For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവളുടെ മുന്നിൽ അവൻ ചെറിയൊരു പയ്യൻ; പ്രിയങ്കയ്ക്കും നിക്കിനുമെതിരെ വിവാദ പരാമർശം

  |

  ബോളിവുഡിൽ നിന്നും ഹോളിവുഡിലെത്തി വിജയം കൈവരിച്ച നടിയാണ് പ്രിയങ്ക ചോപ്ര. 2000 ലെ ലോക സുന്ദരിപട്ടം ചൂടി വിനോദ ലോകത്തേക്ക് ചുവടുവെച്ച പ്രിയങ്ക ഇതിനകം കരിയറിൽ നേടിയെടുത്ത നേട്ടങ്ങൾ നിരവധിയാണ്. ഹിന്ദി സിനിമയിൽ നടിയെന്ന നിലയിലും താരമെന്ന നിലയിലും ഒരു പോലെ പ്രശസ്തയായിരിക്കെയാണ് പ്രിയങ്ക ഹോളിവുഡ് സ്വപ്നങ്ങളുമായി അമേരിക്കയിലേക്ക് പറന്നത്.

  ക്വാണ്ടികോ എന്ന ടെലിവിഷൻ സീരീസിലൂടെ അമേരിക്കയിൽ ജനപ്രീതിയാർജിച്ച പ്രിയങ്ക രണ്ട് രണ്ട് വട്ടം പീപ്പിൾസ് ചേയ്സ് അവാർഡ് സ്വന്തമാക്കി. പിന്നീട് ബേ വാച്ച്, മാട്രിക്സ് ദ റിസറക്ഷൻ, ഈസ് ഇന്റ് ഇറ്റ് റൊമാന്റിക് എന്നീ ബോളിവുഡ് സിനിമകളിലും അഭിനയിച്ചു.

  ഫാഷൻ ഐക്കൺ, ബിസിനസ് സംരഭക എന്നീ നിലകളിൽ കൂടി വളർന്ന പ്രിയങ്ക ചോപ്ര ​ഗ്ലോബൽ സ്റ്റാർ ആയി മാറുകയും ചെയ്തു. ഇന്ന് ഇന്ത്യക്ക് പുറത്തും വൻ ആരാധക വൃന്ദമുള്ള നടിയാണ് പ്രിയങ്ക.

  മക്കൾ വിവാഹം കഴിച്ചു സന്തോഷത്തോടെ കഴിയണം എന്നായിരുന്നു, അത് തെറ്റായിരുന്നു; ശ്രീദേവി അന്ന് പറഞ്ഞത്

  കരിയറിന്റെ മാറ്റം പോലെ തന്നെ പ്രിയങ്കയുടെ വ്യക്തി ജീവിതത്തിലും അമേരിക്ക വലിയ തോതിൽ സ്വാധീനിച്ചു. പോപ് ​ഗായകൻ നിക് ജോനാസുമായി പ്രണയത്തിലായ പ്രിയങ്ക 2018 ൽ വിവാഹിതരായി. അടുത്തിടെ വാടക ​ഗർഭ ധാരണത്തിലൂടെ ഒരു കുഞ്ഞിനെയും ഇരുവരും സ്വീകരിച്ചു.

  ഇപ്പോഴിതാ ഒരു റിയാലിറ്റി ഷോയിൽ പ്രിയങ്കയെയും നിക്കിനെയും കുറിച്ച് വിവാ​ദ പരാമർശം ഉയർന്നിരിക്കുകയാണ്. ഇന്ത്യൻ മാച്ച് മേക്കിം​ഗ് സീസൺ 2 എന്ന ഒടിടി ഷോയിലാണ് പരാമർശം. ഷോയിൽ പങ്കെടുത്ത സൈമ തപാരിയ ആണ് ദമ്പതികളുടെ പ്രായക്കുറവിനെ കുറിച്ച് സംസാരിക്കവെ നിക് ജോനാസിനെ പറ്റി പറഞ്ഞത്. .

  വേദിയിൽ ചാക്കോച്ചന്റെ കണ്ണു നനയിച്ച മുകേഷ്, ആ കഥയിങ്ങനെ; താരം പറയുന്നു

  പ്രിയങ്കയും നിക്കും തമ്മിൽ ഒരു ചേർച്ചയുമില്ലെന്നും സ്ത്രീകൾ തന്നേക്കാൾ പ്രായം കുറഞ്ഞ നിക്കിനെ വിവാഹം കഴിച്ചത് തനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ലെന്നും സൈമ പറയുന്നു. 'പുരുഷന് ഏഴ് വയസ്സ് കൂടുകയാണെങ്കിൽ അത് ഓക്കെയാണ്. പക്ഷെ സ്ത്രീക്ക് വരനേക്കാൾ ഏഴ് വയസ്സ് കൂടുന്നത്...എനിക്കറിയില്ല. ഒരുപക്ഷെ ഞാനൊരു പഴഞ്ചയായിരിക്കും,' ഷോയിൽ സൈമ തപരിയ പറഞ്ഞു.

  ഇതിനിടെയാണ് പ്രിയങ്കയെയയും നിക്കിനെയും കുറിച്ച് ഇവർ പരാമർശിച്ചത്. 'എനിക്കിതിൽ ചേർച്ച തോന്നുന്നില്ല. അങ്ങനെ പറയുന്നതിൽ ഖേദമുണ്ട്, അവൾ മുതിർന്നവളായി തോന്നുന്നു. അവർ വിവാഹിരായി. പക്ഷെ അതിലൊരു പൊരുത്തമില്ല. അവൻ അവളുടെ മുന്നിൽ വളരെ ചെറുതും നിസാരവുമായി കാണപ്പെടുന്നു,' സൈമ പറഞ്ഞു.

  പോ.. പോയി ബാറ്റും ബോളും കളിക്ക് സഹോദരാ; സ്റ്റോറി നീക്കിയതിന് പിന്നാലെ പന്തിനോട് ഉർവശി

  Recommended Video

  Priyanka chopra's natural hair mask

  പത്ത് വയസ്സിന്റെ പ്രായ വ്യത്യാസമാണ് പ്രിയങ്ക ചോപ്രയും നിക് ജോനാസും തമ്മിലുള്ളത്. ഇത് നേരത്തെയും വലിയ തോതിൽ‌ ചർച്ചയായിരുന്നു. എന്നാൽ ഇതിനാെന്നും പ്രിയങ്കയും നിക്കും ചെവി കൊടുക്കാറില്ല. പ്രായ വ്യത്യാസത്തെ പറ്റി ഇരുവരും തുറന്നു സംസാരിച്ചിട്ടുമുണ്ട്.

  ഡേറ്റിം​ഗ് തുടങ്ങുന്നതിന് മുമ്പ് നിക് തനിക്ക് മെസേജുകൾ അയക്കുമ്പോൾ പ്രായക്കുറവ് കൊണ്ട് താൻ കാര്യമാക്കിയിരുന്നില്ലെന്ന് പ്രിയങ്ക തന്നെ നേരത്തെ പറഞ്ഞിരുന്നു. പക്ഷെ പിന്നീട് നിക്കിനൊപ്പം ഡേറ്റിം​ഗിന് പോയപ്പോഴാണ് സ്വയം ഉറപ്പുള്ള യുവാവാണ് നിക്കെന്ന് മനസ്സിലായതെന്ന് പ്രിയങ്ക വ്യക്തമാക്കി.

  Read more about: priyanka chopra nick jonas
  English summary
  sima taparia's controversial comment against priyanka chopra and nick jonas; says nick looks small
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X