Amitabh Bachchan: ശ്വേത അച്ഛന്റെ വഴിയ്ക്കല്ല!! താരപുത്രിയുടെ ലോകം വെറെ... മകളെ കുറിച്ച് ബിഗ്ബി

ശ്വേതയുടെ ബോളിവുഡ് അരങ്ങേറ്റത്തിനെ കുറിച്ചുള്ള വാർത്തകൾ ഒരുപാട് പുറത്തു വന്നിരുന്നു.

ബോളിവുഡിലെ കിരീടമില്ലാത്ത രാജാവാണ് അമിതാഭ് ബച്ചൻ. ബാക്കി സിനിമ താരങ്ങൾക്കും കുടുംബത്തിനു ലഭിക്കാത്ത ബഹുമാനവും പരിഗണനയും ബച്ചന്റെ കുടുംബാംഗങ്ങൾക്ക് ലഭിക്കുന്നുണ്ട്. സാധാരണ ഒരു താര കുടുംബം മാത്രമല്ല ബച്ചന്റേത്. എഴുത്തിന്റേയും അഭിനയത്തിന്റേയും കൂടിച്ചേരലാണ് ബച്ചൻ കുടുംബം. ബിഗ്ബിയുടെ പിതാവ് ഹരിവംശ്റായി ബച്ചൻ ഒരു കവിയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പിൻതലമുറക്കാരെല്ലാം തിരഞ്ഞെടുത്തത് അഭിനയവും ഗ്ലാമർ ലോകവുമാണ്.

മകൻ അമിതാഭ് ബച്ചൻ , ഭാര്യ ജയ ബച്ചനും കനും മരുമകളുമെല്ലാം ബോളിവുഡിൽ മിന്നിത്തിളങ്ങുന്ന താരങ്ങളാണ്. ബച്ചൻ കുടുംബത്തിലെ ഒരാളെ മാത്രം ഈ വഴിയ്ക്ക് കണ്ടിരുന്നില്ല. അത് മറ്റാരുമല്ല ബച്ചന്റെ മകൾ ശ്വേത ബച്ചൻ നന്ദ. ശ്വേതയുടെ ബോളിവുഡ് അരങ്ങേറ്റത്തിനെ കുറിച്ചുള്ള വാർത്തകൾ ഒരുപാട് പുറത്തു വന്നിരുന്നു. എന്തു കൊണ്ടാണ് താരം പുത്രിയുടെ അരങ്ങേറ്റം വൈകുന്നതെന്നുള്ള ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു. അതിനുലള്ള മറുപടി ഇതാണ്..

 റാമ്പുകളിൽ

റാമ്പുകളിൽ

സാധാരണ ഗതിയിൽ അച്ഛന്റേയും അമ്മുടേയും പാത പിന്തുടർന്ന് മക്കളും ബി ടൗണിൽ എത്തുകയാണ് പതിവ്. ഇതിൽ അമിതാഭ് ബച്ചന്റേയും ജയ ബച്ചന്റേയും പാത പിന്തുടർന്ന് മകൻ അഭിഷേക് ബച്ചൻ ബോളിവുഡിൽ എത്തിയിരുന്നു. അച്ഛനും അമ്മയ്ക്കും നൽകിയ അതേ പിന്തുണയും സ്നേഹം ആരാധകർ അഭിഷേകിനും നൽകിയിരുന്നു. എന്നാൽ മകൾ മാത്രം ബിഗ് സ്ക്രീനിൻ പ്രത്യക്ഷപ്പെട്ടിരുന്നില്ല. റാമ്പിൽ ഇടയ്ക്കിടെ മിന്നിമറയുന്ന ശ്വേതയെ മാത്രമാണ് ജനങ്ങൾ കണ്ടിരുന്നത്.

 അച്ഛന്റേ  വഴിയെയല്ല

അച്ഛന്റേ വഴിയെയല്ല

അച്ഛന്റെ പാതയിലൂടെയല്ല നടക്കുന്നത്. ശ്വേത മുത്തച്ഛന്റെ വഴിയെയാണ് സഞ്ചരിക്കുന്നത്. അഭിനയത്തിനോടല്ല പകരം എഴുത്തിനോടാണ് താരപുത്രിയ്ക്ക് താൽപര്യം. ഈ വിവരം ബച്ചൻ തന്നെയാണ് തന്റെ ആരാധകരോട് വെളിപ്പെടുത്തിയത്. അഭിനയത്തോടല്ല നാട്യങ്ങളില്ലാത്ത എഴുത്തിനോടാണ് ശ്വേത യ്ക്ക് പ്രിയമെന്ന് ബച്ചൻ പറഞ്ഞു.

  ആദ്യ നോവൽ

ആദ്യ നോവൽ

ശ്വേത രചിച്ച ആദ്യ നോവൻ ഈ ഒക്ടോബറിൽ പുറത്തിറങ്ങുകയാണ്. പാരഡൈസ് ടവേഴ്സാണ് താര പുത്രിയുടെ കന്നി നേവൽ. ബച്ചൻ തന്നെയാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. ഹരിവംശ്റായി ബച്ചന്റെ പരമ്പര്യത്തിന് കുടുംബത്തിൽ നിന്ന് ഒരു കണ്ണിയുണ്ടായിരിക്കുന്നു എന്ന് പറഞ്ഞാണ് ബച്ചൻ നേവലിനെ കുറിച്ചുള്ള പവർ കോളിൻസിന്റെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ശ്വേതയെ കുറിച്ച് ദി പ്രൗഡസ്റ്റ് ഫാദര്‍, മൈ ഡോട്ടര്‍ ഗ്രേറ്റസ്റ്റ് എന്നാണ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

   മകൾക്ക് പിന്തുണ

മകൾക്ക് പിന്തുണ

മകൾക്ക് ആവശ്യമായ പിന്തുണ നൽകി എപ്പോഴും കൂടെ നിൽക്കുന്ന പിതാവാണ് അമിതാഭ്. തന്റെ മകളുടെ കരിയറിലെ പ്രധാനപ്പെട്ട എല്ലാ മൂഹൂർത്തങ്ങളും താരം സേഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട്. മകളുടെ റാമ്പ് വാക്ക് ബച്ചൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ചിത്രത്തിനു കുറിപ്പായി അച്ഛനെന്ന് നിലയിൽ അഭിമാനിക്കുന്നുവെന്നും താരം കുറിച്ചു. ഇപ്പോൾ മകളുടെ നോവൽ പ്രദർശനവും താരം പങ്കുവെച്ചിരിക്കുന്നത്, 2018 ഓക്ടോബറിലാണ് പുസ്തക പ്രകാശനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X