'ഇവളെന്താ മലൈകയ്ക്ക് പഠിക്കുന്നോ...? ശരിക്കൊന്ന് നടക്കാൻ പോലുമറിയില്ലേ?'; സുഹാന ഖാനെ പരിഹസിച്ച് ആരാധകർ!

ബോളിവുഡിൽ മാത്രമല്ല ലോകം മുഴുവൻ ആരാധകരുള്ള നടനാണ് ഷാരൂഖ്‌ ഖാൻ. ഒരു രക്ഷിതാവ് എന്ന നിലയിലും അദ്ദേഹം ഒരു സൂപ്പർ സ്റ്റാർ തന്നെയാണ്. കുട്ടികളുമായി സമയം ചെലവഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഷാരൂഖ്‌.

ശരിക്കും ഒരു സ്‌ട്രെസ് ബസ്റ്ററാണ് കുട്ടികളെന്നാണ് ഷാരൂഖ്‌ പറയുന്നത്. ആര്യൻ, സുഹാന, അബ്രാം എന്നിങ്ങനെ മൂന്ന് മക്കളാണ് ഷാരൂഖ്‌ ഖാനുള്ളത്. തന്റെ മൂന്ന് മക്കളും വ്യത്യസ്തരാണെന്നാണ് ഷാരൂഖ്‌ പറയാറുള്ളത്.

Shah Rukh Khan, Shah Rukh Khan Daughter Suhana Khan, Suhana Khan news, Suhana Khan photos, Suhana Khan family, ഷാരൂഖ് ഖാൻ, ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ, സുഹാന ഖാൻ വാർത്തകൾ, സുഹാന ഖാൻ ഫോട്ടോകൾ, സുഹാന ഖാൻ കുടുംബം

മൂത്ത മകനായ ആര്യനിൽ താൻ തന്നെത്തന്നെയാണ് കാണുന്നത്. എന്നാൽ തന്നെക്കാൾ ഏറെ പക്വതയുള്ളയാളാണ് ആര്യൻ. ഒരു ഫിലിം മേക്കറും എഴുത്തുകാരനും ആകാനാണ് അവന്റെ ആഗ്രഹം. മകൾ സുഹാനയ്ക്കാകട്ടെ ഒരു നടി ആകാനാണ് ആഗ്രഹം.

ഇളയ മകനായ അബ്രാം ഒരു കുഞ്ഞു മോൺസ്റ്റർ ആണെന്നുമാണ് അടുത്തിടെ ഷാരൂഖ്‌ പറഞ്ഞത്. കുട്ടികളോടൊപ്പം ഷോപ്പിങ്ങിന് പോകാനും അവർക്കിഷ്ടപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കി കൊടുക്കാനും ഷാരൂഖ്‌ സമയം കണ്ടെത്താറുണ്ട്.

ആൺ പെൺ വേർതിരിവുകൾ പാടില്ലെന്നും ആൺകുട്ടികൾക്ക് അനുവദിക്കുന്ന എല്ലാ കാര്യങ്ങളും പെൺകുട്ടികൾക്കും ചെയ്യാമെന്നും ഷാരൂഖ്‌ പറഞ്ഞിട്ടുണ്ട്. അത് മകൾ സുഹാനയുടെ കാര്യത്തിൽ കൃത്യമായി ഷാരൂഖ് ചെയ്യുന്നുമുണ്ട്.

ബോളിവുഡ് മാത്രമല്ല ഇന്ത്യൻ സിനിമ തന്നെ ഉറ്റുനോക്കുന്ന താരപുത്രിയാണ് സുഹാന ഖാൻ. ആർച്ചീസിലൂടെ അഭിനയത്തിലേക്ക് അരങ്ങേറിയ സുഹാന സിനിമയിൽ സജീവമായി ആലിയ ഭട്ട് ലെവലിലുള്ള നായികയായി മാറുന്നത് കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

താരപുത്രിയും നിരവധി ആരാധകരുള്ള സെലിബ്രിറ്റി എന്ന നിലയിലും സുഹാന എവിടെപ്പോയാലും താരത്തിന്റെ ഓരോ ചലനങ്ങളും ഒപ്പി എടുക്കാൻ പാപ്പരാസികൾ എപ്പോഴും പുറകെ തന്നെ കൂടും. അത്തരത്തിൽ പാപ്പരാസികൾ പകർത്തിയ സുഹാനയുടെ ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ വൈറലാകുന്നതും ട്രോൾ ചെയ്യപ്പെടുന്നതും.

