»   » ഗബ്ബാറില്‍ തമന്നയ്ക്ക് പകരം ശ്രുതി ഹാസന്‍

ഗബ്ബാറില്‍ തമന്നയ്ക്ക് പകരം ശ്രുതി ഹാസന്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ ചുവടുറപ്പിയ്ക്കാനുള്ള തമന്നയുടെ മോഹങ്ങള്‍ക്ക് ശ്രുതി ഹാസന്‍ പാരയാകുന്നു. രമണയുടെ ഹിന്ദി പതിപ്പായ ഗബ്ബാറില്‍ അക്ഷയ് കുമാറിന്റെ നായികയായി പരിഗണിച്ചിരുന്നത് തമന്നയെയായിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം അനുസരിച്ച് ചിത്രത്തില്‍ ശ്രുതി ഹാസന്‍ ആയിരിയ്ക്കും നായിക . തമിഴിലും ഹിന്ദിയിലും ശ്രുതി സജീവമാവുകയാണ്. എന്നാല്‍ തമന്നയ്ക്കാവട്ടെ ഇപ്പോള്‍ കഷ്ടകാലവും.എങ്ങനെയെങ്കിലും ബോളിവുഡിലേക്ക് കടക്കാനുള്ള പരിശ്രമത്തിലായിരുന്നു നടി. ഗബ്ബാറില്‍ നായിക തമന്നയായിരിയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശ്രുതിയായിരിയ്ക്കും നായികയെന്ന് പ്രഖ്യപിച്ചു. ഇതോടെ ആകെ നിരാശയിലാണ് തമന്ന.

വാനം എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകന്‍ ക്രിഷ് ആണ് ഗബ്ബാറിന്റെ സംവിധായകന്‍. തമിഴില്‍ എ ആര്‍ മുരുഗദോസ് ആണ് രമണ ഒരുക്കിയത്. ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ ഇല്യേന ഡിക്രൂസിനേയും ആദ്യം നായികയായി പരിഗണിച്ചിരുന്നു. ഗബ്ബാര്‍ സിംഗ് എന്ന തെലുങ്ക് ചിത്രത്തിലാണ് ശ്രുതി ഇപ്പോള്‍ അഭിനയിക്കുന്നത്. പവന്‍ കല്യാണ്‍ ആണ് നായകന്‍.

ശ്രുതി ഹാസനോട് തമന്നയ്ക്ക് ദേഷ്യം?

എങ്ങനെയെങ്കിലും ബോളിവുഡിലേക്ക് കടക്കാനുള്ള പരിശ്രമത്തിലായിരുന്നു തമന്ന. ഗബ്ബാറില്‍ നായിക തമന്നയായിരിയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശ്രുതിയായിരിയ്ക്കും നായികയെന്ന് പ്രഖ്യാപിച്ചു. ഇതോടെ ആകെ നിരാശയിലാണ് തമന്ന. കൂടെയുണ്ടായിരുന്ന മിക്ക നായികമാരും ഇപ്പോള്‍ ബോളിവുഡില്‍ സജീവമായതോടെ തമന്നയുടെ സങ്കടവും കൂടുന്നു.

ശ്രുതി ഹാസനോട് തമന്നയ്ക്ക് ദേഷ്യം?

ശ്രുതിഹാസന് ഇത് നല്ലകാലം. തമിഴിലും ഹിന്ദിയിലും തെലുങ്കിലുമൊക്കെയായി കൈനിറയെ ചിത്രങ്ങള്‍ . രമണ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ഗബ്ബാറില്‍ അക്ഷയ്കുമാറിന്റെ നായികയായി എത്തുന്നത് ശ്രുതിയാണ്. ഗബ്ബാര്‍ സിംഗ് എന്ന തെലുങ്ക് ചിത്രത്തിലാണ് ശ്രുതി ഇപ്പോള്‍ അഭിനയിക്കുന്നത്. പവന്‍ കല്യാണ്‍ ആണ് നായകന്‍

ശ്രുതി ഹാസനോട് തമന്നയ്ക്ക് ദേഷ്യം?

രമണയുടെ ഹിന്ദി റീമേക്കില്‍ ആദ്യം നായികയായി പരിഗണിച്ചവരില്‍ ഇല്യേനയും ഉണ്ടായിരുന്നു.

ശ്രുതി ഹാസനോട് തമന്നയ്ക്ക് ദേഷ്യം?

ഗബ്ബാറില്‍ ദേവകി എന്നാണ് ശ്രുതിയുടെ കഥാപാത്രത്തിന്റെ പേര്. വാനം എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകനായ ക്രിഷ് ആണ് ഈ ചിത്രം ഒരുക്കുന്നത്. 2014 ഒക്ടോബറില്‍ ചിത്രം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിയ്ക്കുന്നത്.

English summary
Akshay Kumar's upcoming film Ramana Hindi remake, which has been titled Gabbar has now roped Shruti Hassan to play the lead states recent reports.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam