നവരാത്രി ആഘോഷങ്ങള്‍ക്കിടെ ബിക്കിനി ചിത്രം! സണ്ണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

By Midhun Raj

പോണ്‍ മേഖലയില്‍ നിന്നും സിനിമാ രംഗത്തേക്ക് എത്തിയ താരമാണ് സണ്ണി ലിയോണ്‍. ബോളിവുഡിലെ മറ്റു മുന്‍നിര നടിമാരെ പോലെ സണ്ണിയുടെ സിനിമകള്‍ക്കും മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്, സണ്ണിയുടെ ഗ്ലാമര്‍ വേഷങ്ങള്‍ ഐറ്റം ഡാന്‍സുകള്‍ക്കുമെല്ലാം തന്നെ ആരാധകര്‍ മികച്ച സ്വീകാര്യത നല്‍കാറുണ്ട്.ഒരു പോണ്‍ താരത്തിന് നല്‍കുന്നതിനേക്കാള്‍ വലിയ പരിഗണന എല്ലാവരും നടിക്ക് നല്‍കാറുണ്ട്.

സണ്ണിയുടെ വിശേഷങ്ങളറിയാനും മറ്റും വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. ബോളിവുഡില്‍ ന്നും തെന്നിന്ത്യന്‍ സിനിമയിലേക്കുളള സണ്ണിയുടെ ചുവടുവെയ്പ്പ് ആരാധകരില്‍ സന്തോഷം ഉണ്ടാക്കിയിരുന്നു,വീരമാദേവി എന്ന പുതിയ സിനിമയില്‍ മുഖ്യ വേഷത്തില്‍ അഭിനയിച്ചാരുന്നു സണ്ണി ലിയോണ്‍ എത്തിയിരുന്നത്. സിനിമകളില്‍ നിന്നും ഒരിടവേളയെടുത്ത നടി ഇപ്പോള്‍ വൊക്കേഷന്‍ ആഘോഷിക്കുന്ന തിരക്കിലാണ്. സണ്ണിയുടെതായി പുറത്തിറങ്ങിയ പുതിയൊരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സണ്ണി വെക്കേഷനില്‍

സണ്ണി വെക്കേഷനില്‍

സിനിമാത്തിരക്കുകളില്‍ നിന്നും മാറി വെക്കേഷന്‍ ആഘോഷിക്കുന്ന തിരക്കിലാണ് സണ്ണി ലിയോണുളളത്. മെക്‌സിക്കോയിലാണ് ഇത്തവണ നടി അവധികാലം ചെലവഴിക്കാനായി പോയിരുന്നത്. ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കൊപ്പവും ആയിരുന്നു നടി എത്തിയിരുന്നത്. വീരമാദേവി എന്ന ചിത്രമാണ് സണ്ണിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. തമിഴില്‍ ഒരുക്കുന്ന സിനിമ മൊഴിമാറ്റി മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ചിത്രത്തില്‍ ഒരു ചരിത്ര പോരാളി ആയിട്ടാണ് നടി എത്തുന്നത്. വീരമാദേവിയുടെ തിരക്കുകളില്‍ നിന്നും മാറി ആയിരുന്നു നടി മെക്‌സിക്കോയിലേക്ക് പോയത്.

പുതിയ ചിത്രം

പുതിയ ചിത്രം

മെക്‌സികോയില്‍ നിന്നും ബിക്കിനി വേഷത്തില്‍ നില്‍ക്കുന്ന ഒരു ചിത്രമായിരുന്നു സണ്ണി പങ്കുവെച്ചിരുന്നത്. സണ്ണിയുടെ പുതിയ ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്. ചിത്രം നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയും കമന്റിടുകയും ചെയ്തിരുന്നു. ഭര്‍ത്താവിനൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു നടി ഇന്‍സ്റ്റഗ്രാമില്‍ കൂടുതലായി പങ്കുവെച്ചിരുന്നത്.

വൈറല്‍

വൈറല്‍

എത്തവണത്തെയും പോലെ ഇപ്രാവശ്യവും സണ്ണിയുടെ പുതിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. അതേസമയം ചിത്രത്തിനു നേരെ രൂക്ഷമായ വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടേണ്ടി വന്നിരുന്നു. നവരാത്രി ആഘോഷങ്ങള്‍ക്കിടെ ബിക്കിനി ചിത്രം പങ്കുവെച്ചതായിരുന്നു ചില ആളുകളെ ചൊടിപ്പിച്ചിരുന്നത്. ചിത്രത്തിനു താഴെയായി അസഭ്യമായ രീതിയിലുളള കമന്റുകളാണ് ചിലര്‍ കുറിച്ചിരിക്കുന്നത്. സണ്ണിയുടെ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകരണം നല്‍കുന്നവര്‍ ഇത്തവണ പൊങ്കാല തന്നെയാണ് നടിയുടെ ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്

നവരാത്രി ആഘോഷങ്ങള്‍ക്കിടെ

നവരാത്രി ആഘോഷങ്ങള്‍ക്കിടെ

നവരാത്രി ആഘോഷങ്ങള്‍ക്കിടെ അല്‍പ്പ വസ്ത്രധാരിയായി നടക്കാന്‍ നാണമില്ലേയെന്നും ചിത്രത്തിനു താഴെ കമന്റുകള്‍ വന്നിട്ടുണ്ട്. ഇത്തരം ചിത്രം നിങ്ങളില്‍ നിന്നും പ്രതീക്ഷിച്ചില്ലെന്നും ചിലര്‍ കുറിച്ചിരിക്കുന്നു. ഏതായാലും ഒരു ബിക്കിനി ചിത്രം കൊണ്ട് ഇത്രയധികം പുലിവാല് പിടിക്കുമെന്ന് സണ്ണി ലിയോണ്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X