ശ്രുതി ഹാസന്റെ ഐറ്റം നമ്പര്‍ വണ്‍..
ശ്രുതി ഹാസന്‍ ഐറ്റം നമ്പറുമായി കാലുവച്ചപ്പോള്‍ വീണത് ലക്ഷക്കണക്കിന് ലൈക്കുകള്‍. തമിഴില്‍ അല്ല എന്നു മാത്രം. താരം ചില്ലറക്കാരിയൊന്നും അല്ല, അങ്ങ് ബോളിവുഡിലാണ് ആടി തിമിര്‍ത്തത്. തേവര്‍ എന്ന പുതിയ ചിത്രത്തിലാണ് ശ്രുതി ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി എത്തിയത്. അര്‍ജുന്‍ കപൂറിന്റെ ഒപ്പമാണ് ഗാനം രംഗം. മൂന്നു ദിവസത്തിനുള്ളില്‍ നാലരലക്ഷം പേരാണ് ഗാനം കണ്ടത്.

സിനിമകള്‍ ഇല്ലെങ്കിലും ഐറ്റം നമ്പര്‍ കൊണ്ട് ജീവിച്ചു പോകുന്നവരും ഉണ്ട്. ഐറ്റം നമ്പര്‍ വൈറലാകുന്ന ഇന്നത്തെ കാലത്ത് നായികമാര്‍ക്ക് ആവേശം കൂടിയിരിക്കുകയാണ്. അച്ഛന്‍ കമല്‍ ഹാസന്‍ സകലകലാ വല്ലഭനാണെങ്കില്‍ മകള്‍ മറ്റു പല കലകളിലും വല്ലഭയാണ് എന്നു ഇതിനു മുന്‍പും തെളിയിച്ചതാണ്. അര്‍ജുന്‍ കപൂറും, സൊനാക്ഷി സിന്‍ഹയും പ്രധാന വേഷത്തില്‍ എത്തുന്ന തേവര്‍ എന്ന ചിത്രത്തിലെ ഈ ഗാനം ഇതിനോടകം ഹിറ്റ് ആയി കഴിഞ്ഞു.
മൈക സിംഗ്, മംമ്ത ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രുതിയുടെ ബോളിവുഡിലെ ആദ്യ ഐറ്റം ഡാന്‍സ് നമ്പര്‍ വണ്‍ ആയിരിക്കുകയാണ്. ജനുവരി ഒന്‍പതിനാണ് ചിത്രം തിയറ്ററില്‍ എത്തുക.


Click it and Unblock the Notifications











