'അമ്മ, മകൾ, കൊച്ചുമകൾ....'; ബച്ചൻ കുടുംബത്തിലെ മൂന്ന് തലമുറയിലെ പെണ്ണുങ്ങൾ ഒറ്റ ഫ്രെയിമിൽ!

ബോളിവുഡ് സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചനും ജയ ബച്ചനും ജീവിതത്തിലെ എല്ലാ ഉയർച്ച താഴ്ചകളിലും പരസ്പരം കരുത്തിന്റെ നെടുംതൂണുകളായി ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന എവർ​ഗ്രീൻ ജോഡികളാണ്. ദമ്പതികൾക്ക് ശ്വേത ബച്ചൻ, അഭിഷേക് ബച്ചൻ എന്നീ രണ്ട് മക്കളാണുള്ളത്. അമിതാഭും ജയയും ഇപ്പോൾ മുത്തശ്ശനും മുത്തശ്ശിയുമാണ്. നവ്യ നവേലി നന്ദ, അഗസ്ത്യ നന്ദ, ആരാധ്യ ബച്ചൻ എന്നിവരാണ് ഇരുവരുടേയും പേരക്കുട്ടികൾ. ബച്ചൻ കുടുംബത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകർക്ക് പ്രിയപ്പെട്ടതാണ്. കൊച്ചുമക്കൾക്കും മരുമക്കൾക്കും മക്കൾക്കുമെല്ലാമൊപ്പമുള്ള അമിതാഭിന്റേയും ജയയുടേയും ചിത്രങ്ങളെല്ലാം വൈറലാണ്.

Shweta Bachchan, Shweta Bachchan news, Shweta Bachchan mother, Shweta Bachchan daughter, ശ്വേത ബച്ചൻ, ശ്വേത ബച്ചൻ വാർത്തകൾ, ശ്വേത ബച്ചൻ അമ്മ, ശ്വേത ബച്ചൻ മകൾ

അഭിഷേക് ബച്ചൻ സിനിമയിലേക്ക് എത്തിയെങ്കിലും ബച്ചന്റെ മൂത്തമകൾ ശ്വേത സിനിമയിലേക്ക് എത്തിയിട്ടില്ല. ബിസിനസും മറ്റ് സാമൂഹിക പ്രവർത്തനങ്ങളുമായിട്ടാണ് ശ്വേത ബച്ചൻ കഴിയുന്നത്. ശ്വേതയോട് എല്ലാ കാര്യങ്ങളിലും സഹകരിച്ച് ഭർത്താവും രണ്ട് മക്കളുമുണ്ട്. ശ്വേതയുടെ മൂത്ത മകൾ‌ നവ്യയും സാമൂഹിക പ്രവർത്തനങ്ങളിലും ബിസിനസ്സിലും സഹായിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ ശ്വേത കഴിഞ്ഞ ​ദിവസം സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

അമ്മ ജയാ ബച്ചനും മകൾ നവ്യയ്ക്കും ഒപ്പമുള്ള ചിത്രവും കുറിപ്പുമാണ് ഇപ്പോൾ വൈറലാകുന്നത്. ട്രഡീഷണൽ ലുക്കിൽ സുന്ദരികളായിട്ടാണ് ബച്ചൻ കുടുംബത്തിലെ പെണ്ണുങ്ങൾ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബച്ചൻ കുടുംബത്തിലെ മൂന്ന് തലമുറകളിലെ സ്ത്രീകളെ ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകരും. ഇടയ്ക്കിടെ കുടുംബ ചിത്രങ്ങൾ‌ ശ്വേത പങ്കുവെക്കാറുണ്ട്. ഫോട്ടോ പ്രത്യക്ഷപ്പെട്ടപ്പോൾ ബച്ചൻ ഫാമിലിയുടെ ആരാധകരിൽ ചിലർ ഐശ്വ​ര്യയേയും എവിടെയെന്നും തിരക്കുന്നുണ്ട്. ശ്വേത ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യമാണ് മകൾ നവ്യ നവേലിയുടെ സിനിമാ അരങ്ങേറ്റം. എന്നാൽ നവ്യയ്ക്ക് സാമൂഹിക പ്രവർത്തനങ്ങളിലാണ് താൽപര്യം.

അടുത്തിടെ ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞത്‌ നവ്യ നവേലിയായിരുന്നു. നവ്യയും സിനിമാ താരം സിദ്ധാഥ് ചതുർവേദിയും പ്രണയത്തിലാണ് എന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ വാർത്തകളിൽ നവ്യ ഇതുവരേയും പ്രതികരിച്ചിട്ടില്ല. സിദ്ധാഥിന്റേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ ​ഗെഹ്റായാൻ ആണ്. താര കുടുംബത്തിലെ അം​ഗമാണെങ്കിലും നടിയല്ല തന്റ പ്രണയിനി എന്നാണ് ഒരു ടോക്ക് ഷോയ്ക്കിടെ സിദ്ധാഥ് പറഞ്ഞത്. ഇതോടെയാണ് നവ്യയുടേയും സിദ്ധാഥിന്റേയും പേരുകൾ ചേർത്ത് വാർത്തകൾ വരാൻ തുടങ്ങിയത്.

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X