ദീപികയെ ശരിക്കും ചുംബിച്ചതാണോ? ഇടയില്‍ ഗ്ലാസ് വെച്ചതാണോ, അങ്കിളിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞ് നടന്‍
ബോളിവുഡില്‍ നിന്നും ഏറ്റവും പുതിയതായി ഗ്രെഹ്‌റിയാന്‍ എന്ന സിനിമയുടെ വിശേഷങ്ങളാണ് നിറയുന്നത്. ദീപിക പദുക്കോണ്‍ നായികയായി അഭിനയിച്ച ഏറ്റവും പുതിയ സിനിമയാണ് ഗ്രെഹറിയാന്‍. ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേട്ട് കൊണ്ടേ ഇരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ കഴിയുന്നതിനുള്ളില്‍ തന്നെ സിനിമയ്ക്ക് എല്ലായിടത്ത് നിന്നും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ദീപിക, സിദ്ധാന്ത്് ചതൂര്‍വേദി, അനന്യ പാണ്ഡെ, ധരിയ കര്‍വാ, തുടങ്ങി സിനിമയിലെ മറ്റ് താരങ്ങളുടെ പ്രകടനങ്ങള്‍ വിലയിരുത്തപ്പെട്ട് കൊണ്ടേ ഇരിക്കുകയാണ്.
സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അതിലെ താരങ്ങള്‍ അടുത്തിടെ ഹാസ്യ നടന്‍ കപില്‍ ശര്‍മ്മയുടെ ഷോ യില്‍ പങ്കെടുത്തിരുന്നു. ആ എപ്പിസോഡ് പ്രേക്ഷകരെ ഏരെ ത്രസിപ്പിക്കുന്നതും തമാശ നിറഞ്ഞതുമായിരുന്നു. ഇപ്പോഴിതാ കപില്‍ തന്റെ യൂട്യൂബ് ചാനലിലൂടെ സെന്‍സര്‍ ചെയ്യാത്ത ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഗ്രെഹ്‌റിയാന്‍ എന്ന സിനിമയില്‍ നടി ദീപിക പദുക്കോണുമായിട്ടുള്ള ചുംബന രംഗത്തെ കുറിച്ച് സിദ്ധാന്തിന്റെ അങ്കിള്‍ പറഞ്ഞ രസകരമായൊരു പ്രതികരണമാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വളരെ വേഗമാണ് വൈറലായി മാറിയത്.

സിനിമയുടെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ തന്നെ ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന് എന്റെ അമ്മാവന്‍ വിളിച്ചു. ഞങ്ങളുടെ ചുണ്ടുകള്‍ ശരിക്കും സ്പര്‍ശിച്ചതാണോ അതോ ഞങ്ങള്‍ക്കിടയില്‍ ഒരു ഗ്ലാസ് പാളിയുണ്ടോ എന്നറിയാന്‍ അയാള്‍ ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ഈ ചോദ്യത്തിന് എന്ത് മറുപടിയാണ് നല്‍കേണ്ടത് എന്ന് എന്റെ പിതാവിന് പോലും അറിയില്ലായിരുന്നു എന്നാണ് സിദ്ധാന്ത് പറയുന്നത്.

മനുഷ്യരിലെ ബന്ധങ്ങള്‍, പ്രണയം, സൗഹൃദം, വഞ്ചന എന്നിവയിലെ സങ്കീര്‍ണതകളെ കുറിച്ചുള്ള കഥയാണ് ഗ്രെഹ്റിയാന്‍ പറയുന്നത്. ദീപിക പദുക്കോണ്‍ അവതരിപ്പിച്ച അലിഷ, അനന്യ പാണ്ഡെയുടെ ടിയ, സിദ്ധാന്ത്് ചതൂര്‍വേദിയുടെ സെയിന്‍, ധരിയ കര്‍വയുടെ കരണ്‍ എന്നിങ്ങനെ നാല് ആളുകളുടെ ജീവിതത്തെ ചുറ്റി പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. ശകുന്‍ ബാത്ര സംവിധാനം ചെയ്ത ഗ്രെഹ്‌റിയാന്‍ ആമസോണ്‍ പ്രൈമിലൂടെയാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. നസറൂദ്ദീന്‍ ഷാ, രജത് കപൂര്‍, തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Recommended Video

അതേ സമയം സിദ്ധാന്തിനെ പോലെ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് ദീപിക പദുക്കോണും തുറന്ന് പറഞ്ഞിരുന്നു. ഇത്തരം രംഗങ്ങള്‍ ചെയ്യുന്നതിന് ദീപികയുടെ ഭര്‍ത്താവും നടനുമായ രണ്‍വീറിന് ഇഷ്ടപ്പെടുമോ എന്ന ചോദ്യത്തിന് വളരെ രസകരമായിട്ടാണ് നടി മറുപടി നല്‍കിയത്. 'ഞാന്‍ അതിനോട് പ്രതികരിക്കുന്നത് പോലും മണ്ടത്തരമാണ്. അഭിനയം ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് കരുതുന്നു. ഇത്തരം ഞാന്‍ അഭിപ്രായങ്ങള്‍ വായിക്കാറില്ല. അദ്ദേഹത്തിന് അങ്ങനെ ഒരു കുഴപ്പമില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് വളരെ മണ്ടത്തരമായിട്ടാണ് തനിക്ക് തോന്നുന്നത്. തന്റെ സിനിമകളെ കുറിച്ചോര്‍ത്ത് രണ്‍വീര്‍ അഭിമാനിക്കുകയാണ് ചെയ്യുന്നതെന്നും ദീപിക പറഞ്ഞിരുന്നു.


Click it and Unblock the Notifications