ശ്രുതി ഇനി ഇമ്രാനൊപ്പം
കമലഹാസന്റെ മകള്‍ ശ്രുതി ഹാസന്‍ വീണ്ടും ബോളിവുഡിലേക്ക്, ഇത്തവണ ഇമ്രാന്‍ ഖാന്റെ നായികയാണ് ശ്രുതി ബോളിവുഡിലെത്തുന്നത്
ആര്‍.എസ്.പ്രസന്ന സംവിധാനം ചെയ്ത് തമിഴില്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കല്യാണ സമയാല്‍ സാധം എന്ന സിനിമയുടെ ഹിന്ദി റീമേക്കില്‍ ശ്രുതി ഹാസനും ഇമ്രാന്‍ ഖാനും വീണ്ടും ഒന്നിക്കുന്നത്.

2009ല്‍ ഇറങ്ങിയ ലക്ക് എന്ന സിനിമയിലൂടെ ഇമ്രാനൊപ്പമായിരുന്നു ശ്രുതി ഹാസന്‍ ബോളിവുഡില്‍ അരങ്ങേറിയത് . പക്ഷെ ച്ത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാതെ പോയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. അടുത്ത വര്‍ഷം ചിത്രം തീയേറ്ററുകളില്‍ എത്തും.
സൂര്യയ്‌ക്കൊപ്പം സിങ്കം 3 എന്ന സിനിമയിലും ശ്രുതി അഭിനയിക്കുന്നുണ്ട്. വിജയ് നായകനാവുന്ന പുലി അടക്കം ഒരുപിടി ചിത്രങ്ങളാണ് ഈ വര്‍ഷം ശ്രുതിയുടെ അക്കൗണ്ടിലുള്ളത്.


Click it and Unblock the Notifications











