ഐശ്വര്യ നല്ല അമ്മയും മികച്ച ഭാര്യയുമാണ്!! ഈ സ്വഭാവം സഹിക്കാൻ കഴിയില്ല, തുറന്ന് പറഞ്ഞ് ശ്വേത

ഐശ്വര്യയുടേയും ശ്വേതയും പിണക്കത്തിലാണെന്നുളള വാർത്തകൾ പ്രചരിച്ചിരുന്നു

താരങ്ങളുടെ വാർത്തകളും അവരുടെ വിശേഷങ്ങളുമറിയാൻ പ്രേക്ഷകർ വല്ലാത്ത താൽപര്യമാണ്. അതിനായി എന്ത് ചെയ്യാനും എവിടെവരെ പോകാനും ജനങ്ങൾക്ക് ഒരു മടിയുമില്ല. നടി നടന്മാരെ പറ്റിയുളള ചെറിയ വാർത്തകൾ പോലും ആരാധകർക്കിടയിൽ ആഘോഷമാണ്. അതുകൊണ്ടാണ് താരങ്ങളെ പറ്റിയുളള ചെറിയ വിശേഷങ്ങൾ പോലും വൻ വാർത്തയാകുന്നത്.

മികച്ച വ്യൂവേഴ്സുള്ള ഒരു ടെലിവിഷൻ ഷോയാണ് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ. സിനിമ താരങ്ങൾ മാത്രമല്ല സെലിബ്രിറ്റീസും ഇതിൽ അതിഥി‌കളായി എത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബോളിവുഡ് താരം അഭിഷേക് ബച്ചനും സഹോദരി ശ്വേത നന്ദയും അതിഥികളായി എത്തിയ എപ്പിസോഡാണ്. ഐശ്വര്യയെ കുറിച്ചുളള ശ്വേതയുടേയും അഭിഷേകിന്റെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഇതിനു മുൻപ് തന്നെ ഐശ്വര്യയുടേയും ശ്വേതയും പിണക്കത്തിലാണെന്നുളള വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് കഴിഞ്ഞ കുറേ നാളുകളായി ബോളിവുഡിൽ വൻ ചർച്ച വിഷയമായിരുന്നു.

 ഐശ്വര്യയും അഭിഷേക് ബച്ചനും

ഐശ്വര്യയും അഭിഷേക് ബച്ചനും

കരൺ ജോഹറിന്റെ ചാറ്റ് ഷോ എപ്പോഴും വിവാദങ്ങൾ താരങ്ങൾക്ക് സമ്മാനിക്കാറുണ്ട്. എന്നാൽ ഇവിടെ വിവാദമല്ല , ഉയർന്ന് വന്നിരുന്ന ഒരു തെറ്റിധാരണയണ് നീക്കിരിക്കുന്നത്. ഐശ്വര്യയെ കുറിച്ച് ശ്വേത പറഞ്ഞതാണ് ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ പ്രചരിക്കുന്നത്. ആഷ് മികച്ച ഭാര്യയും അതിലുപരി ശക്തയായ ഒരു അമ്മ കൂടിയാണെന്ന് ശ്വേത പറഞ്ഞു. അഭിഷേക് ബച്ചനെ നല്ല രീതിയിൽ ഐശ്വര്യ മനസ്സിലാക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു. കൂടാതെ ഇവർ വളരെ ശക്തയായ ഒരു സ്ത്രീയാണെന്നും ശ്വേത പറഞ്ഞു.

ഇഷ്ടമല്ലാത്ത സ്വഭാവം

ഇഷ്ടമല്ലാത്ത സ്വഭാവം

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഐശ്വര്യയുടെ ഇഷ്ടമല്ലാത്ത സ്വാഭാവത്തെ കുറിച്ചും ശ്വേത വെളിപ്പെടുത്തി. ഫോൺ വിളിച്ചാൽ തിരികെ വിളിയ്ക്കാതെ സ്വഭാവം തനിയ്ക്ക് ഇഷ്ടമല്ലെന്നും ശ്വേത പറഞ്ഞു. കൂടാതെ ഐശ്വര്യയുടെ സമയ നിഷ്ട പാലിക്കാത്ത സ്വഭാവത്തെ കുറിച്ചും താരപുത്രി വിമർശിച്ചു. ഈ രണ്ട് സ്വഭാവങ്ങളാണ് ഐശ്വര്യയിൽ നിന്ന് അംഗീകരിക്കാൻ പറ്റാത്തത്.

അഭിഷേകിന്  താങ്ങാൻ കഴിയില്ല

അഭിഷേകിന് താങ്ങാൻ കഴിയില്ല

വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് ഒരു ബ്രക്ക് എടുത്ത ഐശ്വര്യ മകൾ ആരാധ്യ വളർന്നതിനു ശേഷമാണ് സിനിമയിൽ തിരികെ വന്നത്. സജീവമല്ലെങ്കിൽ പോലും ബോളിവുഡിൽ ഇടയ്ക്ക് തല കാണിക്കാറുണ്ട്. ബോളിവുഡിലെ മികച്ച താരദമ്പതിമാരാണ് അഭിഷേകും ഐശ്വര്യയും. ഭാര്യയ്ക്കും മകൾക്കും മികച്ച പിന്തുണയുമായി അഭിഷേക് എപ്പോഴും കൂടെയുണ്ടാകാറുണ്ട്. ജൂനിയർ ബച്ചനെ എപ്പോഴും കാണുന്നത് ഭര്യയ്ക്കും മകൾക്കുമൊപ്പമാണ്. എന്നാൽ ഇത്രയധികം ഭാര്യയെ പിന്തുണയ്ക്കുന്ന അഭിഷേകിന് ആഷിന്റെ പാക്കിങ്ങാണ് താങ്ങാൻ കഴിയാത്തത്. അത് താരം ഷോയിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

 അഭിഷേകിന്  ഏറ്റവും പേടി

അഭിഷേകിന് ഏറ്റവും പേടി

കരണിന്റെ ഈ ചോദ്യം അഭിഷേക് ബച്ചനെ അൽപം കുഴപ്പത്തിലാക്കിയിരുന്നു. അമ്മ ജയ ബച്ചനെയാണോ ഭാര്യ ഐശ്വര്യയെയാണോ ഏറ്റവും പേടിയെന്നതായിരുന്നു അടുത്ത ചോദ്യം. എന്നാൽ ഈ ചോദ്യം താരത്തെ കുറച്ച് കഷ്ടപ്പെടുത്തി. അമ്മയെയാണ് തനിയ്ക്ക് ഇപ്പോഴും പേടിയെന്ന് താരം മറുപടി നൽകി. എന്നാൽ ഈ സമയം ശ്വേത ഇടയിൽ കയറി ഗോളടിച്ചു. അഭിഷേകിന്റെ ഉത്തരം തെറ്റാണെന്ന് പറഞ്ഞു. ഇത് തനിയ്ക്കുളള ചോദ്യമാണ് ഇതിൽ ശ്വേത മറുപടി പറയേണ്ട എന്ന് പറഞ്ഞ് ജൂനിയർ ബച്ചൻ തലയൂരി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X