അതീവ ഗ്ലാമറസായി മലൈകയുടെ വസ്ത്രധാരണം! വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

By Midhun Raj

ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് മലൈക അറോറ. ഗ്ലാമര്‍ വേഷങ്ങളിലൂടെയും ഐറ്റം ഡാന്‍സുകളിലൂടെയുമാണ് നടി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത്. അടുത്തിടെ അര്‍ജൂന്‍ കപൂറുമായുളള പ്രണയത്തിന് പിന്നാലെ നടി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മിസ് ഡിവ 2020 ഗ്രാന്‍ഡ് ഫിനാലെ ചടങ്ങില്‍ എത്തിയ നടിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. അതീവ ഗ്ലാമറസായിട്ടാണ് മലെെക ചടങ്ങിനെത്തിയത്

malaika arora,

മഞ്ഞ നിറത്തിലുളള ഗൗണ്‍ അണിഞ്ഞാണ് നടി എത്തിയത്. ഗ്ലാമറസായി അണിഞ്ഞൊരുങ്ങിയ നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനനമാണ് ഉണ്ടായത്. മലൈകയുടെ വസ്ത്രധാരണം അതിരുകടന്നുവെന്നാണ് ചിലരുടെ വിമര്‍ശനം. ഇത് ഫാഷന്‍ അല്ല നഗ്നതാ പ്രദര്‍ശനമാണെന്നും മറ്റു ചിലര്‍ കുറിച്ചിരിക്കുന്നു. ചടങ്ങിലേക്ക് നടി എത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് മലെെകയ്ക്കെതിരെ വിമര്‍ശനമുണ്ടായത്. അതേസമയം ഇതുസംബന്ധിച്ച് നടിയുടെ ഭാഗത്തുനിന്നു പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സജീവമാകാറുളള താരമാണ് മലൈക. അര്‍ജുന്‍ കപൂറിനൊപ്പമുളള ചിത്രങ്ങളും നടിയുടെതായി തരംഗമാവാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X