സിങ് ഈസ് ബ്ലിങ് ആദ്യ ഗാനം ഇങ്ങനെയാണോ?
ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായി മാറിയിരിക്കുകയാണ് പ്രഭുദേവ.പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രമായ സിങ് ഈസ് ബ്ലിങിലെ ആദ്യ ഗാനം പുറത്തിറങ്ങി.
ടുങ് ടുങ് ബാജെ എന്ന് തുടങ്ങിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും സ്‌നേഹ ഖാന്‍വാള്‍ക്കറാണ്. ദില്‍ജിത്ത് ജോഷിയും, ജ്യോതി നൂറയും, സുല്‍ത്താന നൂറയും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു.

റൗഡി റാത്തോഡിനു ശേഷം പ്രഭുദേവയും അക്ഷയ് കുമാറും വീണ്ടും ഒന്നിക്കുകയാണ് സിങ് ഈസ് ബ്ലിങ് എന്ന ചിത്രത്തിലൂടെ. എമി ജാക്‌സണ്‍, ലാറ ദത്ത, കെ കെ മേനോന്‍, ആര്‍ഫി ലാമ്പ, രതി അഗ്‌നിഹോത്രി, യോഗ്‌രാജ് സിങ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
ഗ്രേസിംഗ് ഗോട്ട് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ അശ്വിനി യാര്‍ഡി, ജയന്തിലാല്‍ ഗാഡ തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിങ് ഈസ് ബ്ലിങ് ഓക്ടോബര്‍ 2 ന് തീയേറ്ററിലെത്തും.


Click it and Unblock the Notifications