ലോക് ഡൗണില്‍ അമ്മയായി! സന്തോഷം പങ്കുവെച്ച് ശ്വേത, കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളുമായി താരദമ്പതികള്‍
കൊറോണ വൈറസ് ലോകം മുഴുവന്‍ വ്യാപകമായി കൊണ്ടിരിക്കുകയാണ്. ചൈനയില്‍ നിന്നും ആരംഭിച്ച വൈറസ് ഇപ്പോള്‍ അമേരിക്ക, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളെയാണ് കൂടുതലായി പിടിമുറിക്കിയിരിക്കുന്നത്. ഇതിനിടയിലും ചില ആശ്വാസകരമായ വാര്‍ത്തകളും വരാറുണ്ട്. ഇപ്പോഴിതാ പാട്ടുകാരി ശ്വേത പണ്ഡിറ്റിന്റെ വിശേഷമാണ് ഇറ്റലിയില്‍ നിന്നും വന്നിരിക്കുന്നത്.
ഇറ്റാലിയന്‍ സിനിമാ നിര്‍മാതാവായ ഇവാനോ ഫ്യൂസിയ്‌ക്കൊപ്പം ശ്വേത പണ്ഡിറ്റും ഇറ്റലിയിലായിരുന്നു. ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്ന സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇസാന എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. വളരെയധികം ശക്തിശാലി എന്നാണ് പേരിന് അര്‍ഥമെന്ന് താരം പറയുന്നു. ഫെബ്രുവരി എട്ടിനായിരുന്നു ഇസാന ജനിക്കുന്നത്. മകള്‍ ജനിച്ച കാര്യം താരങ്ങള്‍ പുറത്ത് വിട്ടിരുന്നില്ല.

നമ്മുടെ ചുറ്റുമുള്ള ആളുകള്‍ ഇത്രയധികം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഞങ്ങളുടെ സന്തോഷ വാര്‍ത്ത പുറത്ത് വിടുന്നത് ശരിയാണെന്ന് തോന്നിയില്ല. കൊവിഡ് 19 ന്റെ വ്യാപനം ഇന്ത്യയിലെ അപേക്ഷിച്ച് ഇറ്റലിയില്‍ വളരെയധികം ഗുരുതരമായിരുന്നു. എന്നാലിപ്പോള്‍ ഇവിടുത്തെ ലോക് ഡൗണ്‍ ഏകദേശം നീങ്ങി കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഞാനും ഇവാനോയും ഞങ്ങളുടെ സന്തോഷം പങ്കുവെക്കാമെന്ന് തീരുമാനിച്ചത്.
എന്നാല്‍ മുംബൈയിലുള്ള വീടും ബന്ധുക്കളെയും ഏറെ മിസ് ചെയ്തയുകയാണെന്ന് ശ്വേത പറയുന്നു. ഗര്‍ഭകാലവും പ്രസവത്തിന്റെ സമയവും സ്വന്തം കുടുംബത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നതാണ് ഏറ്റവും പ്രയാസകരമായിരുന്നത്. ഒരു നവജാത ശിശുവിനെ പരിപാലിക്കാന്‍ എനിക്ക് കഴിയുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിലുന്നില്ല.

എന്നാലിപ്പോള്‍ അത് എന്നെ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. വീഡിയോ കോളിലൂടെ ഒരുപാട് കാര്യങ്ങള്‍ അമ്മ എനിക്ക് പഠിപ്പിച്ച് തന്നു. എന്റെ ഡാഡി എല്ലാ ദിവസവും വിളിക്കും. ഇസാനയെ നോക്കുന്നതിനെ കുറിച്ചായിരിക്കും അദ്ദേഹം പറയുക എന്നും ശ്വേത പറയുന്നു. മകള്‍ക്കൊപ്പം നില്‍ക്കുന്ന താരദമ്പതികളുടെ ചിത്രവും പുറത്ത് വിട്ടിട്ടുണ്ട്.
മോദിയുടെ സഹായം തേടി യുഎഇ; പ്രത്യേക വിമാനം അയക്കും, രണ്ട് അഭ്യര്‍ഥനകള്‍... കേന്ദ്രം പരിഗണിക്കുന്നു


Click it and Unblock the Notifications











