»   » ബോളിവുഡ് നടിയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഗായിക !

ബോളിവുഡ് നടിയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഗായിക !

Posted By: pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് നടിയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് പിന്നണിഗായിക ശിവരഞ്ജിനി സിങ്. 14 ാം വയസ്സില്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് വിജയിച്ചതോടെയാണ് ശിവരഞ്ജിനി ശ്രദ്ധിക്കപ്പെടുന്നത്. 2013 ല്‍ പുറത്തിറങ്ങിയ '16' എന്ന ചിത്രത്തിലെ സോല ബറസ് കി എന്ന ഗാനമാണ് ശിവരഞ്ജിനിയുടെ ആദ്യഗാനം.

പിന്നീട് വെല്‍ക്കം ടു കറാച്ചി, സാറ്റര്‍ഡെ നൈറ്റ്, ക്യാ ഹൂല്‍ ഹെ ഹം തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളില്‍ ശിവരഞ്ജിനി ഗാനങ്ങള്‍ ആലപിച്ചു. ഗായികയായി മാത്രമല്ല ഇനി ബോളിവുഡ് നടിയായും ശിവരഞ്ജിനി അറിയപ്പെടാന്‍ പോവുകയാണ്. സുധീഷ് കാമത്ത് സംവിധാനം ചെയ്യുന്ന സൈഡ് എ സൈഡ് ബി എന്ന ചിത്രത്തിലാണ് ശിവരഞ്ജിനി നായികയാവുന്നത്.

Read more: ആന്‍ മരിയകലിപ്പ് തീര്‍ക്കാന്‍ തെലുങ്കിലുമെത്തുന്നു !

shic-04-14

ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കും. 22 കാരിയായ ശിവരഞ്ജിനി ഹിന്ദിയ്ക്കു പുറമേ തമിഴ് , തെലുങ്ക്, ചിത്രങ്ങളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്

English summary
singer shivranjani singh has signed her first film as an actress in an upcoming musical, 'Side A Side B' opposite newbie Rahul Rajkhowa, which is directed by Sudhish Kamath.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam