For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാലാം തവണയും ഗായികയുടെ കൊറോണ ഫലം പോസിറ്റീവ്‌, മരുന്നുകളോട് പ്രതികരിക്കുന്നില്ല, ആശങ്കയിൽ കുടുംബം

  |

  ബോളിവുഡ് ഗായിക കനിക കപൂറിന് കൊവിഡ് സ്ഥിരീകരിച്ചത് ബോളിവുഡിനെ ആകെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഏറെ നാളത്തെ ലണ്ടൻ വാസത്തിനു ശേഷം മാർച്ചിലായിരുന്നു താരം തിരികെ ഇന്ത്യയിലേയ്ക്ക് എത്തിയത്. തുടർന്നായിരുന്നു താരത്തിന് കൊറോണ സ്ഥിരീകരിച്ചത്. ലണ്ടനിൽ നിന്ന് മടങ്ങി എത്തിയ ഗായിക നിരവധി പാർട്ടികളിലും പൊതുപരിപാടികളിലും പങ്കെടുത്തിരുന്നു. ഇത് വൻ ആശങ്ക സൃഷ്ടിച്ചിരുന്നു. നിലവിൽ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൽ ചികിത്സയിലാണ് താരം.

  എന്നാൽ ആശുപത്രിയിൽ നിന്ന് ശുഭകരമായ വാർത്തയല്ല പുറത്തു വരുന്നത്. ഗായികയുടെ നാലാമത്തെ കൊറോണ ടെസ്റ്റ് ഫലവും പോസിറ്റീവാണ്. കൂടാതെ ഇവരുടെ ശരീരം മരുന്നുമായി പ്രതികരിക്കുന്നില്ല. കനികയുടെ കുടുംബാം​ഗങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതീവ ആശങ്കയിലാണ് കനികയുടെ കുടുംബാംഗങ്ങൾ.

  ഗായിക കനിക കപൂറിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ലാത്തത് കുടുംബാംഗങ്ങളിൽ ആശങ്ക സൃഷ്ടിക്കുകയാണ്. നാലാം ഫലവും പോസിറ്റവായതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു കുടുംബാംഗങ്ങൾ. കനികയുടെ ശരീരം മരുന്നുമായി പ്രതികരിക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്. ലോക്ക് ഡൗണിൽ ഞങ്ങളെല്ലാവരും നിസ്സഹായരാണ്. എല്ലാവരും പ്രാർഥിക്കണം- കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

  ലണ്ടനിൽ നിന്ന് താരം തിരിച്ചെത്തിയതിനു പിന്നാലെ മൂന്ന് പാർട്ടികളിൽ കനിക പങ്കെടുത്തതായി ഗായികയുടെ അച്ഛൻ പോലീസിനോട് പറഞ്ഞു ഇതു കൂടാതെ ഒരു ഗെറ്റ് ടുഗദറിനും താരം പങ്കെടുത്തിരുന്നു , എന്നാൽ ഗ്ലാസ് ധരിച്ചു കൊണ്ടായിരുന്നു പരിപാടിയ്ക്ക് എത്തിയതെന്നും അച്ഛൻ പറയുന്നുണ്ട്.തുടര്‍ന്ന് ഗായിക പങ്കെടുത്ത പാര്‍ട്ടികളെക്കുറിച്ച് അന്വേഷിക്കാന്‍ ലക്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. അതേസമയം കനിക കപൂറിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ലക്നൗ പോലീസ് കേസ് എടുത്തത്.

  അതേസമയം കനികയുമായി ഇടപെഴകിയ ആര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.മുംബൈയിലെ ഹോട്ടലിൽ കനികയ്ക്ക് ഒപ്പമുണ്ടായ സുഹൃത്ത് ഓജസ് ദേശായിയുടെ കൊവിഡ് ഫലം നെഗറ്റീവാണ്. സ്തൂര്‍ബാ ആശുപത്രിയിലാണ് താന്‍ ടെസ്റ്റ് ചെയ്തതെന്നും കൂഓജസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. കൂടാതെ താൻ സ്വയം ഐസൊലോഷനിലാണെന്നും ഇയാൾ കൂട്ടിച്ചേർത്തിരുന്നു.

