For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആംബുലൻസിന്റെ ശബ്ദം കേട്ടാണ് എന്നും ഉണരുന്നത്, ഒറ്റപ്പെട്ട് പോയി, വെളിപ്പെടുത്തലുമായി ഗായിക

  |

  കൊറോണ വൈറസ് ഭീതിയിലാഴ്ന്നിരിക്കുകയാണ് ലോകം. സർക്കാരിന്റേയും ആരോഗ്യപ്രവർത്തകരുടേയും നിർദ്ദേശത്തെ തുടർന്ന് ലോക ജനത വീടുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. സർക്കാരിന്റെ നിർദ്ദേശമുണ്ടെങ്കിലും ഇതൊന്നും കാര്യമാക്കാതെ പലരും വീടകൾക്ക് പുറത്തിറങ്ങുന്നുണ്ട്. ഇപ്പോഴിത ഹോം ഐസൊലേഷന്റെ ആവശ്യകഥയെ കുറിച്ചുള്ള മുന്നിറിയിപ്പുമായി നടിയും ഗായികയുമാ ശ്വേത പണ്ഡിറ്റ്. ഇറ്റലിലാണ് താരമിപ്പോൾ ഉള്ളത്.

  കൊറോൻണ വൈറസിന്റെ ഭീതിപ്പെടുത്ത രൂപമാണ് ഇറ്റലിയിൽ ദൃശ്യമാകുന്നത്. ഇപ്പോഴിത നേരിൽ കണ്ട ഭീകരതയെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശ്വേത. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് താര ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് കൂടാതെ മുൻകരുതലിനെ കുറിച്ചും വീഡിയോയിൽ പറയുന്നുണ്ട്.

  ലോകം മുഴുവൻ ഭീതിയിലാഴ്ത്തുന്ന കൊറോണ വൈറസിനെ കുറിച്ച് നിങ്ങൾ അറിഞ്ഞു കാണിമല്ലോ. ഇന്ത്യ പോലു പൂർണ്ണമായി അടച്ചിട്ടിരിക്കുകയാണ്. അത് ഏറ്റവും അത്യാവശ്യമാണ്. ഞാൻ കണ്ട ചില കാര്യങ്ങളാണ് നിങ്ങളോട് എനിയ്ക്ക് പറയാനുള്ളത്. ഞാനിപ്പോൾ ഇറ്റലിയിലാണ് താമസം. ലോകത്ത് കൊറോണ ഏറ്റവും രൂക്ഷമായി ബാധിച്ച് ഒരു രാജ്യമാണിത്. ഇവിടെ സ്വന്തം വീട്ടിനകത്ത് ഒറ്റപ്പെട്ട് ഇരിക്കുകയാണ്.

  നമുക്ക് എങ്ങനെ കിട്ടിയെന്നോ എപ്പോൾ കിട്ടിയെന്നോ എന്നു പോലും അറിയാൻ കഴിയാത്ത അസുഖം, ഒരു സാധാരണ ഫ്ലൂ ആണോ വൈറസ് ബാധയാണോ എന്നൊന്നും മനസ്സിലാകുന്നില്ല. ഡോക്ടർമാരുടെ അരുകിലേയ്ക്ക് നമ്മൾ എത്തുമ്പോഴേയ്ക്കും ഒരുപാട് വൈകിയിരിക്കും. നമുക്ക് തീവ്ര പരിചരണവും ഓക്സിജൻ സപ്ലേയൊക്കെ ആവശ്യമായിവരും. ഇതൊരു വിനോദ യാത്രയോ അവധിക്കാലമോ അല്ല.. ഈ സാഹചര്യത്തിന്റ ഭീകരത ഏറെ ദുഃഖത്തോടെ കണ്ട് നിന്ന ആളാണ് ഞാൻ. ഏകദേശം 8000 ജീവനോളം കൊറോണ വൈറസ് കാരണം നഷ്ടപ്പെട്ടു എന്നത് വാർത്തകളിൽ കണ്ടു കാണു കാണുമല്ലോ.

  എന്നും രാവിലെ ആംബുലൻസിന്റെ ശബ്ദം കേട്ടാണ് ഞാൻ ഉറക്കമുണരുന്നത്. ഇത് സത്യമാണ്. ആളുകൾ എന്നെ വിളിച്ച് എന്റെ ക്ഷേമം അന്വേഷിക്കുന്നുണ്ട്. ഞാൻ ഇപ്പോഴും സുരക്ഷിതയും ആരോഗ്യവതിയും ആയിരിക്കുന്നത് പ്രാർഥന കൊണ്ട് മാത്രമാണെന്ന് താരം പറഞ്ഞു. ലോകം മുഴുവൻ വൈറസ് പ‍ടർന്ന് പിടിച്ചു കൊണ്ടിരിക്കുകയാണ്. അമേരിക്കയിലും ലണ്ടനുമൊക്കെ കടന്ന് ഇപ്പോഴിത ഇന്ത്യയിൽ എത്തിയിരിക്കുകയാണ്. വൈറസ് എത്താൻ വൈകിയെന്നുള്ള കാര്യത്തിൽ ഇന്ത്യയ്ക്ക് ഭാഗ്യമുണ്ട്.

  ഇറ്റലിയിൽ എങ്ങനെ ഈ വൈറസ് പടർന്ന് പിടിച്ചെന്ന് ഒരുപാട് പേർ ചോദിക്കുന്നുണ്ട്. ഞങ്ങൾക്ക് ശരിയ്ക്കും അത് അറിയില്ല. ഇതിനെ കുറിച്ച് അറിഞ്ഞു വന്നപ്പോഴേയ്ക്കും വൈറസ് എല്ലായിടത്തും വ്യാപിച്ചിരുന്നു ഹോളിയ്ക്ക് ഇന്ത്യയിൽ തിരിച്ചെത്തണമെന്നുണ്ടായിരുന്നു. ഒരു വിമാനത്തിൽ താൻ ഇന്ത്യയിൽ എത്തുമായിരുന്നു. ഞാൻ ഒറ്റയ്ക്കാണ് ഇവിടെ താമസിക്കുന്നത്. എനിയ്ക്ക് ആ വൈറസ് ബാധ എൽക്കേണ്ടെന്നും എന്നിലൂടെ മറ്റുള്ളവർക്കും അത് പകരേണ്ട എന്ന തീരുമാനിച്ചതുകൊണ്ടാണ് ഇന്ത്യയിലേയ്ക്ക് പോകാതിരുന്നത്. ഇത് എന്റെ തീരുമാനമായിരുന്നു ഒരു സർക്കാർ ഉദ്യോഗസ്ഥരും എന്നോട് ഇത് പറഞ്ഞിരുന്നില്ല.

  Read more about: singer coronavirus
  English summary
  Singer Shweta Pandit shares scary details from Italy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X