'അവനെ കുറിച്ച് നല്ലത് കേൾക്കുന്നത് അഭിമാനം തന്നെയാണ്, മുൻ ഭാര്യയും മകനും മൂലം ഒരുപാട് അനുഭവിച്ചു'; കുമാർ സാനു!

ബോളിവുഡിന്റെ മെലഡി കിങെന്ന വിശേഷണമാണ് കുമാർ സാനുവിന് സം​ഗീത ലോകം ചാർത്തി നൽകിയിരിക്കുന്നത്. 1990 മുതൽ തുടർച്ചയായി അഞ്ച് തവണ മികച്ച ഗായകനുള്ള ഫിലിം ഫെയർ പുരസ്ക്കാര ജേതാവായി തരംഗം സൃഷ്ടിച്ചയാളാണ് കേദാർനാഥ് ഭട്ടാചാര്യ എന്ന കുമാർ സാനു.1990ൽ റിലീസായ ആഷിഖി എന്ന ആൽബത്തിലൂടെയൊണ് കുമാർ സാനു ശ്രദ്ധേയനാകുന്നത്.

നദീം-ശ്രാവൺ ജോടികളുടെ മാസ്മര സംഗീതത്താൽ ശ്രവണ സുന്ദരമായ ആഷിഖിയിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റായി മാറുകയും കാസറ്റ് വിൽപ്പനയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തു. ഹിന്ദി സിനിമാ ഗാനരംഗത്തെ ഒരു നവതരംഗത്തിനാണ് ആഷിഖി തുടക്കമിട്ടത്. ആ തരംഗത്തെ തുടർന്ന് കുമാർ സാനു ബോളിവുഡിലെ ഏറ്റവും തിരക്കേറിയ ഗായകനായി മാറി.

Kumar Sanu

ഒരൊറ്റ ദിവസം തന്നെ 28 ഗാനങ്ങൾ പാടി റെക്കോർഡ് സൃഷ്ടിക്കാൻ വരെ കുമാർ സാനുവിന് സാധിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഹിന്ദി സിനിമകൾക്ക് പുറമെ ബംഗാളി, മറാത്തി, നേപ്പാളി, അസമീസ്, ബോജ്പുരി, തെലുങ്ക്, മലയാളം, തമിഴ്, ഒഡിയ തുടങ്ങി നിരവധി ഭാഷകളിൽ കുമാർ സാനു പാടിയിട്ടുണ്ട്. പ്രൊഫഷണൽ ജീവിതത്തിൽ വിജയം വരിച്ച് മുന്നേറുമ്പോഴും വിവാദപരമായ വ്യക്തിജീവിതത്തിലൂടെയും കുമാർ സാനു പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്.

ബോളിവുഡ് നടിമാരുമായുള്ള ബന്ധത്തിന്റെ പേരിലാണ് കുമാർ സാനു വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളത്. സൂമിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഗായകൻ തന്റെ ആദ്യ ഭാര്യ റിയയുമായും മകൻ ജാനുമായും ഉണ്ടായിരുന്ന സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.

ഏത് ബന്ധത്തിലും രണ്ട് ഭാ​​ഗത്ത് നിന്നും ശ്രമങ്ങൾ‌ ഉണ്ടായാൽ മാത്രമെ മുന്നോട്ട് പോകുവെന്നാണ് മുൻ ഭാര്യയുമായുള്ള പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കവെ കുമാർ‌ സാനു പറഞ്ഞത്. മകനുമായി ഒരു ബന്ധം നിലനിർത്താൻ സാധിക്കാതെ പോയത് മകൻ അകന്ന് നിൽക്കുന്നത് കൊണ്ടാണെന്നും കുമാർ സാനു പറയുന്നു.

'എന്നെ ശത്രുവായി ആരെങ്കിലും കരുതുന്നുവെങ്കിൽ ഞാനും അത് തന്നെ അവരെ കുറിച്ച് ചിന്തിക്കാൻ തുടങ്ങും. പക്ഷെ തീർച്ചയായും ഞാൻ പറയുന്നു... ജാൻ (മകൻ) വളരെ നല്ല ഗായികയാണ്. അവൻ വളരെ നല്ല പ്രതിഭയാണ്. നിങ്ങളുടെ മകൻ നന്നായി പാടുന്നുവെന്ന് ആളുകൾ എന്നോട് വന്ന് പറയുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നാറുണ്ട്.'

Kumar Sanu

'പക്ഷെ അവന്റെ ഭാഗത്ത് നിന്ന് മിണ്ടാനോ സ്നേഹം തുടരാനോ ഒരു ശ്രമവും നടക്കാത്തതിനാൽ ഇപ്പോൾ ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ലെന്നും', കുമാർ സാനു പറയുന്നു. ആദ്യ ഭാര്യയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷം താൻ സോഷ്യൽമീഡിയ വഴി നേരിട്ട വിമർശങ്ങളെയും പരിഹാസങ്ങളെയും കുറിച്ചും കുമാർ സാനു സംസാരിച്ചു.

'വിവാഹമോചനത്തിനും ജാനുമായും അവന്റെ അമ്മയുമായും ഉള്ള സങ്കീർണ്ണമായ ബന്ധത്തിന്റെ പേരിലും സോഷ്യൽ മീഡിയയിൽ എന്നെ അധിക്ഷേപിക്കുന്ന നിരവധി പേരുണ്ട്. നേരത്തെ ഇത് ധാരാളമായിരുന്നു. എന്നാൽ കാലക്രമേണ അത് കുറഞ്ഞു', എന്നാണ് കുമാർ സാനു പറഞ്ഞത്.

നിരവധി ബിടൗൺ സുന്ദരികളുമായി കുമാർ സാനു ഡേറ്റിങ് നടത്തിയതായി അഭ്യൂഹങ്ങളുണ്ട്. നടി കുനിക ലാലുമായുള്ള പ്രണയം മുതൽ മീനാക്ഷി ശേഷാദ്രിയുമായുള്ള കുമാർ സാനുവിന്റെ ബന്ധം വരെ പലപ്പോഴും തലക്കെട്ടുകളിൽ ഇടം നേടി. എൺപതുകളുടെ അവസാനത്തിലാണ് ​ഗായകൻ റീത്ത ഭട്ടാചാര്യയെ വിവാഹം കഴിച്ചത്.

ദമ്പതികൾക്ക് ജെസി, ജീക്കോ, ജാൻ എന്നീ മൂന്ന് മക്കളാണുള്ളത്. കുമാറിന്റെ ജീവിതത്തിൽ താൻ അല്ലാതെ മറ്റൊരു സ്ത്രീയുണ്ടെന്ന് റീത്തയ്ക്ക് തോന്നിയതിനാലാണ് ഇവരുടെ ബന്ധത്തിൽ വിള്ളൽ വീണതും 1994ൽ ദമ്പതികൾ വിവാഹമോചനം നേടിയതും. കുമാറുമായുള്ള ബന്ധം പിരിഞ്ഞശേഷം റീത്ത മൂന്ന് കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു.

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X