സഹോദരന്റെ ഭാര്യയുമായും ഇതേ അകൽച്ച?; ശ്വേതയ്ക്ക് നന്ദി അറിയിച്ച് ശ്രിമ; ആരുമായും ചേരാത്തത് ഐശ്വര്യയെന്ന് വാദം

ഐശ്വര്യ റായുടെ കുടുംബ ജീവിതം കഴിഞ്ഞ കുറച്ച് മാസങ്ങളായി ബോളിവുഡ‍ിൽ സജീവ ചർച്ചാ വിഷയമാണ്. ഭർത്താവ് അഭിഷേക് ബച്ചനുമായും വീട്ടുകാരുമായും ഐശ്വര്യക്ക് അസ്വാരസ്യത്തിലാണെന്നാണ് പുറത്ത് വന്ന അഭ്യൂഹങ്ങൾ. ഇതിന് ആക്കം കൂട്ടുന്ന പല സംഭവങ്ങളും അടുത്തിടെയുണ്ടായി. ഐശ്വര്യയെയും അഭിഷേകിനെയും സന്തോഷത്തോടെ പൊതുവേദികളിൽ കണ്ടിട്ട് ഏറെക്കാലമായി. മകൾ ആരാധ്യയാണ് ഇന്ന് ഐശ്വര്യയുടെ ലോകം.

അപൂർവമായേ മകൾ ഒപ്പമില്ലാതെ ഇന്ന് ഐശ്വര്യയെ കാണാറുള്ളൂ. അഭിഷേകിന്റെ വീട്ടുകാരുമായും ഐശ്വര്യക്ക് ഇന്ന് അകൽച്ച തോന്നുന്നുണ്ട്. ഭർതൃമാതാവ് ജയ ബച്ചൻ, ഭർത്താവിന്റെ സഹോദരി ശ്വേത ബച്ചൻ എന്നിവരുമായുള്ള അകൽച്ച പൊതുവേദികളിൽ പ്രകടമാണ്. ഐശ്വര്യ വിവാഹ മോചനത്തിലേക്ക് എന്ന് വരെ അടുത്തുടെ ​ഗോസിപ്പ് വന്നു. എന്നാൽ അത്രത്തോളം വഷളായിട്ടില്ലെങ്കിലും ചില അസ്വാരസ്യങ്ങൾ താര കുടുംബത്തിലുണ്ടെന്ന് ബോളിവുഡിലെ പ്രമുഖ മീഡിയകൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Aishwarya Rai

ശ്വേത ബച്ചനുമായി അടുത്ത സൗഹൃദം ഒരുകാലത്ത് ഐശ്വര്യക്കുണ്ടായിരുന്നു. എന്നാൽ വർഷങ്ങൾ കടന്ന് പോകവെ ഈ അടുപ്പം കാണാതെയായി. ബോളിവുഡിൽ വലിയ സൗഹൃദങ്ങൾ ശ്വേതയ്ക്കുണ്ട്. എന്നാൽ ഐശ്വര്യയുമായി വലിയ അടുപ്പമില്ല. ഇപ്പോഴിതാ ഈ അകൽച്ച വീണ്ടും ചർച്ചയാവുകയാണ്. ഐശ്വര്യയുടെ സഹോദരന്റെ ഭാര്യ ശ്രിമ റായുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ് ചർച്ചകൾക്ക് ആധാരം.

ശ്രിമ റായ്ക്ക് പൂക്കൾ അയച്ചിരിക്കുകയാണ് ശ്വേത ബച്ചൻ. ഇതിന് ശ്വേതയോട് നന്ദി അറിയിച്ച് കൊണ്ടാണ് ശ്രിമ റായുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി. ആശംസകൾ അറിയിച്ച് കൊണ്ടാണ് പൂക്കൾ അയച്ചതെങ്കിലും എന്തിനാണെന്ന് വ്യക്തമല്ല. സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് പല വ്യാഖ്യാനങ്ങളും വരുന്നുണ്ട്. ഐശ്വര്യയുടെ രണ്ട് നാത്തൂൻമാരും ഒന്നിച്ചു, ഐശ്വര്യക്ക് ഇവർ രണ്ട് പേരോടും അടുപ്പമില്ല എന്നൊക്കെയാണ് വരുന്ന കമന്റുകൾ.

Shweta Bachchan  Aishwarya Rai

ശ്രിമ റായിയുമായും വലിയ സൗഹൃ​ദം ഐശ്വര്യക്കില്ലെന്ന് ആരാധകർ പറയുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് ശ്രിമ. എന്നാൽ അപൂർവമായേ ഐശ്വര്യക്കൊപ്പമുള്ള ഫോട്ടോകൾ പങ്കുവെക്കാറുള്ളൂ. ആരുമായും അടുത്തിടപഴകുന്ന പ്രകൃതമല്ല ഐശ്വര്യക്ക്. ഇത് നടിയുടെ ബന്ധുക്കൾ പോലും അകൽച്ച കാണിക്കുന്നതിന് കാരണമാകുന്നെന്നും സോഷ്യൽ മീ‍ഡിയയിൽ വാദമുണ്ട്.

ഐശ്വര്യ എല്ലാവരിൽ നിന്നും പാലിക്കുന്ന അകലം സിനിമാ ലോകത്ത് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വളരെ ക്ലോസ്ഡ് ആയ വ്യക്തിയാണ് ഐശ്വര്യയെന്ന് നടി ശ്വേത മേനോൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. മിസ് ഇന്ത്യ മത്സരത്തിൽ ഇവർ ഒരുമിച്ച് പങ്കെടുത്തിരുന്നു. വർഷങ്ങളായി സിനിമാ ലോകത്ത് തുടരുന്ന ഐശ്വര്യക്ക് സുഹൃത്തുക്കളെന്ന് പറയാൻ ബോളിവുഡിൽ അധികമാരും ഇല്ല. ഐശ്വര്യയുടേത് കൃതിമത്വം തോന്നുന്ന പെരുമാറ്റമാണെന്ന് ഒരുകാലത്ത് ബോളിവുഡിൽ പരക്കെ സംസാരമുണ്ടായിരുന്നു.

പൊന്നിയിൻ സെൽവൻ എന്ന സിനിമയിലാണ് ഐശ്വര്യയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. മണിരത്നം സംവിധാനം ചെയ്ത സിനിമ വൻ ഹിറ്റായി. നടിയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഐശ്വര്യയു‌ടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. പഴയത് പോലെ തിരക്ക് പിടിച്ച് ഇന്ന് ഐശ്വര്യ റായ് സിനിമകൾ ചെയ്യുന്നില്ല.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X