twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാന്‍ ആര്‍ക്കും രോഗം പടര്‍ത്തിയിട്ടില്ല! എന്റെ മൗനം ആരോപണങ്ങള്‍ക്ക് കാരണമായി: കനിക കപൂര്‍

    By Prashant V R
    |

    കോവിഡ് ബാധിതയായി നേരത്തെ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ബോളിവുഡ് ഗായികയാണ് കനിക കപൂര്‍. ലണ്ടനില്‍ നിന്നും തിരിച്ചെത്തിയ ശേഷമാണ് ഗായികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിന്റെ പേരില്‍ ഏറെ പഴികേള്‍ക്കേണ്ടി വന്നിരുന്നു കനികയ്ക്ക്. വിദേശത്ത് നിന്നും വന്ന ശേഷം നിരവധി പേര്‍ക്ക് കനിക കൊറോണ പടര്‍ത്തിയെന്നായിരുന്നു ആരോപണം.

    നിലവില്‍ കോവിഡ് ഫലം മൂന്ന് തവണ നെഗറ്റീവായ ശേഷം ലക്‌നൗവിലെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് കനിക. തനിക്കെതിരെയുളള വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടിയുമായി ഒടുവില്‍ കനിക കപൂര്‍ രംഗത്തെത്തിയിരുന്നു. ലണ്ടനില്‍ നിന്നും തിരിച്ചെത്തിയ ശേഷം പാര്‍ട്ടി നടത്തിയിട്ടില്ലെന്നും ആര്‍ക്കു രോഗം പടര്‍ത്തിയിട്ടില്ലെന്നും ഗായിക പറയുന്നു.

    താന്‍ ഇന്ത്യയിലേക്ക്

    താന്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്ന സമയത്ത് യാത്ര ഉപദേശക സമിതി നിലവില്‍ വന്നിരുന്നില്ലെന്നും ക്വാറന്റൈനില്‍ പോവാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നില്ലെന്നും കനിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഞാന്‍ ബ്രിട്ടനിലും മുംബൈയിലും ലഖ്നൗവിലും വെച്ച് സമ്പര്‍ക്കം പുലര്‍ത്തിയ ഒരാള്‍ക്ക് പോലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ പരിശോധനാ ഫലം എല്ലാം നെഗറ്റീവാണ്.

    ഇന്ന് എന്നെക്കുറിച്ച്

    ഇന്ന് എന്നെക്കുറിച്ച് പല കഥകളും പ്രചരിക്കുന്നുണ്ടെന്ന് എനിക്കറിയാം. അതില്‍ പലതും ആളിക്കത്താന്‍ എന്റെ മൗനവും ഒരു കാരണമായിട്ടുണ്ട്. ഇത്രയും നാള്‍ ഞാന്‍ ഒന്നും മിണ്ടാതിരുന്നത് എന്റെ ഭാഗത്ത് തെറ്റുളളത് കൊണ്ടല്ല. മറിച്ച് പല തെറ്റിദ്ധാരണകളും തെറ്റായ വിവരങ്ങളുടെ കൈമാറ്റവും നടന്നിട്ടുണ്ടെന്ന് ഉത്തമ ബോധ്യമുളളത് കൊണ്ട് തന്നെയാണ്.

    സത്യം തെളിയാനും

    സത്യം തെളിയാനും ആളുകള്‍ക്ക് സ്വയം ബോധ്യം വരാനുമുളള സമയം അനുവദിക്കുകയായിരുന്നു ഞാന്‍. ഈ പരീക്ഷണ ഘട്ടങ്ങളില്‍ എല്ലാവിധ പിന്തുണയും നല്‍കി എനിക്കൊപ്പം നിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നന്ദി പറയുന്നു. എനിക്ക് നിങ്ങളോട് ചില സത്യങ്ങള്‍ പറയാനുണ്ട്. ഞാന്‍ ഇപ്പോള്‍ ലഖ്‌നൗവില്‍ എന്റെ മാതാപിതാക്കള്‍ക്കൊപ്പം കഴിയുകയാണ്. ലണ്ടനിലും മുംബൈയിലും ലഖ്‌നൗവിലും വെച്ച് ഞാന്‍ സമ്പര്‍ക്കം പുലര്‍ത്തിയ ആര്‍ക്കും കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

