»   » '50 കാരന്റെ ഫാന്‍ 40 കാരിയെ ആന്റിയെന്ന് വിളിക്കുന്നു'; സല്‍മാന്‍ ഫാന്‍സിനെതിരെ ഗായിക

'50 കാരന്റെ ഫാന്‍ 40 കാരിയെ ആന്റിയെന്ന് വിളിക്കുന്നു'; സല്‍മാന്‍ ഫാന്‍സിനെതിരെ ഗായിക

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെ വിമര്‍ശിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ തന്നെ അധിക്ഷേപിക്കുകയാണെന്ന് ഗായിക സോനാ മൊഹാപാത്ര. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെയാണ് താനെന്ന സല്‍മാന്‍ ഖാന്റെ പരാമര്‍ശത്തിനെതിരെ സോന ട്വീറ്റ് ചെയ്തതാണ് വിവാദത്തിന് കാരണം.

സല്‍മാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗായിക ട്വിറ്ററിലൂടെ നടത്തിയത്. സല്‍മാന്‍ ഖാന്റെ മുന്‍കാല ചെയ്തികള്‍, സ്ത്രീയെ അടിച്ചതും, ഹിറ്റ് ആന്‍ഡ് റണ്‍ കേസും, മാന്‍വേട്ടയുമെല്ലാം സൂചിപ്പിച്ചുകൊണ്ടിയിരുന്നു ട്വീറ്റ്. ഇത്തരമൊരാള്‍ ചിലര്‍ക്ക് ഇപ്പോഴും രാജ്യത്തിന്റെ ഹീറോയാണെന്ന് സോന പരിഹസിക്കുന്നുണ്ട്.

sona-mohapatra

സോനയുടെ ട്വീറ്റിന് പിന്നാലെ അവരെ തെറിവിളിച്ചും അധിക്ഷേപിച്ചും ഒട്ടേറെ സല്‍മാന്‍ ആരാധകര്‍ രംഗത്തെത്തി. ഇവരില്‍ ചിലര്‍ ആന്റിയെന്ന് വിളിച്ചത് സോനയ്ക്ക് അത്രയ്ക്ക് പിടിച്ചുമില്ല. നാല്‍പതുകാരിയായ തന്നെ ആന്റിയെന്ന് വിളിക്കുന്നവരാണ് അമ്പതുകാരനായ കുട്ടിയെ സംരക്ഷിക്കുന്നതെന്ന് സോന തിരിച്ചടിക്കുകയും ചെയ്തു.

തന്റെ പുതിയ സിനിമയായ സുല്‍ത്താന്റെ വിശേഷങ്ങള്‍ ഒരു പോര്‍ട്ടലുമായി പങ്കുവെക്കുന്നതിനിടെയാണ് സല്‍മാന്‍ ഖാന്‍ വിവാദ പരാമര്‍ശം നടത്തിയത്. സുല്‍ത്താന്റെ ഷൂട്ടിങ് കഠിനമാണെന്നും ചില ദിവസങ്ങളില്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ തനിക്ക് നിവര്‍ന്ന് നില്‍ക്കാന്‍ പോലും കഴിയാറില്ലെന്നുമായിരുന്നു സല്‍മാന്റെ പരാമര്‍ശം.

English summary
Singer Sona Mohapatra slams Salman fans

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam