»   » സല്‍മാന്റെ പ്രണയത്തിന് 6 മാസത്തെ ആയുസ്സ് മാത്രം, അതിന് പിന്നിലെ കാരണത്തെക്കുറിച്ച് ശ്വേതാ മേനോന്‍!

സല്‍മാന്റെ പ്രണയത്തിന് 6 മാസത്തെ ആയുസ്സ് മാത്രം, അതിന് പിന്നിലെ കാരണത്തെക്കുറിച്ച് ശ്വേതാ മേനോന്‍!

Written By:
Subscribe to Filmibeat Malayalam

വിവാദങ്ങളുടെ തോഴനായ താരമാണ് സല്‍മാന്‍ ഖാന്‍. കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവവുമായി ബന്ധപ്പെട്ട കേസിന്റെ വിധി അടുത്തിടെയാണ് പുറത്തുവന്നത്. ജയില്‍ ശിക്ഷ വിധിച്ചതും പിന്നീട് ജാമ്യത്തിലിറങ്ങിയതുമൊക്കെ വാര്‍ത്തയായിരുന്നു. മറ്റുള്ളവരുമായി ബന്ധപ്പെട്ട് എന്നും തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള കഥാപാത്രമാണ് അദ്ദേഹത്തിന്റേതെന്ന് അടുത്ത സുഹൃത്തും മലയാളികളുടെ പ്രിയപ്പെട്ട നായികയും കൂടിയായ ശ്വേത മേനോന്‍ പറയുന്നു.

ചൂടന്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ പ്രമുഖരുടെ ചാറ്റും ശ്രീ പുറത്തുവിട്ടു, സംവിധായകനെതിരെ ഗുരുതര ആരോപണം!

മധു കെ മേനോന്‍ തയ്യാറാക്കിയ ശ്വേതാ മേനോന്റെ അനുഭവക്കുറിപ്പിലാണ് ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ളത്. മലയാളത്തില്‍ സജീവമാവുന്നതിന് മുന്‍പ് ബോളിവുഡില്‍ അഭിനയിച്ചിരുന്നു ശ്വേത. മോഡലിങ്ങിലൂടെയാണ് താരം സിനിമയിലേക്കെത്തിയത്. ശ്വേത മേനോന്റെ അനുഭവക്കുറിപ്പിലെ പ്രധാന ഭാഗങ്ങളിലൂടെ തുടര്‍ന്നുവായിക്കൂ.

പെട്ടെന്ന് ദേഷ്യം വരും

അടുത്ത് പരിചയപ്പെടുന്നവരുമായി പെട്ടെന്ന് സൗഹൃദത്തിലാവുന്ന സല്‍മാന്‍ ഖാന്റെ ക്യാരക്ടര്‍ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ബോളിവുഡ് സിനിമാ താരങ്ങളില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വം കൂടിയാണ് അദ്ദേഹത്തിന്റേത്. ഷോര്‍ട്ട് ടെംപേര്‍ഡ് എന്ന കാരണത്താലാണ് അദ്ദേഹം പലപ്പോഴും വെറുക്കപ്പെട്ടവനായത്.

സല്‍മാനെ പരിചയപ്പെട്ടത്

ജീവിതത്തില്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ ഫാഷന്‍ ഡിസൈനര്‍ സുഹൃത്തായ വിക്രമിന്റെ അച്ഛനും അമ്മയുമാണ് തന്നെ ചികിത്സിച്ചത്. വിക്രമിലൂടെയാണ് സല്ലുവിലേക്ക് എത്തിയത്. ജോഗിങ്ങിനായി ജോഗേഴ്‌സ് പാര്‍ക്കില്‍ വരുമായിരുന്നു അദ്ദേഹം. അങ്ങനെയാണ് അദ്ദേഹവുമായി സൗഹൃദത്തിലാവുന്നത്.

മറ്റൊരു സന്ദര്‍ഭത്തില്‍

പാര്‍ട്ടിക്കിടയില്‍ ആദ്യമായി വൈന്‍ കഴിച്ച് തല ചുറ്റിവീണപ്പോള്‍ സല്‍മാനായിരുന്നു തന്നെ വീട്ടിലെത്തിച്ചത്. വേറൊരു പാര്‍ട്ടിയില്‍ തന്റെ ദേഹത്ത് മദ്യം തെറുപ്പിച്ച ചെറുപ്പക്കാരനെ ഇടിക്കാനായി പോയ സല്‍മാനെ തണുപ്പിച്ചത് താന്‍ തന്നെയായിരുന്നു. പ്രശ്‌നമാക്കേണ്ടെന്ന് പറഞ്ഞത് താനായിരുന്നു.

സോമിയുമായി പ്രണയത്തിലായിരുന്ന സമയത്ത്

അമ്മയ്ക്ക് അസുഖമാണെന്നറിഞ്ഞ് കോഴിക്കോടേക്ക് വരുന്നതിനിടയില്‍ തന്നോടൊപ്പം സല്‍മാനും ഉണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് അദ്ദേഹം സോമി അലിയുമായി പ്രണയത്തിലായിരുന്നു. വ്യാജവാര്‍ത്ത അവരുടെ ബന്ധത്തെ ബാധിക്കുമോയെന്ന് തോന്നിയിരുന്നു.നമ്മുടെ ജീവിതത്തിലേക്ക് അന്യന്‍മാര്‍ കടന്നുകയറുമ്പോള്‍ കരയുകയല്ല മറിച്ച് പോടാ പുല്ലേയെന്ന് പറയുകയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പ്രണയം തകരുന്നതിന് പിന്നില്‍

സല്‍മാന് നിരവധി പ്രണയബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒന്നും വിവാഹത്തിലെത്തിയിരുന്നില്ല. കാമുകിയില്‍ അമ്മയെ തിരയുന്ന അദ്ദേഹത്തിന്റെ സ്വഭാവമാണ് പ്രണയ പരാജയത്തിന് കാരണമെന്ന അഭിപ്രായമാണ് ശ്വേത മേനോനുള്ളത്. ഓരോ പ്രണയം തകരുമ്പോഴും അദ്ദേഹത്തിന് വേദനയാണ്. ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹത്തിനോട് സംസാരിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഇത് കൃത്യമായി മനസ്സിലായിരുന്നില്ല.

English summary
Shwetha Menon about Salman Khan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X