വിളിച്ചാലോ മെസേജ് ചെയ്താലോ ഐശ്വര്യ പ്രതികരിക്കില്ല, തോന്നുമ്പോൾ മാത്രമാണ് മറുപടി; നാത്തൂനെ കുറിച്ച് ശ്വേത!
അറിവും അഴകും ഒരുപോലെയുള്ള വ്യക്തിത്വം അതാണ് സിനിമാപ്രേമികൾക്ക് ഐശ്വര്യ റായ്. നടിയുടെ വിജയത്തിന്റെ പങ്ക് പറ്റാൻ ആർക്കും കഴിയില്ല. കാരണം ഗോഡ് ഫാദർ ഇല്ലാതെയാണ് ഇന്ത്യൻ സിനിമയുടെ നെറുകയിൽ ഐശ്വര്യ എത്തിയത്. ഇപ്പോഴും ഐശ്വര്യയുടെ സ്ഥാനത്തേക്ക് ഉയർന്ന് വരാൻ ഒരു സ്റ്റാർ കിഡ്ഡിനും സാധിച്ചിട്ടില്ല. ഐശ്വര്യയ്ക്ക് പകരം വെക്കാൻ മറ്റാരുമിലെന്നത് പ്രേക്ഷകർക്കും അറിവുള്ള കാര്യമാണ്. ഐശ്വര്യ റായി മാംഗ്ലൂരുവിലാണ് ജനിച്ചത്.
അവിടുത്തെ തന്നെ ആര്യ വിദ്യമന്ദിര്‍ സ്കൂളില്‍ സ്കൂള്‍ വിദ്യഭ്യാസവും പിന്നീട് ജയ് ഹിന്ദ് കോളേജില്‍ ഇന്‍റര്‍മീഡിയറ്റും പഠിച്ചു ഐശ്വര്യ. 1994 ലോക സൗന്ദര്യ മത്സരത്തില്‍ വിജയിച്ചതോടെയാണ് നടി ഇന്ത്യ മുഴുവന്‍ പ്രശസ്തയായത്. ഇന്ത്യയിലെ യുവതികള്‍ക്ക് മുന്നില്‍ സൗന്ദര്യ മത്സരത്തിന്‍റെ സാധ്യതകള്‍ തുറന്നിട്ട വിജയമായിരുന്നു ഐശ്വര്യയുടേത്.

പിന്നീട് ഐശ്വര്യ അഭിനയത്തിലേക്ക് എത്തി. തെന്നിന്ത്യൻ സിനിമകളിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറിയതെങ്കിലും പിന്നീട് ബോളിവുഡിലാണ് ഐശ്വര്യയ്ക്ക് ഏറെയും സിനിമകൾ ലഭിച്ചത്. നിലയില്‍ ഇന്ത്യയിലെ ഏതൊരു നടിയേക്കാളും സമ്പന്നയാണ് ഐശ്വര്യ. പൊന്നിയൻ സെൽവൻ പാർട്ട് വൺ, ടു ആണ് അവസാനം റിലീസ് ചെയ്ത നടിയുടെ സിനിമകൾ.
ബോളിവുഡിലെത്തിയ ആദ്യ കാലത്താണ് ഐശ്വര്യ സൽമാൻ ഖാനുമായി പ്രണയത്തിലാകുന്നത്. എന്നാൽ സൽമാന്റെ പ്രണയം ടോക്സിക്കായതോടെ ഐശ്വര്യ അത് അവസാനിപ്പിച്ചു. പിന്നീട് കുറച്ചുകാലം വിവേക് ഒബ്റോയിയുമായി നടി പ്രണയത്തിലായിരുന്നു. പക്ഷെ അതും പാതിവഴിയിൽ അവസാനിച്ചു. ശേഷമാണ് അഭിഷേക് ബച്ചൻ നടിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.
2007ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ആരാധ്യ എന്നൊരു മകളും താരദമ്പതികൾക്കുണ്ട്. അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യയും അഭിഷേക് വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഐശ്വര്യയ്ക്കൊപ്പം അഭിഷേകിനെ കാണാതായതോടെയാണ് ഇത്തരം ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്.
എന്നാൽ അടുത്തിടെ മകൾക്കൊപ്പം ഇരുവരും ക്യാമറകൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടതോടെ ആരാധകരുടെ സംശയങ്ങൾ അവസാനിച്ചു. ഐശ്വര്യയും അഭിഷേകിന്റെ കുടുംബവും തമ്മിൽ ഇപ്പോഴും അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതായും പ്രചരിക്കുന്നുണ്ട്. അതേസമയം ഇപ്പോഴിതാ അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചൻ ഐശ്വര്യയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ഐശ്വര്യയിൽ തനിക്ക് ഇഷ്ടമില്ലാത്ത സ്വഭാവത്തെ കുറിച്ചാണ് നടി വെളിപ്പെടുത്തിയത്. ഐശ്വര്യ ധീരയാണ്. കഠിനാധ്വാനം ചെയ്താണ് സിനിമയിൽ ഉന്നതിയിലെത്തിയത്. അവളുടെ ആ വിജയം എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷെ ഇഷ്ടമില്ലാത്ത ചില സ്വഭാവങ്ങൾ ഐശ്വര്യയിലുണ്ട്. വിളിക്കുമ്പോഴോ മെസേജ് അയക്കുമ്പോഴോ പെട്ടെന്ന് പ്രതികരിക്കാറില്ല. ഐശ്വര്യയിൽ നിന്ന് ഉത്തരം വരുന്നത് ഐശ്വര്യയ്ക്ക് എപ്പോൾ സൗകര്യപ്പെടുന്നുവോ അപ്പോൾ മാത്രമാണ്.
ഇത് എനിക്ക് ഇഷ്ടപ്പെടാത്ത കാര്യമാണെന്നാണ് ശ്വേത ബച്ചൻ പറഞ്ഞത്. മകൾ ശ്വേതയെ തങ്ങളോടൊപ്പം കൂടുതൽ ചേർത്ത് നിർത്തുന്നതിന്റെ ഭാഗമായി ഐശ്വര്യയെ പലപ്പോഴും ജയ ബച്ചൻ അകറ്റി നിർത്തുന്നുവെന്നുള്ള പരാതി ആരാധകർക്കുമുണ്ട്.


Click it and Unblock the Notifications