പിറന്നാൾ ദിനത്തിൽ വിദ്യയ്ക്ക് ഭർത്താവിന്റെ ഉഗ്രൻ സർപ്രൈസ്!! ഞെട്ടലോടെ താരം, കാണൂ
താരത്തിന് ഭർത്താവ് സിദ്ധാർഥ് റോയ് കപൂർ നൽകിയ സമ്മാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്
ബോളിവുഡിലും ദക്ഷിണേന്ത്യയിലും ഏറ്റവും കൂടുതൽ ആരാധകരുളള താരമാണ് വിദ്യാ ബാലൻ. ബോളിവുഡ് നടിയാണെങ്കിലും മലയാളത്തിൽ വിദ്യാബാലന് വലിയൊരു നിറ ആരാധകരുണ്ട്. പുതുവത്സരദിനത്തിലായിരുന്നു വിദ്യാബാലന്റെ നാൽപ്പതാം പിറന്നാൾ. വളരെ ഗംഭീരമായി തന്നെ പിറന്നാൾ ആഘോഷിച്ചു.

പിറന്നാൾ ദിനത്തിൽ താരത്തിന് ഭർത്താവ് സിദ്ധാർഥ് റോയ് കപൂർ നൽകിയ സമ്മാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഒരു കിടിലൻ വിവാഹ സമ്മാനമായിരുന്നു താരത്തിന് സിദ്ധാർഥ് നൽകിയത്.. വിദ്യയുടെ എക്കാലത്തേയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു താൻ ജനിച്ച വർഷമായ 1960-70 കാലഘട്ടത്തിലെ നായികയാവുക എന്നത്. ആഗ്രഹമാണ് നൽപ്പതാം പിറന്നാൾ ദിവസം ഭർത്താവ് സിദ്ധാർഥ് റോയ് കപൂർ സാധിച്ചു കൊടുത്തത്.
വിദ്യാബാലൻ ജനിച്ച വർഷമായ 1979 ൽ ജനിച്ച വർഷത്തെ ചില ഫേമസ് ചിത്രങ്ങളുടെ പോസ്റ്ററിൽ വിദ്യയുടെ ചിത്രവും പ്രിന്റ് ചെയ്തതാണ് പ്രിയതമയെ ഞെട്ടിപ്പിച്ചത്. ഗോൽ മാൽ, മിസ്റ്റർ നട്വർലാൽ, സുഹാഗ്, മുഖാബാല, നൂറി, ജാനി, ദുഷ്മാൻ, ജാന്ദർ എന്നീ ചിത്രങ്ങളുടെ പോസ്റ്ററിനൊപ്പമാണ വിദ്യയുടെ ചിത്രവും പ്രിന്റ് ചെയ്തിരിക്കുന്നത്. ഭർത്താവിന്റെ വിലപിടിപ്പുളള പിറന്നാൽ സമ്മാനം വിദ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications











