ഭാര്യയല്ലെന്ന് നിഷേധിച്ചിട്ടും പിടിച്ച് നില്‍ക്കാനായില്ല! ഗായകൻ ഉദിത് നാരായണന്റെ മുൻഭാര്യയുടെ ആരോപണം
ഇന്ത്യയിലെ ലെജന്‍ഡറി ഗായകനായ ഉദിത് നാരായണന്‍ വിവാദങ്ങളിലും വിമര്‍ശനങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ്. സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ പാടിയ താരം അടുത്തിടെ ഒരു സ്റ്റേജ് പരിപാടിയില്‍ വച്ച് ആരാധികയെ ബലമായി ചുംബിച്ചു എന്നതായിരുന്നു വിമര്‍ശനങ്ങള്‍ക്ക് കാരണം.
എന്നാല്‍ അനുവാദമില്ലാതെ ആദ്യം ഗായകനെ ചുംബിച്ചത് ഈ പെണ്‍കുട്ടിയാണെന്നും അദ്ദേഹം ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്നാണ് ചിലരുടെ കണ്ടുപിടുത്തം. എന്നാല്‍ ഇപ്പോള്‍ താരത്തിനെതിരെയുള്ള കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരികയാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉദിത് നാരായണനെതിരെ അദ്ദേഹത്തിന്റെ ആദ്യ ഭാര്യയായിരുന്ന രഞ്ജന രംഗത്ത് വന്നിരുന്നു. തന്നെ വഞ്ചിച്ചിട്ട് കടന്നു കളഞ്ഞിട്ടാണ് അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചത് എന്നും തുടങ്ങി നിരവധി വെളിപ്പെടുത്തലാണ് ഇവര്‍ നടത്തിയത്. എന്നാല്‍ ആദ്യ ഭാര്യയുടെ ആരോപണങ്ങള്‍ ഗായകന്‍ നിഷേധിച്ചിരുന്നു. പിന്നീട് സത്യങ്ങള്‍ അദ്ദേഹത്തിന് തുറന്നു പറയേണ്ടതായും വന്നു. ഈ കഥകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്.
1985 ലാണ് ബീഹാര്‍ സ്വദേശിനിയായ രഞ്ജനയുമായി ഗായകന്‍ ഉദിത് നാരായണന്‍ ആദ്യം വിവാഹിതനാകുന്നത്. ആ സമയത്ത് അദ്ദേഹം അറിയപ്പെടുന്ന നിലയിലുള്ള ഗായകന്‍ ആയിട്ടില്ല. എന്നിരുന്നാലും നല്ല അവസരങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ഭാര്യയെ ഉപേക്ഷിച്ചു മുംബൈയിലേക്ക് പോന്നു.
മുംബൈയിലെത്തിയതിന് ശേഷമാണ് നേപ്പാള്‍ സ്വദേശിനിയും ഗായികയുമായ ദീപയുമായി പ്രണയത്തിലാവുന്നത്. പിന്നീട് ഇരുവരും വിവാഹം കഴിക്കുകയും ഈ ബന്ധത്തില്‍ ജനിച്ച മകനാണ് ഇപ്പോള്‍ ഗായകന്‍ കൂടിയായ ആദിത്യ നാരായന്‍. ഉദിത് നേരത്തെ വിവാഹിതനായിരുന്നു എന്ന കാര്യം ഭാര്യ ദീപയ്ക്ക് പോലും അറിയില്ലായിരുന്നു. കുറെ കാലത്തിനു ശേഷമാണ് അവരും ഈ സത്യം മനസ്സിലാക്കുന്നത്.
2006 ഉദിത് പട്‌നയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി. അപ്പോഴാണ് ഈ വിവാദം പുറത്ത് വരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ഉദിത് താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ പ്രവേശിച്ച രഞ്ജന ഗായകനെ പരസ്യമായി നേരിട്ടു. ദീപയുമായി അദ്ദേഹം വിവാഹം കഴിച്ച സമയത്ത് താന്‍ ശരിക്കും ഇരുട്ടിലായി പോയി. മാത്രമല്ല സത്യം പുറത്ത് പറഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും അവര്‍ ആരോപിക്കുന്നു. എന്നാല്‍ തുടക്കത്തില്‍ ഇവരുടെ ആരോപണങ്ങളെ ഗായകന്‍ എതിര്‍ത്തു.

ഈ സ്ത്രീ ആരാണെന്ന് തനിക്കറിയില്ലെന്നും അവരെ മുന്‍പൊന്നും കണ്ടിട്ടില്ലെന്നും തന്നെ അപമാനിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ മാത്രമാണ് ഇതൊന്നും തുടങ്ങി നിരവധി ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഗായകന്‍ ഉന്നയിച്ചത്. എന്നാല്‍ വിവാഹത്തിന്റെ ചിത്രങ്ങള്‍ സഹിതം തെളിവുമായി ഭാര്യ വന്നതോടെ ഗായകന് പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ വന്നു.
മാത്രമല്ല മുന്‍ ഭര്‍ത്താവിനെതിരെ രഞ്ജന വനിതാ കമ്മീഷനില്‍ പരാതി കൊടുക്കുകയും ചെയ്തു. നിയമത്തിന്റെ ഭാഗത്ത് നിന്നുണ്ടായ സമ്മര്‍ദ്ദം മൂലം രഞ്ജന തന്റെ നിയമപരമായിട്ടുള്ള ഭാര്യ ആണെന്നും അവരുമായി വേര്‍പിരിഞ്ഞ ജീവിക്കുന്നതെന്നും ഉദിത് നാരായണന് വെളിപ്പെടുത്തേണ്ടി വന്നു.
ഒരു ഭാര്യയില്‍ നിന്ന് ലഭിക്കേണ്ടതെല്ലാം എനിക്ക് ഇപ്പോള്‍ കിട്ടുന്നുണ്ട്. മാത്രമല്ല ദീപയുടെ കൂടെ ജീവിക്കുന്നതിന് അവര്‍ സമ്മതിക്കുകയും ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഈ വിവാദങ്ങള്‍ തന്റെ കരിയറിനെ വല്ലാതെ ബാധിച്ചു എന്നും ആളുകള്‍ തന്നെ സംശയത്തോടെയാണ് നോക്കുന്നത് എന്നും തുടങ്ങി ഇടയ്ക്ക് തന്റെ വിഷമം പറഞ്ഞും ഉദിത് വന്നിരുന്നു. പുതിയ വിവാദങ്ങള്‍ക്കിടയില്‍ താരത്തിന്റെ പഴയ കഥകളും ഇപ്പോള്‍ പ്രചരിക്കുകയാണ്.


Click it and Unblock the Notifications