    എല്ലാവരുടെയും ഫലം

    എല്ലാവരുടെയും ഫലം നെഗറ്റീവ് ആണ്. യുകെയില്‍ നിന്ന് മാര്‍ച്ച് 10നാണ് ഞാന്‍ മുംബൈയിലേക്ക് വന്നത്. വിമാനത്താളത്തില്‍ പരിശോധനയ്ക്ക് വിധേയയായിരുന്നു. സ്വയം ക്വാറന്‍റെെനില്‍ പോകണമെന്ന് നിഷ്‌കര്‍ഷിക്കുന്ന യാത്രാ ഉപദേശക സമിതി ആ സമയത്ത് നിലവില്‍ വന്നിരുന്നില്ല. മാര്‍ച്ച് 18നാണ് യുകെ യാത്രാ ഉപദേശക സമിതി നിലവില്‍ വന്നത്. രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നതിനാലാണ് ക്വാറന്റൈനീല്‍ കഴിയാതിരുന്നത്.

    മാര്‍ച്ച് 11ന്

    മാര്‍ച്ച് 11ന് ഞാന്‍ എന്റെ കുടുംബാംഗങ്ങളെ കാണാന്‍ വേണ്ടി ലഖ്‌നൗവിലെത്തി. ആഭ്യന്തര വിമാന സര്‍വ്വീസിലും സ്‌ക്രീനിംഗ് ഉണ്ടായിരുന്നില്ല. മാര്‍ച്ച് 13 ,14 തിയ്യതികളില്‍ സുഹൃത്തിന്റെ വിരുന്നില്‍ പങ്കെടുത്തു. ഞാന്‍ ആര്‍ക്കുവേണ്ടിയും പാര്‍ട്ടി നടത്തിയിട്ടില്ല. പൂര്‍ണ ആരോഗ്യവതിയായിരുന്നു ഞാന്‍. മാര്‍ച്ച് 17നും 18നും രോഗലക്ഷണങ്ങള്‍ കണ്ടു. പിറ്റേ ദിവസം കോവിഡ് പരിശോധനയ്ക്ക് വിധേയയായി. ഇരുപതാം തിയ്യതി പരിശോധന ഫലം പോസിറ്റീവ് ആയി. അങ്ങനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.

    ഷാബുരാജിന്റെ കുടുംബത്തിനുളള സര്‍ക്കാര്‍ സഹായം എത്തി! തുക കൈമാറി മന്ത്രി ഏകെ ബാലന്‍ഷാബുരാജിന്റെ കുടുംബത്തിനുളള സര്‍ക്കാര്‍ സഹായം എത്തി! തുക കൈമാറി മന്ത്രി ഏകെ ബാലന്‍

    മൂന്ന് തവണ പരിശോധിച്ചപ്പോഴും

    മൂന്ന് തവണ പരിശോധിച്ചപ്പോഴും നെഗറ്റീവ് ഫലം കണ്ടതിന് ശേഷമാണ് ആശുപത്രി വിട്ടത്. ഇപ്പോള്‍ വീട്ടില്‍ ഇരുപത്തിയൊന്ന് ദിവസത്തെ ക്വാറന്റൈനീല്‍ ആണ് ഞാന്‍. ഈ അവസരത്തില്‍ ആരോഗ്യ പ്രവര്‍ത്തകരോട് പ്രത്യേകമായ നന്ദി അറിയിക്കുകയാണ്. വളരെ വൈകാരികമായ സമയത്ത് അവര്‍ മികച്ച രീതിയിലാണ് എന്നെ പരിചിരിച്ചത്. സത്യസന്ധത കൊണ്ടും അവബോധം കൊണ്ടും ഇത്തരം പരീക്ഷണ ഘട്ടങ്ങളെ അതിജീവിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു വ്യക്തിക്ക് നേരെ ഉന്നയിക്കുന്ന ആരോപങ്ങള്‍ ഒരിക്കലും യാഥാര്‍ത്ഥ്യത്തെ മാറ്റിയെഴുതില്ല. കനിക കപൂര്‍ കുറിച്ചു.

    ലോക് ഡൗണ്‍ നീട്ടിയാല്‍ പൂവിന്റെ എണ്ണവും കൂടുമെന്ന് അശ്വതി! ആരാധകന്റെ കമന്റ് വൈറല്‍ലോക് ഡൗണ്‍ നീട്ടിയാല്‍ പൂവിന്റെ എണ്ണവും കൂടുമെന്ന് അശ്വതി! ആരാധകന്റെ കമന്റ് വൈറല്‍

    Read more about: coronavirus
    English summary
    Singer Kanika Kapoor's Reply To Criticizers
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X