര്യത്തിൽ അങ്ങനെ ആയിരുന്നില്ല. വിവാ​ഹം കഴിഞ്ഞ് ഒരു കുഞ്ഞിന്റെ അമ്മയുമാണ് ശ്രിയ.

എന്നാൽ ഇതൊന്നും നടിയുടെ കരിയറിനെ ബാധിച്ചില്ല. 2018 ലാണ് ശ്രിയയുടെ വിവാഹം കഴിഞ്ഞത്. റഷ്യൻ പൗരനായ ആൻഡ്രി കൊസ്ചേവ് ആണ് ശ്രിയയുടെ ഭർത്താവ്.

ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷം താൻ ​ഗർഭിണി ആയ വിവരം ശ്രിയ ആരാധകരെ അറിയിച്ചിരുന്നില്ല.

കുഞ്ഞ് ജനിച്ച് ഒമ്പത് മാസമായ ശേഷമാണ് ശ്രിയ താൻ അമ്മയായെന്ന കാര്യം പറഞ്ഞത്. എന്തുകാെണ്ടാണ് ​ഗർഭിണി ആണെന്ന കാര്യം മറച്ചു വെച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശ്രിയ ഇപ്പോൾ.

ഗർഭിണി ആണെന്ന് ആളുകളോട് പറയാൻ എനിക്ക് പേടി ആയിരുന്നു

'ഒരുപാട് പേടി ഉണ്ടായിരുന്നു. അതേപറ്റി സംസാരിക്കാഞ്ഞതിന് ഒരു കാരണം എനിക്ക് എന്റേതായ സമയം വേണമായിരുന്നു. കുഞ്ഞിനോടൊപ്പം ആദ്യ ആറ് മാസം തടി വെച്ചതിനെ പറ്റിയും ആളുകൾ എന്നെ പറ്റി എഴുതുന്നതിനെ പറ്റിയും ആശങ്കപ്പെടാതെ കുഞ്ഞിൽ മാത്രം ശ്രദ്ധ നൽകണമായിരുന്നു'

'മറ്റൊരു കാരണം ​ഗർഭിണി ആണെന്ന് ആളുകളോട് പറയാൻ എനിക്ക് പേടി ആയിരുന്നു. അത് എനിക്ക് വീണ്ടും വർക്ക് ലഭിക്കുന്നത് വൈകിപ്പിക്കുമായിരുന്നു. ഇത് ഒരു വിഷ്വൽ മീഡിയം ആണ്'

 പൊതു വേദികളിൽ ഭർത്താവ് തന്നെ ചുംബിക്കുമ്പോൾ വരുന്ന ട്രോളുകളെക്കുറിച്ച് ശ്രിയ

'തിരിച്ചു വന്ന് ​ഗർഭിണി ആയിരുന്നെന്ന് പറഞ്ഞപ്പോഴേക്കും ഞാൻ വർക്ക് തുടങ്ങി. മൂന്ന് സിനിമകളിൽ ഒപ്പു വെച്ചിരുന്നു. മകൾ രാധ ഒമ്പത് മാസമാവുകയും ഞാൻ പ്രസവ ശേഷമുള്ള വണ്ണം കുറയ്ക്കുകയും ചെയ്തിരുന്നു,' ശ്രിയ ശരൺ പറഞ്ഞു.

ദൃശ്യത്തിന് മുമ്പ് ആർആർആറിൽ ആണ് ശ്രിയ ശ്രദ്ധേയ വേഷം ചെയ്തത്. അടുത്തിടെ തന്റെ വിവാഹത്തെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും ശ്രിയ സംസാരിച്ചിരുന്നു. പൊതു വേദികളിൽ ഭർത്താവ് തന്നെ ചുംബിക്കുമ്പോൾ വരുന്ന ട്രോളുകളെക്കുറിച്ച് ശ്രിയ സംസാരിച്ചു.

കൈനിറയെ അവസരങ്ങളാണ് ശ്രിയ ശരണിനെ തേടി വരുന്നത്

ട്രോളുകളെ അവ​ഗണിക്കാറാണ് പതിവ്. ഭർത്താവായ താൻ ചുംബിക്കുന്നതിൽ എന്താണ് ഇത്ര പ്രത്യേകത എന്നാണ് അദ്ദേഹം ചോദിക്കാറെന്നും ശ്രിയ ശരൺ പറഞ്ഞു. ദൃശ്യത്തിന്റെ വിജയത്തോടെ കൈനിറയെ അവസരങ്ങളാണ് ശ്രിയ ശരണിനെ തേടി വരുന്നത്.

ആദ്യ കാലത്ത് സൂപ്പർ‌ സ്റ്റാറുകളുടെ നായിക ആയി തിളങ്ങിയ താരമാണ് ശ്രിയ. രജിനികാന്ത്, വിജയ് തുടങ്ങിയവർക്ക് ഒപ്പം ശ്രിയ ശരൺ നേരത്തെ അഭിനയിച്ചിട്ടുണ്ട്.

 കരിയറിൽ പിടിച്ച് നിൽക്കാൻ ശ്രിയ ശരണിന് സാധിച്ചു

പഴയ താരത്തിളക്കം ഇപ്പോഴില്ലെങ്കിലും തന്റേതായ രീതിയിൽ കരിയറിൽ പിടിച്ച് നിൽക്കാൻ ശ്രിയ ശരണിന് സാധിച്ചു. സിനിമ ഇന്ന് ഒരുപാട് മാറിയെന്നും നല്ല സിനിമകൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ഈ കാലഘട്ടത്തിൽ സിനിമയുടെ ഭാ​ഗമാവുന്നത് മികച്ച അനുഭവമാണെന്നും ശ്രിയ ശരൺ അടുത്തിടെ പറഞ്ഞിരുന്നു.

More from Filmibeat

Read more about: shriya saran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X