ആരാധികയെ ബലമായി ചുംബിച്ചു! പിതാവിനെ നിയന്ത്രിക്കണമെന്ന് ഗായകന്‍ ഉദിത് നാരായണന്റെ മകനോട് വിമര്‍ശകര്‍

സംഗീത പരിപാടിയ്ക്കിടെ വനിത ആരാധകരുടെ ചുണ്ടില്‍ ചുംബിച്ച് വിവാദങ്ങള്‍ വിളിച്ചു വരുത്തിയിരിക്കുകയാണ് പ്രമുഖ ഗായകന്‍ ഉദിത് നാരായണന്‍. മുന്‍പ് നടന്ന പരിപാടിയുടെ വീഡിയോ ക്ലിപ്പ് ഓണ്‍ലൈനില്‍ വ്യാപകമായി വൈറല്‍ ആയതോടെയാണ് ഗായകന്‍ വിമര്‍ശിക്കപ്പെട്ടത്.

എന്നാല്‍ ഈ വിഷയത്തില്‍ താന്‍ മര്യാദ വിട്ട് പെരുമാറിയിട്ടില്ലെന്നാണ് ഗായകന്റെ പ്രതികരണം. തനിക്ക് അതില്‍ ഖേദമോ ക്ഷമാപണം നടത്തേണ്ട ആവശ്യമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഉദിത് നാരായണന്റെ മകനും ഇതിന്റെ പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിരിക്കുകയാണ്.

udit-narayan

കഴിഞ്ഞ ദിവസമാണ് ഉദിത് നാരായന്റെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളിലൊന്നായ ടിപ്പ് ടിപ്പ് ബര്‍സ പാനി എന്ന പാട്ട് ഒരു വേദിയില്‍ അദ്ദേഹം ആലപിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. പാട്ടിനിടയില്‍ ഗായകന്റെ ആരാധകര്‍ വേദിയുടെ മുന്നിലേക്ക് വരികയും അദ്ദേഹത്തിനൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു.

ആദ്യം വന്നവരില്‍ നിന്നും ഒരു പെണ്‍കുട്ടി ഫോട്ടോ എടുക്കുന്നതിനിടയില്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കവിളില്‍ ചുംബിച്ചു. ഉടനെ അദ്ദേഹം ആ പെണ്‍കുട്ടിയുടെ ചുണ്ടില്‍ ശക്തമായി ചുംബിച്ചു. പിന്നാലെ വേറെയും വനിത ആരാധകര്‍ക്കൊപ്പം ഉദിത് നാരയണന്‍ സെല്‍ഫി എടുക്കുകയും അവരോട് ചേര്‍ന്ന് നിന്ന് ചുംബനം കൊടുക്കാന്‍ ശ്രമിക്കുന്നതും കാണാം. വീഡിയോ പ്രചരിച്ചതോടെ താരത്തിന് വ്യാപക വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു.

ഈ പ്രായത്തിലും ചെറിയ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്നും ഇത്രയും വലിയ വ്യക്തിയായിട്ടും ഇങ്ങനെ പെരുമാറാമോ എന്നുമൊക്കെ ചോദ്യം ഉയര്‍ന്നു. ഇമ്രാന്‍ ഹാഷ്മിയുടെ ക്ലാസ്‌മേറ്റ് ആണെന്ന് തോന്നുന്നു, ഇത് ഉദിത് നാരായണന്‍ അല്ല ഉദിത് ഹാഷ്മിയാണ്. നിങ്ങള്‍ പിതാവിനെ പറഞ്ഞ് മനസിലാക്കാനും പിതാവിനെ നിയന്ത്രിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ മകനോട് ചിലര്‍ പറയുന്നത്.

udit-narayan

എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി ഉദിത് നാരായണന്‍ തന്നെ വന്നിരുന്നു. 46 വര്‍ഷമായി താന്‍ സിനിമാരംഗത്തുണ്ട്. സ്റ്റേജില്‍ പോകുമ്പോഴെല്ലാം ഒരു ഭ്രാന്ത് നിലനില്‍ക്കുന്നുണ്ടാവും. ഞാന്‍ മാന്യനായൊരു വ്യക്തിയാണ്. ഇതുവരെ ആരെയെങ്കിലും പിടിച്ച് ബലമായി ചുംബിക്കാന്‍ ശ്രമിക്കുകയോ അവരെ അപമാനിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല.

എന്നെയോ എന്റെ കുടുംബത്തെയോ രാജ്യത്തെയോ നാണം കെടുത്തുന്ന ഒന്നും ഞാന്‍ ഒരിക്കലും ചെയ്തിട്ടില്ല. കരിയറില്‍ വളരെയധികം നേട്ടങ്ങള്‍ കൈവരിച്ച ശേഷം സ്വയം നാണം കെടുത്തുന്ന എന്തെങ്കിലും ചെയ്യുന്നതില്‍ അര്‍ത്ഥമില്ലല്ലോ എന്നും ഉദിത് പറയുന്നു. തന്റെ ആരാധകരുമായി താന്‍ പങ്കിടുന്ന ബന്ധം ആഴമേറിയതും ശുദ്ധവും അഭേദ്യവുമാണ്. അതിനാല്‍ വീഡിയോയില്‍ കാണിച്ചതെല്ലാം സ്‌നേഹത്തിന്റെ പ്രകടനമാണെന്നും അതിനപ്പുറം ഒന്നും പ്രചരിപ്പിക്കേണ്ടതില്ലെന്നും ഗായകന്‍ കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X