അന്ന് ആലിയയ്ക്ക് വേണ്ടി ഫൈറ്റ് ചെയ്തു, വിവാഹത്തിന് നടനോട് ചെയ്തത്, മുന്‍ കാമുകനെ ട്രോളി കെആര്‍കെ
ബോളിവുഡ് സിനിമ ലോകവും ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് താരങ്ങളായ ആലിയ ഭട്ടിന്റേയും രണ്‍ബീര്‍ കൂപൂറിന്റേയും. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ട് പ്രകാരം പ്രില്‍ 14 നും 18 നു ഇടയില്‍ കല്യാണം കാണുമെന്നാണ്. ഇരുവരുടേയും വസതികളില്‍ വിവാഹത്തിനായുള്ള ഒരുക്കം തകൃതിയായി നടക്കുകയാണ്. അതേസമയം നാളെയാണ് വിവാഹമെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഔദ്യേഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.
അതേസമയം കുടുംബാംഗങ്ങള്‍ വിവാഹത്തെ കുറിച്ചുളള സൂചന നല്‍കിയിട്ടുണ്ട്. രണ്‍ബീര്‍ കപൂറിന്‌റെ സഹോദരി റിദ്ദിമ മുംബൈയില്‍ എത്തിയിട്ടുണ്ട്. ഭര്‍ത്താവ് ഭരത് സഹ്നിയ്ക്കും മകള്‍ സമാറയ്ക്കുമൊപ്പമാണ് എത്തിയിരിക്കുന്നത്. കുടുംബസമേതമുള്ള താരപുത്രിയുടെ ചിത്രങ്ങള്‍ ബോളിവുഡ് കോളങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ സഹോദരന്റെ വിവാഹ തീയതിയെ കുറിച്ച് റിദ്ദിമ പ്രതികരിച്ചിട്ടില്ല.

രണ്‍ബീര്‍- ആലീയ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുമ്പോള്‍ സോഷ്യല്‍ മീഡിയയയില്‍ വൈറല്‍ ആവുന്നത് കെആര്‍കെയുടെ ട്വീറ്റാണ്. നടിയുടെ മുന്‍ കാമുകനായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയെ ട്രോളി കൊണ്ടുള്ളതായിരുന്നു അത്. ' അന്ന് അവള്‍ക്ക് വേണ്ടി സിദ്ധാര്‍ത്ഥ് മല്‍ഹോത്ര തന്നോട് ഫൈറ്റ് ചെയ്തിരുന്നു. ഇന്ന് ആലിയയുടെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ലെന്നായിരുന്നു ട്വീറ്റ്. ഇദ്ദേഹത്തിന്റെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്. രൂക്ഷവിമര്‍ശനമാണ് ലഭിക്കുന്നത്. ഇരുവരും തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോവുകയാണെന്നും സിദ്ധാര്‍ത്ഥിന് ഇപ്പോഴൊരു കാമുകിയുണ്ട്. അദ്ദേഹം വിവാഹത്തില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറയുന്നു. നടി കിയാര അദ്വാനിയുമായി പ്രണയത്തിലാണ് സിദ്ധാര്‍ത്ഥ് എന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

മുന്‍പ് ഒരിക്കല്‍ കോഫി വിത്ത് കരണ്‍ ഷോയില്‍ പങ്കെടുത്തപ്പോള്‍ സിദ്ധാര്‍ത്ഥ് ആലിയയുമായുള്ള പ്രണയ തകര്‍ച്ചയെ കുറിച്ച് പറഞ്ഞിരുന്നു. അത്ര വേദനിപ്പിക്കുന്ന ബ്രേക്കപ്പ് ആയിരുന്നില്ല അതെന്നായിരുന്നു നടന്‍ അന്ന് പറഞ്ഞത്. കരണ്‍ ജോഹറിന്റെ സിനിമയായ സ്റ്റുഡന്‍സ് ഓഫ് ദ് ഇയറിലൂടെയായിരുന്നു ആലിയയും സിദ്ധാര്‍ത്ഥും സിനിമയില്‍ എത്തുന്നത്.'പ്രണയം തകര്‍ന്നതിന് ശേഷം താന്‍ ആലിയയെ കണ്ടിട്ടില്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. 'അതിന് ശേഷം ഞങ്ങള്‍ കണ്ടിട്ടില്ല. വളരെ മര്യാദപൂര്‍വമുളള ബന്ധമായിരുന്നു ഞങ്ങളുടേത്. അതൊരു കയ്‌പേറിയ അനുഭവമല്ല. അത് ഒരുപാട് നാളായി' സിദ്ധാര്‍ത്ഥ് പറഞ്ഞു.

'തങ്ങള്‍ പ്രണയത്തിലാകുന്നതിനും വളരെ മുമ്പ് തന്നെ എനിക്ക് ആലിയയെ അറിയാം. എന്റെ ആദ്യ ചിത്രമായ സ്റ്റ്യുഡന്റ് ഓഫ് ദ ഇയറില്‍ അവര്‍ക്കൊപ്പമാണ് എന്റെ ആദ്യ ഷോട്ട് എടുത്തത്. അത്‌കൊണ്ട് തന്നെ ഒരുപാട് ഓര്‍മ്മകള്‍ ഞങ്ങള്‍ക്കിടയിലുണ്ട്. രണ്ട് പേര്‍ ഒരുമിച്ച് ജീവിക്കണ്ട എന്ന് തീരുമാനിക്കാന്‍ കാരണങ്ങളുണ്ടാവും. ഞങ്ങളുടെ ബന്ധത്തിലും ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടായിട്ടുണ്ട്. നല്ല ഓര്‍മ്മകള്‍ മാത്രം ചിന്തിക്കാനാണ് എനിക്ക് ഇഷ്ടം,' സിദ്ധാര്‍ത്ഥ് പറഞ്ഞു.
Recommended Video

പഞ്ചാബി ആചാരവിധി പ്രകാരമാണ് ആലിയ- രണ്‍ബീര്‍ വിവാഹം നടക്കുക.നടന്റെ വസതിയില്‍ വെച്ചാകും വിവാഹം നടക്കുക. സബ്യസാചി മുഖര്‍ജിയുടെ ഡിസൈനിലുള്ള ലെഹംഗയായിരിക്കും ആലിയ ധരിക്കുക. ലെഹംഗയുടെ നിറമോ ഡിസൈന്‍ സംബന്ധിച്ച മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല. വിവാഹത്തെ കൂടാതെയുള്ള മറ്റു ചടങ്ങുകള്‍ക്ക് മനീഷ് മല്‍ഹോത്രയുടെ ഡിസൈനിലുള്ള വസ്ത്രങ്ങളായിരിക്കും ധരിക്കുക. ബോളിവുഡ് നടിമാരായ ദീപിക, അനുഷ്‌ക, പ്രിയങ്ക ചോപ്ര, മൗനി റോയി, കത്രീന കൈഫ്, അസിന്‍ തുടങ്ങിയവര്‍ സബ്യസാചി ഡിസൈന്‍ ചെയ്ത വസ്ത്രമായിരുന്നു വിവാഹത്തിന് ധരിച്ചത്. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.


Click it and Unblock the Notifications