കഴിഞ്ഞ ദിവസം സുഹാന ഖാൻ തന്റെ ആദ്യ ചിത്രമായ ദി ആർച്ചീസിന്റെ റാപ്-അപ്പ് പാർട്ടിയിൽ പങ്കെടുത്തിരുന്നു. സുഹാന മാത്രമല്ല ശ്രീദേവിയുടെ മകൾ ഖുഷി കപൂർ, അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ സിനിമയിലെ മറ്റ് നിരവധി പുതുമുഖങ്ങളും റാപ്പ് അപ്പ് പാർട്ടിയിൽ പങ്കെടുക്കാനെത്തിയിരുന്നു.

Shah Rukh Khan, Shah Rukh Khan Daughter Suhana Khan, Suhana Khan news, Suhana Khan photos, Suhana Khan family, ഷാരൂഖ് ഖാൻ, ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ, സുഹാന ഖാൻ വാർത്തകൾ, സുഹാന ഖാൻ ഫോട്ടോകൾ, സുഹാന ഖാൻ കുടുംബം

പാർട്ടിയിൽ പ​ങ്കെടുക്കാനവ്‍ ചുവന്ന നിറത്തിലുള്ള ബോഡി കോൺ വസ്ത്രമണിഞ്ഞ് ​ഗ്ലാമറസായിട്ടാണ് സുഹാന എത്തിയത്. എന്നാൽ ഹൈ ഹീൽ ചെരുപ്പിട്ട് വളരെ ബുദ്ധിമുട്ടിയാണ് സുഹാന നടന്ന് പോയത്. ഒട്ടും തൃപ്തികരമല്ലാത്ത ചെരുപ്പുകൾ ധരിച്ച് നടക്കാൻ കഷ്ടപ്പെടുന്ന സുഹാനയുടെ വീഡിയോ പാപ്പരാസികൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

ഇതോടെ സോഷ്യൽമീഡിയ വീഡിയോ ഏറ്റെടുത്ത് താരപുത്രിയെ പരിഹസിക്കാൻ തുടങ്ങി. ചിലർ സുഹാനയെ നടി മലൈക അറോറയുടെ അനുജത്തി എന്ന് വിളിച്ചാണ് പരിഹസിച്ചത്. മറ്റു ചിലർ സുഹാനയുടെ ശരീരഘടനയെ നോറ ഫത്തേഹിയുമായി താരതമ്യം ചെയ്തു.

മലൈകയുടെ ജിം വാക്ക് വീഡിയോ മലയാളത്തിലെ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സ് പോലും പലപ്പോഴും ട്രോളിയിട്ടുണ്ട്. സുഹാന മലൈകയുടെ അനിയത്തി ആവാൻ ശ്രമിക്കുന്നത് പോലെയാണ് വീഡിയോ കണ്ടപ്പോൾ തോന്നിയതെന്നും ചിലർ കമന്റ് ചെയ്തു. ഒരു സെലിബ്രിറ്റിയുടെ മകളായിരിക്കുമ്പോൾ നിരവധി ഗുണങ്ങളും ദോഷങ്ങളുമുണ്ട്.

ഗ്ലാമറസ് ജീവിതം നയിക്കാമെങ്കിലും ഓൺലൈൻ ട്രോളിങ് ഇവർക്ക് നേരെ അതികഠിനമായി വരും. 2018ൽ സുഹാന ഖാൻ വോഗ് ഇന്ത്യയുടെ ഓഗസ്റ്റ് പതിപ്പിന്റെ കവർ ഗേളായി പ്രത്യക്ഷപ്പെട്ടിരുന്നു. അന്നും സുഹാനയ്ക്ക് നേരെ ഹേറ്റ് കമന്റുകൾ വന്നിരുന്നു.

വോ​ഗ് ഇന്ത്യയുടെ കവർ ​ഗേളായി വരാൻ മാത്രം സുഹാന എന്താണ് സംഭാവന നൽ​കിയത്?, എന്ത് കഴിവാണ് താരത്തിനുള്ളത് എന്നെല്ലാമാണ് അന്ന് ഹേറ്റ് കമന്റിട്ടവർ ചോ​ദിച്ചത്. ഇതും ഒരു തരത്തിൽ സ്വജനപക്ഷപാതമാണെന്നും അന്ന് ചിലർ സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു.

More from Filmibeat

Read more about: shah rukh khan suhana khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X