ലൈവ് കോൺസേർട്ടിനിടെ സ്റ്റേജിൽ വെച്ച് നഖം വെട്ടി അർജിത് സിംഗ്, വൃത്തിയും പ്രൊഫഷണലിസവുമില്ലെന്ന് സോഷ്യൽമീഡിയ!
പ്രണയ, വിരഹ ഗാനങ്ങളിലൂടെ തന്റേതായ ശബ്ദ വൈവിധ്യം കൊണ്ട് ഇന്ത്യ ഒട്ടാകെ ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ച ഗായകനാണ് അർജിത് സിംഗ്. ബോളിവുഡ് മ്യൂസിക് ഇൻഡസ്ട്രി എന്നാൽ ഇന്ന് അർജിത് സിംഗ് എന്ന പേരായി മാറിയിരിക്കുന്നു. ഇദ്ദേഹത്തിന് മുകളിൽ മറ്റൊരു ശബ്ദ മാധുര്യം ആസ്വദിക്കാൻ ഇപ്പോൾ സിനിമാപ്രേമികൾക്ക് കഴിയാറില്ല. പാടിയതിൽ ഇതുവരെ മോശം പാട്ട് എന്നൊന്ന് ഇല്ല. വെറും ഒരു ഗിറ്റാറുമായി സ്റ്റേജിൽ കയറി അർജിത് സൃഷ്ടിക്കുന്ന വിസ്മയം കാണാൻ നൂറുകണക്കിന് ആളുകളാണ് എത്താറുള്ളത്.
ഭാഷാ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്ലെലിസ്റ്റിൽ കാണും ഇദ്ദേഹത്തിന്റെ ഒരു പാട്ടെങ്കിലും. മർഡർ 2 എന്ന ചിത്രത്തിലെ ഫിർ മൊഹബത്ത് എന്ന ഗാനത്തിന് ശബ്ദം നൽകി 2011ലാണ് ബോളിവുഡിൽ പിന്നണി ഗായകനായി താരം അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

അടുത്തിടെ ദുബായിൽ നടന്ന ഒരു ലൈവ് കോൺസേർട്ടിനിടെ അർജിത് സിംഗ് ചെയ്ത ചില പ്രവൃത്തികളിൽ വലിയ വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ് ഇപ്പോൾ. വൈറലാകുന്ന വീഡിയോയിൽ പാടുന്നതിനിടയിൽ നഖം വെട്ടുന്ന അർജിത്തിനെയാണ് കാണാൻ സാധിക്കുന്നത്. ആദ്യമായാണ് ലൈവ് സ്റ്റേജിൽ ഒരു ഗായകൻ ഇത്തരമൊരു പ്രവൃത്തി ചെയ്യുന്നത് പ്രേക്ഷകർ കാണുന്നത്.
അതുകൊണ്ട് തന്നെ വീഡിയോ അതിവേഗത്തിൽ വൈറലാവുകയും സോഷ്യൽമീഡിയയിൽ ഗായകനെതിരെ രൂക്ഷ വിമർശനം ഉയരുകയും ചെയ്തു. അർജിത്തിന് വൃത്തിയും പ്രൊഫഷണലിസവുമില്ലെന്ന് സോഷ്യൽമീഡിയയിൽ ഏറെയും പേർ കുറിച്ചത്. പരിപാടി കഴിഞ്ഞശേഷമോ അതിന് മുമ്പോ നഖം വെട്ടാമായിരുന്നില്ല.
ആരാണ് ലൈവ് കോൺസേർട്ടിനിടയിൽ അർജിത്തിന് നഖം വെട്ടി എത്തിച്ച് കൊടുത്തത്?, ഇതും ഹംപിൾ ആയതുകൊണ്ടാണെന്ന് പറയരുത്. ഇത് വൃത്തിയില്ലായ്മയാണ് എന്നിങ്ങനെയാണ് വിമർശിച്ച് വന്ന കമന്റുകൾ. അതേസമയം ഗിറ്റാർ വായിക്കാൻ നഖം കയ്യിലുണ്ടായാൽ ബുദ്ധിമുട്ടാകുമെന്നും അതുകൊണ്ടാണ് സ്റ്റേജിൽ വെച്ച് അർജിത്ത് നഖം വെട്ടിയതെന്നുമാണ് മറ്റ് ചിലർ ഗായകനെ അനുകൂലിച്ച് കുറിച്ചത്.
അർജിത്തിന്റെ പ്രവൃത്തി ഗിറ്റാറിസ്റ്റുകൾക്ക് മോശമായി തോന്നുകയില്ലെന്നും കമന്റുകളുണ്ട്. ലക്ഷക്കണക്കിന് ആരാധകരുള്ള ഗായകനായിട്ടും ലാളിത്യവും എളിമയും ജീവിതത്തിൽ എപ്പോഴും സൂക്ഷിക്കാൻ അർജിത്ത് ശ്രദ്ധിക്കാറുണ്ട്. താരപരിവേഷമില്ലാതെ സ്‌കൂളിന് പുറത്ത് കുഞ്ഞിനെ കാത്തുനില്‍ക്കുന്ന അര്‍ജിത്തിന്റെ വീഡിയോ കുറച്ച് നാളുകൾക്ക് മുമ്പ് വൈറലായിരുന്നു. സെക്യൂരിറ്റി ഗാര്‍ഡുകളുടെയും ആരാധകരുടെയുമൊന്നും ആരവമില്ലാതെയാണ് അര്‍ജിത്ത് മകന്‌റെ സ്കൂളിൽ എത്തിയത്.

വെസ്റ്റ് ബംഗാളിലെ മുഷിദാബാദിലാണ് അർജിത്ത് താമസമാക്കിയിട്ടുള്ളത്. സ്ക്കൂട്ടറിൽ പച്ചകറി വാങ്ങാനെത്തിയ അർജിത്തിന്റെ വീഡിയോയും മുമ്പ് വൈറലായിട്ടുണ്ട്. തന്റെ അയൽവാസികളോട് കുശലം പറഞ്ഞും അവരെ നോക്കി പുഞ്ചിരിച്ചും പച്ചകറി കടയിലേക്ക് സഞ്ചിയുമായി നടന്നു പോകുന്ന അർജിത്താണ് വീഡിയോയിൽ ഉള്ളത്.
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഒരു പാട്ടിന് പത്ത് ലക്ഷവും ഒരു മണിക്കൂർ കോൺസേർട്ടിന് ഒന്നര കോടിയും. സ്വകാര്യ ഇവൻ്റുകളിൽ പങ്കെടുക്കാൻ 50 ലക്ഷവുമാണ് ഈടാക്കുന്നത്. റിപ്പോർട്ട് പ്രകാരം ഗായകന് ആസ്തി 414 കോടി രൂപയാണ്.


Click it and Unblock the Notifications