For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭർത്താവായ എനിക്ക് ചുംബിച്ചാലെന്താ; ഇവിടെ എന്താണിങ്ങനെ; ഭർത്താവിന്റെ ചോദ്യങ്ങളെ പറ്റി ശ്രിയ ശരൺ

  |

  തെന്നിന്ത്യൻ സിനിമകളിൽ ഒരു കാവത്ത് ഏറ്റവും കൂടുതൽ താരമൂല്യം ഉണ്ടായിരുന്ന നായിത നടി ആയിരുന്നു ശ്രിയ ശരൺ. രജിനികാന്ത്, വിജയ്, ധനുഷ് തുടങ്ങിയ മിക്ക സൂപ്പർ സ്റ്റാറുകളുടെ കൂടെയും അഭിനയിച്ച ശ്രിയ തെലുങ്കിൽ വൻ തരം​ഗം സൃഷ്ടിച്ചിരുന്നു. പോക്കിരിരാജ, കാസനോവ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിലും ശ്രിയ സാന്നിധ്യം അറിയിച്ചു.

  നയൻതാര, തൃഷ, അസിൻ തുടങ്ങിയ നായികമാർ തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിൽക്കെ ആണ് ശ്രിയയും സൂപ്പർ ഹിറ്റ് നായിക ആയത്. തെലുങ്കിലാണ് കൂടുതൽ ആരാധക വൃന്ദം ശ്രിയ സൃഷ്ടിച്ചത്.തുടക്ക കാലത്ത് സ്ഥിരം കണ്ട് വരുന്ന നായികാ വേഷങ്ങളായിരുന്നു ശ്രിയ ചെയ്തിരുന്നത്.

  Also Read: 'മമ്മൂക്കയുടേയും കമൽഹാസന്റേയും കൂടെ അഭിനയക്കണമെന്നാണ് ആ​ഗ്രഹം, ചുരുണ്ട മുടി ആരോ​ഗ്യത്തിനും പ്രശ്നമായി'; മെറീന

  ഡാൻസ് നമ്പറുകളും റൊമാൻസ് സീനുകളും മാത്രമാണ് അക്കാലഘട്ടത്തിൽ കൂടുതലായും ശ്രിയക്ക് സിനിമകളിൽ ചെയ്യാനുണ്ടായിരുന്നത്. എന്നാൽ പിന്നീട് വ്യത്യസ്തമായ സിനിമകളുടെ ഭാ​ഗമാവാൻ ശ്രിയക്ക് സാധിച്ചു. പഴയ താരറാണിയെന്ന ലേബൽ ഇല്ലെങ്കിലും തന്റേതായ രീതിയിൽ ഇന്നും ശ്രിയ സിനിമാ ലോകത്ത് സാന്നിധ്യം അറിയിക്കുന്നു.

  Also Read: പെറ്റ് ഡോ​ഗിന്റെ വേർപാടിൽ വികാരാധീനനായി ഗോപി സുന്ദർ, ആദ്യം മക്കളെ ഓർത്ത് സങ്കടപ്പെടൂവെന്ന് ആരാധകർ!

  ദൃശ്യം 2 ആണ് ശ്രിയയുടെ ഏറ്റവും പുതിയ സിനിമ. അജയ് ദേവ്​ഗണിനൊപ്പം എത്തുന്ന ഹിന്ദി സിനിമ മലയാളത്തിലെ ദൃശ്യത്തിന്റെ റീമേക്ക് ആണ്. മലയാളത്തിൽ മീന ചെയ്ത വേഷമാണ് ശ്രിയ ഹിന്ദിയിൽ ചെയ്തത്. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ശ്രിയ ശരൺ. ഇപ്പോഴിതാ തന്റെ ഭർത്താവിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശ്രിയ. റഷ്യൻ പൗരനായ ആൻഡ്രി കൊസ്ചെവ് ആണ് ശ്രിയയുടെ ഭർത്താവ്. ഇരുവർക്കും ഒരു മകളുമുണ്ട്.

  ഭർത്താവ് ശ്രിയയെ പൊതുവേദികളിൽ വെച്ച് ചുംബിക്കുന്നത് സോഷ്യൽ മീഡിയയിൽ പലപ്പോഴും ട്രോളുകൾ ആവാറുണ്ട്. ഭർത്താവിന് ഇന്ത്യയിൽ തമാശയായി തോന്നിയ ഒരു കാര്യത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് നടി. ചില സമയത്ത് അദ്ദേഹം വന്ന് സാധാരണ പോലെ എന്നെ ഉമ്മ വെക്കും. പക്ഷെ എല്ലാവരും കൈയടിക്കും. എന്താണിവിടെ സംഭവിക്കുന്നത് ഞാൻ നിന്നെ വിവാഹം കഴിച്ചതാണ്, എനിക്ക് നിന്നെ ചുംബിക്കാമെന്നാണ് ഭർത്താവ് അപ്പോൾ ചോദിക്കാറെന്നും ശ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.

  ചില സമയത്ത് ഇതിന്റെ പേരിൽ ആളുകൾ ട്രോളാറുണ്ട്. പക്ഷെ ഞങ്ങൾക്കത് ക്യൂട്ട് ആയി തോന്നിയതിനാലാണ് ചെയ്യുന്നതെന്നും ശ്രിയ ശരൺ വ്യക്തമാക്കി. നേരത്തെ നൽകിയ അഭിമുഖത്തിൽ ട്രോളുകൾ കാര്യമാക്കാറില്ലെന്നും ട്രോളുന്നത് അവരുടെ ജോലിയും അത് അവ​ഗണിക്കുന്നത് തന്റെ ജോലിയും ആണെന്ന് ശ്രിയ പറഞ്ഞിരുന്നു.

  ഭർത്താവിനൊപ്പം സ്പെയ്നിൽ ആയിരുന്നു ശ്രിയ താമസിച്ചിരുന്നത്. ഇപ്പോൾ സിനിമയുടെ ആവശ്യങ്ങൾക്കായി മുംബൈയിൽ എത്തിയതാണ്. വിവാഹ ശേഷം സിനിമ അഭിനയം തുടർന്നതിനെ പറ്റിയും ശ്രിയ സംസാരിച്ചു. കജോൾ, കരീന കപൂർ തുടങ്ങിയവരാണ് ഇത്തരമൊരു മാറ്റത്തിന് തുടക്കം കുറിച്ചത്.

  വിവാഹ ശേഷവും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യണമെന്നും സിനിമ ഇന്ന് ഒരുപാട് മാറിയെന്നും നല്ല സിനിമകൾ ഉണ്ടാവുന്നുണ്ടെന്നും ശ്രിയ ശരൺ പറഞ്ഞു. 2018 മാർച്ച് മാസത്തിലാണ് ശ്രിയ ശരൺ വിവാഹം കഴിച്ചത്. ശ്രിയ അഭിനയിച്ച ദൃശ്യം 2 ഹിന്ദി ബോക്സ് ഓഫീസിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മികച്ച കലക്ഷനാണ് സിനിമ നേടിയിരിക്കുന്നത്.

  Read more about: shriya saran
  English summary
  Shriya Saran Opens Up Husband Ask Why People Clapping While He Kissing; Actress Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X