അവസരം വേണമെങ്കില്‍ തനിക്ക് വഴങ്ങണം! അനു മാലിക്കിനെതിരെ ഗുരുതര ആരോപണവുമായി ശ്വേത പണ്ഡിറ്റ്‌

By Midhun Raj

ബോളിവുഡ് സിനിമാ ലോകത്തുനിന്നുമുളള മീ ടു വെളിപ്പെടുത്തലുകള്‍ കത്തിക്കയറുകയാണ്. നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നിരവധി സിനിമാ പ്രവര്‍ത്തകരായിരുന്നു തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നത്. സിനിമാ രംഗത്തെ പ്രമുഖരായ വ്യക്തികള്‍ക്കെതിരെ ആയിരുന്നു അധിക പേരും ഗുരുതര ആരോപണങ്ങളുമായി എത്തിയിരുന്നത്. ഹോളിവുഡില്‍ ആരംഭിച്ച മീ ടു വെളിപ്പെടുത്തലുകള്‍ ഇന്ത്യയില്‍ വീണ്ടും സജീവമായിരിക്കുകയാണ്.

സിനിമാ രംഗത്തെുനിന്നുളള ആരും അറിയാത്ത തരത്തിലുളള രഹസ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നടിമാരുടെ വെളിപ്പെടുത്തലുകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുവരുന്നുണ്ട്, ബോളിവുഡിലെ സൂപ്പര്‍ താരങ്ങളടക്കമുളള സിനിമാ പ്രവര്‍ത്തകരും നേരത്തെ നടിമാര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. എറ്റവുമൊടുവില്‍ മീടു വെളിപ്പെടുത്തലുമായി ഗായിക ശ്വേത പണ്ഡിറ്റായിരുന്നു രംഗത്തെത്തിയിരുന്നത്. സംഗീത സംവിധായകന്‍ അനു മാലിക്കിനെതിരെ ആയിരുന്നു ശ്വേത ഗുരുതര ആരോപണങ്ങളുമായി എത്തിയിരുന്നത്.

അനു മാലിക്കിനെതിരെ ശ്വേത

അനു മാലിക്കിനെതിരെ ശ്വേത

നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങളിലൂടെ ബോളിവുഡിലെ മുന്‍നിര ഗായികയായി മാറിയ ആളാണ് ശ്വേത പണ്ഡിറ്റ്. ഹിന്ദിയ്ക്കു പുറമെ തമിഴ്,തെലുങ്ക്, പഞ്ചാബി,ബംഗാളി തുടങ്ങി നിരവധി ഭാഷകളില്‍ ശ്വേത ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ചിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ സംഗീത ലോകത്ത് എത്തിയ ശ്വേത പ്രമുഖരായ മ്യൂസിക്ക് ഡയറക്ടര്‍മാരോടൊപ്പമെല്ലാം പ്രവര്‍ത്തിച്ചിരുന്നു. കരിയറിന്റെ തുടക്കത്തില്‍ സംഗീത ലോകത്തുനിന്നും നേരിട്ട ദുരനുഭവമായിരുന്നു ശ്വേത പങ്കുവെച്ചിരുന്നത്. ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ അനു മാലിക്കിനെതിരെയാണ് ശ്വേത ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

ശ്വേത പറഞ്ഞത്

ശ്വേത പറഞ്ഞത്

തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു അനു മാലിക്കിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ശ്വേത പണ്ഡിറ്റ് എത്തിയിരുന്നത്. പതിനേഴ് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നൊരു സംഭവമാണ് ശ്വേത പറഞ്ഞത്. ലൈംഗിക വൈകൃതമുളള ആളാണ് അനു മാലിക്കെന്നും ചെറിയ പ്രായത്തില്‍ തന്നോട് അയാള്‍ മോശമായി സംസാരിച്ചുവെന്നും ശ്വേത പറയുന്നു. തനിക്ക് 15 വയസുളള സമയത്തായിരുന്നു സംഭവം നടന്നത്. 2001ല്‍ ഒരു വര്‍ക്കുമായി ബന്ധപ്പെട്ട് അനു മാലിക്കിന്റെ അടുത്ത് പോകേണ്ടി വന്നിരുന്നു. മൊഹബത്തേന്‍ എന്ന ചിത്രത്തിലെ തന്റെ ഗാനങ്ങള്‍ ഹിറ്റായിരുന്ന സമയത്തായിരുന്നു അത്.

അനു മാലിക്കിനോടുളള ആരാധന

അനു മാലിക്കിനോടുളള ആരാധന

അനു മാലിക്കിന്റെ പാട്ടുകളെല്ലാം കേട്ട താന്‍
നേരത്തെ തന്നെ അദ്ദേഹത്തിന്റെ ആരാധികയായിരുന്നുവെന്നും ശ്വേത പറയുന്നു. അദ്ദേഹത്തിന്റെ സംഗീതത്തില്‍ ഒരു പാട്ട് പാടാനായി മാനേജര്‍ വിളിച്ചപ്പോള്‍ തനിക്ക് വലിയ സന്തോഷം തോന്നിയിരുന്നു. മുംബൈയിലെ അന്ധേരി സ്റ്റുഡോയില്‍ ചെന്ന് അനു മാലിക്കിനെ കാണാനായിരുന്നു മാനേജര്‍ പറഞ്ഞിരുന്നത്. ശ്വേത പറയുന്നു

ആ സംഭവത്തിനു ശേഷം

ആ സംഭവത്തിനു ശേഷം

സ്റ്റുഡിയോയില്‍ എത്തിയ ശേഷം തന്നോട് എതെങ്കിലും ഒരു പാട്ട് പാടാനായി അനു മാലിക്ക് ആവശ്യപ്പെട്ടിരുന്നു. വോയ്സ് ടെസ്റ്റ് ചെയ്യാനായിരുന്നു അങ്ങനെ പറഞ്ഞത്. തുടര്‍ന്ന് തനിക്കൊരു ഉമ്മ തന്നാല്‍ ഈ പടത്തില്‍ പാട്ട് പാടാന്‍ അവസരം തരാമെന്ന് അയാള്‍ പറഞ്ഞു. ആ ഒരു സംഭവം തന്നെ ഞെട്ടിച്ചു കളഞ്ഞതായി ശ്വേത പറയുന്നു. എന്റെ ജീവിതത്തിലുണ്ടായ എറ്റവും മോശം അനുഭവമായിരുന്നു അന്നുണ്ടായത്. ആ സംഭവത്തിനു ശേഷം മാസങ്ങളോളം തനിക്ക് വിഷാദ രോഗം പിടിപ്പെട്ടു. എന്നെ അതില്‍ നിന്നും മോചിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് നന്നേ പാടുപെടേണ്ടി വന്നു. ശ്വേത ട്വിറ്ററില്‍ കുറിച്ചു.

ട്വീറ്റ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X