  അതേസമയം തനിയ്ക്കെതിരെ ആരോപണങ്ങൾ ഉയർന്നു വന്നതിനു പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് ഗായിക. ടൈംസ് ഓഫ് ഇന്ത്യയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.താൻ ഒരു വലിയ പാർട്ടിയും നടത്തിയിരുന്നില്ല. ഒരു ബർത്ത്ഡേ പാർട്ടിയിൽ മാത്രമാണ് പങ്കെടുത്തത്. അതും താൻ അതിഥിയായിട്ടായിരുന്നു എത്തിയിരുന്നത്. നിരവധി രാഷ്ട്രീയക്കാരും പാർട്ടിയിൽ ഉണ്ടായിരുന്നു. അതേസമയം ലക്ഷണങ്ങൾ കണ്ടതോടെ അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെടുകയായിരുന്നു. ഇവർ പറഞ്ഞത് പ്രകാരം സംസ്ഥാന ആരോഗ്യ സംഘടനയുമായി ബന്ധപ്പെടുകയായിരുന്നു. തന്റെ ലക്ഷണങ്ങൾ പറഞ്ഞപ്പോൾ സാധാരണ പനിയാണെന്നാണ് ഇവർ പറഞ്ഞത്. തുടർന്ന് നിർബന്ധിച്ചപ്പോഴാണ് എന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് എടുക്കാൻ തയ്യാറായത്. ഇതിനായി മൂന്ന് ദിവസം എടുത്തിരുന്നു. തിങ്കളാഴ്ച മുതൽ ഞാൻ എന്റെ മുറിയിലാണ് താമസം. തീരെ വയ്യാതെയായപ്പോഴാണ് അധികൃതരുമായി ബന്ധപ്പെട്ടതെന്ന് കനിക പറഞ്ഞു.

  എയർപോർട്ടിൽ സ്ക്രീനിങ് ഒഴിവാക്കി ഞാൻ ബാത്ത് റൂമിൽ ഒളിച്ചിരുന്നു എന്ന് പറയുന്നത് വെറും അപവാദ പ്രചരണം മാത്രമാണ്. ഇന്റർനാഷണൽ ഫ്ളൈറ്റിൽ വരുന്നവരെ എങ്ങനെയാണ് ഇമിഗ്രേഷനിലെ സ്ക്രീനിങ്ങിൽ നിന്ന് ഒഴിവാക്കുക? മുംബൈ എയർപ്പോർട്ടിൽ കൃത്യമായ സ്ക്രീനിങ്ങിന് താൻ വിധേയമായിരുന്നു. ഒരു ദിവസം നഗരത്തിൽ താമസിക്കുകയും ചെയ്തിരുന്നു. എന്നാൽ വിട്ടുകാർ വിളിച്ചതിനെ തുടർന്നാണ് ഷൂട്ടിങ് നിർത്തിവെച്ച് താൻ ലക്നൗവിൽ എത്തിയത്. കൂടാതെ വിദേശത്ത് നിന്ന് വരുന്നവർ സെൽഫ് ക്വാറന്റൈനിൽ കഴിയണമെന്നുളള നിർദ്ദേശം സർക്കാർ നൽകിയിരുന്നില്ല. പിന്നെ എന്തിനാണ് ഞാൻ അങ്ങനെ ചെയ്യുന്നത് കനിക കപൂർ ചോദിച്ചു? മുംബൈ വിടും വരെ തനിയ്ക്ക് യാതൊരു പ്രശ്നവുമില്ലായിരുന്നു.

  Read more about: coronavirus
  English summary
  Singer Kanika Kapoor tests coronavirus positive for fourth time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X