»   » ബിക്കിനി ആലിയയ്ക്ക് ചേരില്ല, കത്രീന-ദീപിക ബിക്കിനി ബോഡിയെ പുകഴ്ത്തി സിദ്ദാര്‍ത്ഥ് മല്‍ഹോത്ര

ബിക്കിനി ആലിയയ്ക്ക് ചേരില്ല, കത്രീന-ദീപിക ബിക്കിനി ബോഡിയെ പുകഴ്ത്തി സിദ്ദാര്‍ത്ഥ് മല്‍ഹോത്ര

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബോളിവുഡ് താരസുന്ദരിയായ ആലിയ ഭട്ട് ആദ്യമായി ബിക്കിനി അണിയുന്നത് ഷാന്ദാര്‍ എന്ന ചിത്രത്തിന്് വേണ്ടിയാണ്. ഇപ്പോഴിതാ ആലിയാ ഭട്ടിന് ബിക്കിനി ബോഡി ചേരില്ലന്ന് പറഞ്ഞ് ബോളിവുഡ് യുവനടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര.

കത്രീനയ്ക്കും ദീപിക പദുക്കോണിനുമാണ് ബോളിവുഡില്‍ ബിക്കിനി കൂടുതല്‍ ചേരുന്നത്. അവരുടേത് ബിക്കിനിയ്ക്ക് യോജിച്ച ശരീരമാണെന്നും എന്നാല്‍ ആലിയ ഭട്ടിന് ബിക്കിനി ചേരില്ലെന്നുമാണ് താരം പറയുന്നത്. മുബൈയിലെ ഒരു സ്വകാര്യ ചടങ്ങിലാണ് സിദ്ദാര്‍ത്ഥ് ഇക്കാര്യം പറഞ്ഞത്.

aliyabhutt

അടുത്ത കാലത്ത് സിദ്ദാര്‍ത്ഥിന്റെയും ആലിയ ഭട്ടിന്റെയും പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും ഈ വാര്‍ത്ത നിഷേധിച്ച് രംഗത്ത് വന്നിരുന്നു. എന്തായാലും സിദ്ദാര്‍ത്ഥിന്റെ ഈ പരമാര്‍ശം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചക്കിടയായിട്ടുണ്ട്.

ഷാഹിദ് നായകനായി എത്തുന്ന ഷാന്ദാര്‍ എന്ന ചിത്രമാണ് ആലിയുടെ പുതിയ ചിത്രം. വികാസ് ബഹലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബര്‍ 22നാണ് തിയറ്ററിലെത്തുന്നത്.

English summary
Fans may be going gaga over Alia Bhatt donning a hot pink bikini in Shandaar but rumoured boyfriend Sidharth Malhotra is not impressed.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam