സിദ്ധാർത്ഥിൽ മയങ്ങിയ കരൺ?, അവസരത്തിനായി നടൻ ഉപയോഗിച്ചോ; പ്രചരിക്കുന്ന കഥകൾ
ബോളിവുഡിലെ യുവ നടൻമാരിൽ ശ്രദ്ധേയനാണ് സിദ്ധാർത്ഥ് മൽഹോത്ര. സ്റ്റുഡന്റ്സ് ഓഫ് ദ ഇയർ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച സിദ്ധാർത്ഥ് വളരെ പെട്ടെന്ന് ജനപ്രീതി നേടി. സിനിമാ കുടുംബത്തിൽ നിന്നുള്ളയാളല്ല സിദ്ധാർത്ഥ്. ബോളിവുഡിൽ സ്റ്റാർ കിഡുകൾക്കല്ലാതെ പാെതുവെ അധികമാർക്കും ഇത്ര മികച്ച തുടക്കം ലഭിച്ചിട്ടില്ല. അതും ധർമ്മ പ്രൊഡക്ഷൻസിനിലൂടെ. കരൺ ജോഹറാണ് സ്റ്റുഡന്റ്സ് ഓഫ് ദ ഇയർ സംവിധാനം ചെയ്തത്. ധർമ്മ പ്രൊഡക്ഷൻസും ഇദ്ദേഹത്തിന്റേതാണ്. കരണുമായുള്ള സൗഹൃദമാണ് സിദ്ധാർത്ഥിന് ഇത്ര വലിയ അവസരം ലഭിക്കാൻ കാരണമായതെന്ന് ബോളിവുഡിൽ സംസാരമുണ്ട്.
ഈ സൗഹൃദത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചിട്ടുണ്ട്. കരണിന്റെ മനസിൽ എന്നും വലിയ സ്ഥാനം സിദ്ധാർത്ഥ് മൽഹോത്രയ്ക്കുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഇരുവരും ഡേറ്റിംഗിലായിരുന്നു. കരൺ സിദ്ധാർത്ഥിനെ വല്ലാതെ സ്നേഹിച്ചിരുന്നെന്നും സിദ്ധാർത്ഥിന് ഇതറിയാമായിരുന്നെന്നുമാണ് സംസാരം. ഒരിക്കൽ ബോളിവുഡിലെ ഒരു ഫിലിം ജേർണലിസ്റ്റായ ഉജ്ജാൽ ത്രിവേദി ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

സിദ്ധാർത്ഥിന് വിലപിടിപ്പുള്ള സമ്മാനങ്ങൾ കരൺ നൽകിയിരുന്നു. സിദ്ധാർത്ഥ് കരണിനെ ഉപയോഗിച്ചു. കരൺ സിദ്ധാർത്ഥിൽ നിന്നും മറ്റൊന്നും പ്രതീക്ഷിച്ചിരുന്നില്ല. സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ ഡൽഹിയിലാണ്. അവർക്ക് ബോളിവുഡിൽ വലിയ സ്വാധീനമില്ലായിരുന്നു. എന്നാൽ കരണിന്റെ സ്വാധീനം ഉപയോഗിച്ച് സിദ്ധാർത്ഥ് മൽഹോത്ര ബോളിവുഡിൽ വളർന്നെന്നും ഉജ്ജാൽ ത്രിവേദി അന്ന് വാദിച്ചു. മോഡലിംഗ് ചെയ്യവെയാണ് സിനിമയിലേക്ക് ശ്രദ്ധ തിരിക്കാൻ സിദ്ധാർത്ഥ് തീരുമാനിക്കുന്നത്. കരൺ ജോഹറിന്റെ അസോസിയേറ്റ് ഡയറക്ടറായായിരുന്നു തുടക്കം.
ആദ്യ സിനിമ ഇറങ്ങുന്നതിന് മുമ്പേ സിദ്ധാർത്ഥിന്റെ ലൈഫ് സ്റ്റെെൽ വല്ലാതെ മാറിയെന്നും ആഡംബര ജീവിതമാണ് നയിക്കുന്നതെന്നും അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ബാന്ദ്രയിൽ വലിയ അപാർട്മെന്റിലാണ് താമസം, വിഐപികൾ പോകുന്ന ജിമ്മിലാണ് പോകുന്നത് എന്നെല്ലാം റിപ്പോർട്ടുകൾ വന്നു. പുതുമുഖങ്ങൾ പലരും കരിയറിൽ സ്ട്രഗിൾ ചെയ്യുമ്പോഴാണ് ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പേ സിദ്ധാർത്ഥ് സെലിബ്രിറ്റി ജീവിതം നയിച്ചത്.

റിപ്പോർട്ടുകൾ പ്രകാരം 2007 മുതൽ 2012 വരെ കരൺ ജോഹറും സിദ്ധാർത്ഥും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. സ്റ്റുഡന്റ്സ് ഓഫ് ദ ഇയറിന് ശേഷം സിദ്ധാർത്ഥും നടി ആലിയ ഭട്ടും ഡേറ്റിംഗ് തുടങ്ങി. ഈ ബന്ധത്തെ കരൺ പിന്തുണയ്ക്കുകയും ചെയ്തു. ഹസീ തോ ഫസീ, കപൂർ ആന്റ് സൺസ്, ബ്രദേർസ്, ബാർ ബാർ ദേഖോ തുടങ്ങി കരൺ നിർമ്മിച്ച സിനിമകളിൽ സിദ്ധാർത്ഥ് ഇക്കാലയളവിൽ നായകനായെത്തി. പിന്നീട് മറ്റ് നിർമാതാക്കൾക്കൊപ്പം സിദ്ധാർത്ഥ് സിനിമ ചെയ്തു. എന്നാൽ ഇവയെല്ലാം പരാജയപ്പെട്ടു.
പിന്നീട് സിദ്ധാർത്ഥിന് വലിയ ഹിറ്റ് ലഭിച്ചത് കരൺ ജോഹർ നിർമ്മിച്ച ഷേർഷ എന്ന സിനിമയിലൂടെയാണ്. ഈ സിനിമയിലെ നായികയായ കിയാര അദ്വാനിയുമായി സിദ്ധാർത്ഥ് പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹവും ചെയ്തു. ബോളിവുഡിൽ പ്രചരിക്കുന്നത് പോലെ സിദ്ധാർത്ഥും കരണും അടുപ്പത്തിലായിരുന്നോ എന്ന് ഇന്നും വ്യക്തമല്ല.


Click it and Unblock the Notifications











