»   » ബാങ് ബാങ് 2 വരുന്നു

ബാങ് ബാങ് 2 വരുന്നു

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമായ ബാങ് ബാങിന്റെ രണ്ടാം പതിപ്പ് ഉടന്‍ വരുന്നു. ആദ്യ പതിപ്പ് ഒരുക്കിയ സിദ്ധാര്‍ത്ഥ് ആനന്ദ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മറ്റ് കഥാപാത്രങ്ങളേയും അണിയറപ്രവര്‍ത്തകരേയും വൈകാതെ തീരുമാനിക്കും. ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കാനാണ് സാധ്യത.

malhothra.jp

ചിത്രത്തിലേക്ക് പ്രമുഖനായൊരു വില്ലനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.ഹോളിവുഡ് ചിത്രമായ നൈറ്റ് ആന്റ് ഡേയുടെ ഹിന്ദി പതിപ്പാണ് ബാങ് ബാങ്. ആദ്യ പതിപ്പില്‍ ഋത്വികും കത്രീനയും തന്നെയായിരുന്നു പ്രധാന വേഷം അവതരിപ്പിച്ചത്.

ഋത്വിക്കിന് ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടായിരുന്നുവെങ്കിലും ഡേറ്റ് പ്രശ്‌നമായതിനാലാണ് പിന്മാറിയത്. ചിത്രത്തിന്റെ കഥ വളരെ വ്യത്യസ്തമായിരിക്കും എന്നാണ് സംവിധായകന്‍ പറയുന്നത്

English summary
There has been buzz about the sequel to last year's Hrithik Roshan and Katrina Kaif-starrer "Bang Bang," which was a box office success, being planned. T
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam