ആശുപത്രി വാസത്തിന് വിട; പ്രേക്ഷകരുടെ ബേബി ഡോൾ ഗായിക ജീവിതത്തിലേക്ക് മടങ്ങുന്നു

ബോളിവുഡിന്റെ പ്രിയപ്പെട്ട ബേബി ഡോൾ ഗായികയാണ് കനിക കപൂർ. ഗായിക എന്നതിലുപരി റാമ്പുകളിലും കനിക കപൂർ സ്ഥിര സാന്നിധ്യമായിരുന്നു. പ്രേക്ഷകരേയും ഇന്ത്യൻ സംഗീത പ്രേമികളേയും ഏറ്റവും കൂടുതൽ ഞെട്ടിപ്പിച്ച സംഭവമായിരുന്നു ബോബി ഡോൾ ഗായികയ്ക്ക് കൊറേണ സ്ഥിരീകരിച്ചത്. ഏറെ നാളത്തെ ലണ്ടൻ വാസത്തിനു ശേഷം തിരികെ നാട്ടിലെത്തിയപ്പോഴായിരുന്നു പ്രിയഗായികയ്ക്ക് അസുഖം സ്ഥിരീകരിക്കുന്നത്. ഏറ്റവും കൂടുതൽ ആശങ്ക പരത്തിയ ഒരു കൊവിഡ് കേസായിരുന്നു കനിക കപൂറിന്റേത്.

ഇപ്പോഴിത ബോളിവുഡിലേയ്ക്ക് ഒരു സന്തോഷവർത്ത എത്തുകയാണ്. കനിക കപൂർ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുകയാണ്. കനിക ചികിത്സയിലായിരുന്ന ലക്ക്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനെ ഉദ്ധരിച്ചു കൊണ്ട് വാർത്ത ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ഗായികയുടെ കൂടുതൽ വിവരങ്ങൾ ഇങ്ങനെ....

 കൊറോണ ടെസ്റ്റ്ഫലം

കൊറോണ ടെസ്റ്റ്ഫലം

ഏറെ ആശങ്ക സൃഷ്ടിച്ച കൊവിഡ് 19 കേസായിരുന്നു കനിക കപൂറിന്റേത്. പുറത്തു വന്ന അഞ്ച് കൊവിഡ് ടെസ്റ്റ്ഫലങ്ങളും പോസിറ്റീവായിരുന്നു. ഗായികയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും കുടുംബാംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആത്മവിശ്വാസം അൽപം പോലും കൈ വിടാൻ കനിക തയ്യാറായിരുന്നില്ല. അത് തന്റെ പ്രേക്ഷകരോട് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

 കർശന നിർദ്ദേശം

കഴിഞ്ഞ ദിവസം താരത്തിന്റെ ആറാമത്തെ കൊറോണ ടെസ്റ്റ് ഫലം പുറത്തു വന്നിരുന്നു. നെഗറ്റീവായിരുന്നു ഫലം, ഗായികയുടെ കുടുബാംഗങ്ങൾക്കൊപ്പം പ്രേക്ഷകരും ഏറെ സന്തോഷത്തോടെ ഈ വാർത്തയെ സ്വീകരിച്ചത്. അടുത്ത ടെസ്റ്റും നെഗറ്റീവ് ആയതോടെ കനികയെ ഡിസ്ചാർജ് ചെയ്യുകായായിരുന്നു. ഹോസ്പിറ്റൽ വിട്ടെങ്കിലും 14 ദിവസം സെൽഫ് ക്വാറന്റൈനിലായിരിക്കും താരം.ലക്ക്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു താരം ചികിത്സയിൽ കഴിഞ്ഞത്.

വീട്  വിടാനുള്ള  കാരണം

കഴിഞ്ഞ അഞ്ചു തവണയും കനികയുടെ കൊറോണ ടെസ്റ്റ്ഫലം പോസിറ്റീവായിരുന്നു. ഹോസ്പിറ്റലിൽ പ്രവേശനത്തിനു ശേഷം കനികയുടെ ടെസ്റ്റ്ഫലം ആദ്യമായി നെഗറ്റീവ് ആയത് ഇന്നലെ ആയിരുന്നു.ഒരു ടെസ്റ്റും കൂടി നടത്തിയതിനു ശേഷം ഫലം നെഗറ്റീവ് ആണെങ്കിൽ കനികയെ ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ടെസ്റ്റിലും റിസൾട്ട് നെഗറ്റീവായതോടെയാണ് ഗായികയെ വീട്ടിൽ പോകാൻ അനുവദിച്ചത്.

ലണ്ടൻ വാസം

ഏറെ കാലത്തെ ലണ്ടൻ വാസത്തിന് ശേഷം മാർച്ച് 9 നായിരുന്നു താരം ഇന്ത്യയിൽ മടങ്ങി എത്തിയത് . പിന്നീട് മാർച്ച് 11 ന് ലക്നൗവിലെ വസതിയിൽ എത്തുകയായിരുന്നു. എന്നാൽ ലണ്ടനിൽ നിന്ന് മടങ്ങിയ എത്തിയപ്പോൾ ഒരു തരത്തിലുമുള്ള അസുഖങ്ങളും ഉണ്ടായിരുന്നില്ല. പിന്നീട് കടുത്ത പനി പിടിപെടുകയായിരുന്നു. തുടർന്ന് നടത്തിയ ആദ്യ പരിശോധനയിലും കൊറോണ കണ്ടെത്തിയിരുന്നില്ല. പനി കടുത്തതോടെ വീണ്ടും ഡോക്ടറെ സമീപിക്കുകയായിരുന്നു. ഒന്ന് കൂടി പരിശോധിപ്പിച്ചപ്പോഴാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് കനിക ആശുപത്രിയില്‍ അഡ്മിറ്റായത്, മാർച്ച് 20 നായിരുന്നു താരത്തിന് കൊറോണ സ്ഥിരീകരിച്ചത് .

  വിവാദങ്ങൾ

കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രിയ ഗായിക വിവാദങ്ങളിലും ഇടം പിടിക്കുകയായിരുന്നു. ലണ്ടനില്‍ നിന്ന് മാര്‍ച്ച് ഒമ്പതിന് മുംബൈയില്‍ എത്തിയ കനിക, വിമാനത്താവളത്തിലെ പരിശോധനകൾക്ക് വിധേയയായിരുന്നില്ലെന്നും കൂടാതെ രോഗ വിവരം മറച്ചു പിടിച്ചുകൊണ്ട് പൊതു പരിപാടികളിൽ പങ്കെടുക്കുകയായിരുന്നെന്നും വിമർശനം ഉയർന്നിരുന്നു. തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമം ഐപിസി 188, 269, 270 പ്രകാരം കനികയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ നാട്ടിൽ മടങ്ങി എത്തുന്നതുവരെ തനിയ്ക്ക് അസുഖമൊന്നും ഇല്ലായിരുന്നെന്നും അധികൃത തനിയ്ക്ക് ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ നൽകിയിട്ടില്ലായിരുന്നെന്നും താരം പറയുന്നു.

More from Filmibeat

Read more about: coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X