TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം ആലിയയെ കണ്ടിട്ടില്ല! ആ ബന്ധം തകര്‍ന്നതില്‍ സങ്കടമില്ലെന്നും സിദ്ധാര്‍ത്ഥ്
ബോളിവുഡ് സിനിമാലോകവും പ്രേക്ഷകരും ഒരുകാലത്ത് ആഘോഷിച്ചിരുന്ന പ്രണയമായിരുന്നു സിദ്ധാര്‍ത്ഥ് മല്‍ഹോത്ര-ആലിയ ഭട്ട് ബന്ധം. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ അക്കാലത്ത് പ്രചരിച്ചിരുന്നു. അധികം വൈകാതെ തന്നെ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഒന്നര വര്‍ഷത്തോളം നീണ്ടുനിന്ന പ്രണയം തകര്‍ന്നപ്പോള്‍ വേദനിച്ചിരുന്നില്ലെന്ന് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര പറയുന്നു. കരണ്‍ ജോഹറിന്റെ പരിപാടിയായ കോഫി വിത്ത് കരണിലേക്കെത്തിയപ്പോഴായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്. ആ പ്രണയം ഒരിക്കലും കയ്പേറിയതായിരുന്നില്ല, വളരെ മര്യാദപൂര്‍വ്വമുള്ള ബന്ധമായിരുന്നു അതെന്നും അദ്ദേഹം പറയുന്നു.
പ്രണയം തോന്നിയിട്ടുണ്ടോ? അപര്‍ണ്ണ ബാലമുരളിയുടെ ഉത്തരം ഇങ്ങനെ! ആരാണ് ആ മനസ്സില്‍? കാണൂ!
സ്റ്റുഡന്റ് ഓഫ് ദി ഇയറിന് മുന്‍പ് തന്നെ തനിക്ക് ആലിയയെ അറിയാമെന്ന് താരം പറയുന്നു. പ്രണയത്തിലാവുന്നതിന് മുന്‍പ് തന്നെ ആലിയയെ അറിയാം. തന്റെ ആദ്യ സീന്‍ ആലിയയ്ക്കൊപ്പമായിരുന്നു. എന്നും ഓര്‍ത്തിരിക്കാവുന്ന തരത്തിലുള്ള നിരവധി സംഭവങ്ങള്‍ തങ്ങള്‍ക്കിടയിലുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരുമിച്ച് ജീവിക്കണ്ട എന്ന് തീരുമാനിച്ചതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്. നല്ല കാര്യങ്ങള്‍ മാത്രമല്ല മോശം കാര്യവും ഈ പ്രണയത്തിലുണ്ടായിരുന്നു. എന്നാല്‍ നല്ല കാര്യങ്ങളെക്കുറിച്ച് മാത്രം ഓര്‍ക്കാനാണ് താനിഷ്ടപ്പെടുന്നതെന്നും താരം പറയുന്നു.

ആലിയയുമായി പിരിഞ്ഞതിന് ശേഷമാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര ജാക്വലിന് ഫെര്‍ണാണ്ടസുമായി പ്രണയത്തിലായത്. ആ ബന്ധം തകര്‍ന്നതോടെയാണ് കിയാരയുമായി പ്രണയത്തിലായത്. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടുമായുള്ള വിവാഹം അടുത്ത് തന്നെയുണ്ടാവുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെ പുറത്തുവന്നത്. ബോൡുഡില് നിന്നുമെത്തുന്ന അടുത്ത താരവിവാഹം ഇവരുടേതായിരിക്കുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.