സ്നേഹമില്ലാത്ത സെക്സ് ഒന്നുമല്ല; കോഫി വിത്ത് കരണിൽ സിദ്ധാർത്ഥ് മൽഹോത്ര

ബോളിവുഡിലെ ഹിറ്റ് ടോക് ഷോയായി മുന്നേറിക്കൊണ്ടിരിക്കുകയാണ് കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ. ഹോട് സ്റ്റാറിൽ ഹിറ്റ് ലിസ്റ്റിൽ തുടരുന്ന ഷോയിൽ ഇതിനകം സിനിമാ രം​ഗത്തെ നിരവധി പ്രമുഖർ എത്തി. റാപിഡ് ഫയർ റൗണ്ടുകളും ​ഗെയ്മികളും കോഫി വിത്ത് കരണിനെ രസകരമാക്കി.

ട്രോളുകൾക്കും ചർച്ചകൾക്കും ​ഗോസിപ്പുകൾക്കുമുള്ള വിഷയമായി കോഫി വിത്ത് കരൺ മാറിയിരിക്കുകയാണ്. താരങ്ങൾ നടത്തുന്ന വെളിപ്പെടുത്തലുകൾ, സംസാരിക്കുമ്പോൾ പറ്റുന്ന അബദ്ധങ്ങൾ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. ബി ‍ടൗൺ മാധ്യമങ്ങളുടെ വാർത്തകൾക്കുള്ള വിഷയവുമാണ് കോഫി വിത്ത് കരൺ.

ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ യുവ നടൻമാരായ സിദ്ധാർത്ഥ് മൽഹോത്രയും വിക്കി കൗശലുമാണ് അതിഥികൾ ആയെത്തിയത്. കത്രീന കൈഫുമായുള്ള വിക്കിയുടെ വിവാഹം, കിയാര അദ്വാനിയുമായുള്ള സിദ്ധാർത്ഥ് മൽഹോത്രയുടെ പ്രണയം എന്നിവ ഷോയിൽ ചർച്ചയായി. വിവാഹ ശേഷം തന്റെ ജീവിതം മനോഹരമാണെന്നും കത്രീന താനിതുവരെ കണ്ടതിൽ വിവേകവും അനുകമ്പയുമുള്ള വ്യക്തിയാണെന്നും വിക്കി കൗശൽ തുറന്നു പറഞ്ഞു.

koffe with karan

കോഫി വിത്ത് കരണിലൂടെയാണ് വിക്കി കൗശലും കത്രീനയും പ്രണയത്തിലാവുന്നത്. മുൻ സീസണിൽ കത്രീന കൈഫ് അതിഥിയായി വന്നപ്പോൾ മികച്ച ജോഡിയാവുമെന്ന് തോന്നുന്ന നടനേതെന്ന ചോദ്യം കരൺ ചോദിച്ചിരുന്നു. വിക്കി കൗശലിന്റെ പേരായിരുന്നു കത്രീന പറഞ്ഞത്. ഇതിന് പിന്നാലെയാണ് കത്രീനയും വിക്കിയും അടുക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം.

ഷോയിൽ വിക്കിയുടെയും സിദ്ധാർത്ഥിന്റെയും സോഷ്യൽ മീഡിയ ഫോട്ടോകൾക്ക് വന്ന കമന്റുകളും കരൺ വായിച്ചു. വിക്കിയുടെ വളരെ ഹാർദ​വമായ വൈബ് ആണ് എന്നായിരുന്നു ഒരു കമന്റ്. എനിക്കീ കമന്റ് ഇഷ്ടമായെന്ന് വിക്കി മറുപടി നൽകി.

മറ്റ് കമന്റുകളെ അപേക്ഷിച്ച് ലൈം​ഗികച്ചുവ കുറഞ്ഞ കമന്റാണിതെന്ന് കരണും പറഞ്ഞു. ഇതിനിടെ സിദ്ധാർത്ഥ് മൽഹോത്ര ഇടപെട്ടു. സ്നേഹവും വേണം. സ്നേഹമില്ലാത്ത സെക്സ് ഒന്നുമല്ല എന്നായിരുന്നു സിദ്ധാർത്ഥ് പറഞ്ഞത്. സിദ്ധാർത്ഥിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്.

ഷോയുടെ ഓരോ എപ്പിസോഡിലും ഒന്നിനൊന്ന് മികച്ച അതിഥികൾ ആണ് വരുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. ആലിയ ഭട്ടും രൺവീർ സിം​ഗുമായിരുന്നു ആദ്യ എപ്പിസോഡിലെ അതിഥികൾ. പിന്നീട് സമാന്ത, അക്ഷയ് കുമാർ, സാറ അലി ഖാൻ, ജാൻവി കപൂർ, കരീന കപൂർ, ആമിർ ഖാൻ എന്നിവരും അതിഥികളായെത്തി.

Read more about: samantha alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X