ബിഗ് ബി മാത്രമല്ല മകള്‍ ശ്വേത ബച്ചനും ഐശ്വര്യ റായിയെ ഫോളോ ചെയ്യുന്നില്ല, തിരിച്ച് ആഷും...

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഐശ്വര്യ റായി ബച്ചന്‍. വിവാഹശേഷം സിനിമയില്‍ അത്രയധികം സജീവമല്ലെങ്കിലും നടിയ്ക്ക് ആരാധകര്‍ക്ക് ഒരു ക്ഷാമവും ഇല്ല. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഐശ്വര്യറായി ബച്ചന്‍. തന്റേയും കുടുംബക്കിന്റേയും വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇത് സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും നിമിഷനേരം കൊണ്ട് വൈറല്‍ ആവുകയും ചെയ്യാറുണ്ട്.

നിരവധി ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ ആഷിനുള്ളത്. 9.9 മില്യണ്‍ ഫോളോവേഴ്‌സുണ്ട്. ഐശ്വര്യയുടെ അക്കൗണ്ടിലൂടെയാണ് മകള്‍ ആരാധ്യയുടെ വിശേഷങ്ങള്‍ പുറംലോകത്തെത്തുന്നത്. ഐശ്വര്യയെ പോലെ തന്നെ മകള്‍ക്കും ആരാധകരുണ്ട്. അമ്മയുടെ ഔദ്യോഗിക അക്കൗണ്ട് മകള്‍ക്ക് കൊടുത്തോ എന്നും പ്രേക്ഷകര്‍ ചോദിച്ചിരുന്നു. ഇപ്പോഴിത ഐശ്വര്യയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് ഭാഷവ്യത്യാസമില്ലാതെയാണ് ആരാധകരും താരങ്ങളും ആഷിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. എന്നാല്‍ കുടുംബത്തിലെ അംഗങ്ങള്‍ മാത്രം താരത്തെ ഫോളോ ചെയ്യുന്നില്ല.

ശ്വേത ബച്ചന്‍

ബച്ചന്റെ മകള്‍ ശ്വേത ബച്ചന്‍ ഐശ്വര്യയയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നില്ല. ബിഗ് ബിയും മരുമകളേ ഫോളോ ചെയ്യുന്നില്ല. ശ്വേത ആഷിനെ മാത്രാണ് ഫോളോ ചെയ്യാത്തത്. ആലിയ , ദീപിക, അനുഷ്‌ക എന്നിങ്ങനെ ബോളിവുഡിലെ മുന്‍നരി നടിമാരെയെല്ലാം പിന്തുടരുന്നുണ്ട്. നാത്തൂനെ ഫോളോ ചെയ്യാത്തതിന്റെ കാരണമെന്താണെണാണ് ആരാധകര്‍ ചോദിക്കുന്നത്. ഐശ്വര്യ ഭര്‍ത്താവ് അഭിഷേക് ബച്ചനെ മാത്രമാണ് തിരികെ ഫോളോ ചെയ്യുന്നത്. ബിഗ് ബിയേയോ, അമ്മായിയമ്മ ജയ ബച്ചനേയോ ഭത്യസഹോദരി ശ്വേതയേയോ തിരികെ ഫോളോ ചെയ്യുന്നില്ല.

 ബച്ചന്‍ മരുമക്കളെ ഫോളോ ചെയ്യുന്നില്ല

909 പേരേയാണ് ശ്വേത ഫോളോ ചെയ്യുന്നത്. പിതാവ് അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ മുന്‍നിര താരങ്ങളെ താരപുത്രി ഫോളോ ചെയ്യുന്നുണ്ട്. അമിതാഭ് ബച്ചന്‍ മരുമകള്‍ ഐശ്വര്യ റായിയെ മാത്രമല്ല മരുമകന്‍ നിഖില്‍ നന്ദയേയും ഫോളോ ചെയ്യുന്നില്ല.മകന്‍ അഭിഷേക് ബച്ചന്‍, മകള്‍ ശ്വേത ബച്ചന്‍ നന്ദ, ചെറുമക്കളായ നവ്യ നവേലി നന്ദ, അഗസ്ത്യ നന്ദ എന്നിവരും ബച്ചന്റെ സുഹൃത്തുക്കളാണ്. ഇതും പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ബച്ചന്‍ മരുമക്കളെ എന്താണ് ഫോളോ ചെയ്യാത്തത് എന്നാണ് ആരാധകര്‍ചോദിക്കുന്നത്.

അമ്മയും മകനും

അഭിനയത്തില്‍ താല്‍പര്യമില്ലാത്ത ശ്വേത വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഡലിങില്‍ സജീവമായിരുന്നു. എഴുത്തുകാരി കൂടിയാണ്. ശ്വേതയെ പോലെ തന്നെ മകള്‍ നവ്യയും സിനിമ മേഖലയില്‍ എത്തിയിട്ടില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് നവ്യ നവേലി ലിംഗസമത്വത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും ചര്‍ച്ചയായിരുന്നു. വീട്ടുജോലികള്‍ പെണ്‍കുട്ടികള്‍ ചെയ്യണമെന്ന പൊതുധാരണ നിലനില്‍ക്കുന്നതിനാല്‍ ലിംഗവിവേചനം വീടുകളില്‍ നിന്ന് തന്നെ തുടങ്ങുന്നുവെന്നാണ് നവ്യ നവേലി പറയുന്നത്. ഷീ ദ പീപ്പിളിനോടായിരുന്നു നവ്യയുടെ പ്രതികരണം.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
സിനിമ ജീവിതം

സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴായിരുന്നു ഐശ്വര്യ വിവാഹിതയാവുന്നത്. തുടര്‍ന്ന് സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്തിരുന്നു. ഐശ്വര്യയുടെ ഇടവേള ആരാധകരെ ഏറെ ചൊടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഭര്‍ത്താവ് അഭിഷേക് ബച്ചനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇവര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആഷ് സിനിമയില്‍ നിന്ന് ഇടവേള എടുത്തത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും താന്‍ നിബന്ധിച്ചിട്ടില്ലെന്നും നടന്‍ പിന്നീട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് വിശ്വസിക്കാന്‍ പ്രേക്ഷകര്‍ തയ്യാറായിരുന്നില്ല. പിന്നീട് മകള്‍ ജനിച്ചതിന് ശേഷമാണ് നടി ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്.

More from Filmibeat

Read more about: aishwarya rai amithabh bachan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X