'മാതൃരാജ്യത്തെ ചതിച്ചവനാണ് നിങ്ങള്‍'! വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അദ്‌നാന്‍ സമി

By Midhun Raj

സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ഗായകന്‍ അദ്‌നാന്‍ സമി പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. മാതൃരാജ്യത്തെ ചതിച്ചവന്‍ എന്ന വിശേഷിപ്പിച്ചാണ് മുന്‍ പാക്കിസ്ഥാന്‍ പൗരന്‍ കൂടിയായ അദ്‌നാന്‍ സമിക്കെതിരെ ആളുകള്‍ രംഗത്തെത്തിയിരിക്കുന്നത്. 'ഇന്ത്യക്കാര്‍ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് പറയുന്നു. സ്വന്തം മാതൃരാജ്യത്തോട് കൂറില്ലാത്ത ഒരാളെയാണ് അവര്‍ ആദരിക്കുന്നത്.

സ്വന്തം പിതാവ് യുദ്ധം ചെയ്ത രാജ്യത്തിനോട് എങ്ങനെയാണ് നിങ്ങള്‍ക്ക് പ്രതിപത്തി തോന്നിയത്. (പാക്ക് എയര്‍ഫോഴ്‌സില്‍ പൈലറ്റായി സേവനമനുഷ്ടിച്ച ആളായിരുന്നു അദ്‌നാന്‍ സാമിയുടെ പിതാവ്)". വിമര്‍ശനത്തിന് മറുപടിയായി അദ്‌നാന്‍ സമി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

adnan sami

മുഹമ്മദ് അലി ജിന്നയ്ക്ക് സ്വന്തം രാജ്യത്തോട് കൂറില്ലായിരുന്നു. അപ്പോള്‍ നമ്മള്‍ അദ്ദേഹത്തെ എന്താണ് വിളിക്കേണ്ടത്. ഇന്ത്യയിലാണ് എന്റെ പിതാവ് വളര്‍ന്നത്. മരിച്ചതും ഇന്ത്യയിലാണ്. അദ്‌നാന്‍ സമി പറഞ്ഞു

മാതൃരാജ്യത്തെ ഒറ്റിയവനാണ് നിങ്ങള്‍. ഞങ്ങള്‍ക്ക് നിങ്ങളെ മടുത്തു എന്നൊരാള്‍ കുറിച്ചപ്പോള്‍ സത്യത്തില്‍ നിങ്ങള്‍ക്കല്ല മടുത്തത്. അതുകൊണ്ടാണ് ഞാന്‍ അവിടെ നിന്ന് പോന്നത് എന്നായിരുന്നു ഗായകന്‍ മറുപടി നല്‍കിയത്.

2016 ജനുവരി ഒന്നിനായിരുന്നു അദ്‌നാന്‍ സാമിക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചിരുന്നത്. പാകിസ്ഥാന്‍ പാസ്‌പോര്‍ട്ടിന്റൈ കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ ഗായകന്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുകയും കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. 15 വര്‍ഷത്തിലധികമായി ഇന്ത്യയില്‍ താമസിക്കുന്നതുകൊണ്ടായിരുന്നു അദ്‌നാന്‍ സമിക്ക് പൗരത്വം നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X