മലൈകയേക്കാൾ പ്രായം കുറഞ്ഞ സ്ത്രീ, അർബാസുമായി വധുവിനുള്ള പ്രായ വ്യത്യാസം 15 വയസ്, ഷൂറ ചർച്ചയാകുമ്പോൾ!

ബോളിവുഡ് താരം അർബാസ് ഖാൻ കഴിഞ്ഞ ദിവസമാണ് വീണ്ടും വിവാഹിതനായത്. മേക്കപ്പ് ആർട്ടിസ്റ്റ് ഷുറാ ഖാനെയാണ് താരം വിവാഹം ചെയ്തത്. നടൻ സൽമാൻ ഖാന്റെ സഹോദരനും അറിയപ്പെടുന്ന നടനുമാണ് അർബാസ് ഖാൻ. ഇരുവരുടേയും സഹോദരി അർപ്പിതാ ഖാന്റെ മുംബൈയിലെ വസതിയിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. അർബാസ് ഖാന് 56 ഉം ഷുറയ്ക്ക് 41 വയസാണ് പ്രായം. വിവാഹ ചിത്രങ്ങൾ അർബാസ് ഖാൻ തന്നെ ഔദ്യോ​ഗിക സോഷ്യൽ മീഡിയാ പേജിലൂടെ പങ്കുവെച്ചിരുന്നു.

പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ഈ ദിവസം മുതൽ ഞങ്ങൾ ഒന്നായി എന്നായിരുന്നു ചിത്രങ്ങൾക്ക് അദ്ദേഹം അടിക്കുറിപ്പ് നൽകിയത്. സിനിമാ ലോകത്ത് നിന്നുള്ള പ്രമുഖരും ആരാധകരും ഇരുവർക്കും ആശംസകളുമായെത്തിയിരുന്നു. അർബാസിന്റേത് ഇത് രണ്ടാം വിവാഹമാണ്. നടി മലൈക അറോറയായിരുന്നു നടന്റെ ആദ്യ ഭാര്യ. 1998ലായിരുന്നു ഇരുവരും വിവാഹിതരായത്.

Arbaaz Khan, malaika arora

2017ൽ വേർപിരിഞ്ഞു. ഇവർക്ക് അർഹാൻ എന്നൊരു മകനുമുണ്ട്. പിതാവിന്റെ നിക്കാഹിൽ അർഹാനും പങ്കെടുത്തിരുന്നു. അച്ഛന്റെ രണ്ടാം വിവാഹത്തിൽ സ്പെഷ്യൽ ​ഗസ്റ്റായി തിളങ്ങിയ അർഹാന് സോഷ്യൽമീഡിയയിലൂടെ നിരവധി ട്രോളുകളും ലഭിച്ചിരുന്നു.

താരങ്ങൾ ഒരുമിച്ച് അഭിനയിക്കുമ്പോഴും ഒരുമിച്ച് പ്രവർത്തിക്കുമ്പോഴും പ്രണയത്തിലാകുന്നതും വിവാഹിതരാകാൻ തീരുമാനിക്കുന്നതും സർവസാധാരണമാണ്. തന്റെ മനസിന് ഇണങ്ങുന്ന ഒരാളെ കണ്ടുമുട്ടുമ്പോൾ ഇന്നത്തെ കാലത്ത് അതിപ്പോൾ സെലിബ്രിറ്റികളായാൽ പോലും പ്രായം, മതം എന്നിവയ്ക്കൊന്നും വലിയ പ്രാധാന്യം കൊടുക്കാറില്ല. ഇഷ്ടപ്പെടുന്നവർ ഒന്നിച്ച് ചേരുന്നുവെന്നതിന് മാത്രമാണ് പ്രാധാന്യം കൊടുക്കാറ്.

അത്തരത്തിൽ പ്രായം പോലും പരി​ഗണിക്കാതെ വിവാഹിതരാകുമ്പോൾ സെലിബ്രിറ്റികളായതിനാൽ സോഷ്യൽ ഓഡിറ്റിങിന് വിധേയരാകേണ്ടി വരാറുണ്ട്. ഫഹദ് ഫാസിൽ-നസ്രിയ, ആര്യ-സയേഷ ജോഡികളെല്ലാം അത്തരത്തിൽ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നവരാണ്. ഇപ്പോഴിതാ അർബാസ് ഖാനും ഷൂറയ്ക്കും അതേ ​ഗതി വന്നിരിക്കുകയാണ്.

ഇരുവരുടെയും വിവാ​ഹ ചിത്രങ്ങൾ വൈറലായതോടെ സോഷ്യൽമീഡിയ ചർച്ച ചെയ്യുന്നത് ഷൂറയുടെ പ്രായമാണ്. അമ്പത്തിയാറ് വയസാണ് അർബാസിന്റെ പ്രായം. ഷൂറയുടേത് നാൽപ്പത്തിയൊന്നും. അർബാസിന്റെ ആദ്യ ഭാര്യ മലൈകയുടെ പ്രായം അമ്പതാണ്. രണ്ടാം വിവാഹ​ത്തെ കുറിച്ച് ചിന്തിച്ചപ്പോൾ മലൈകയേക്കാൾ‌ ചെറുപ്പക്കാരിയെ അർബാസ് കണ്ടെത്തിയല്ലോ... ആശ്ചര്യം തോന്നുന്നുവെന്നാണ് സോഷ്യൽമീഡിയയിൽ നിറയുന്ന കമന്റുകൾ.

arbaaz khan, malaika arora

1982 ജൂലൈ മാസത്തിലാണ് ഷൂറാ ഖാന്റെ ജനനം. അവർക്കിപ്പോൾ 41 വയസായിട്ടുണ്ട്. അർബാസും ഷൂറയും തമ്മിൽ ആകെ 15 വയസിന്റെ വ്യത്യാസമുണ്ട്. പട്ന ശുക്ല എന്ന സിനിമയുടെ സെറ്റിലാണ് ഇവരുടെ പ്രണയത്തിന്റെ തുടക്കം. വിവാഹശേഷം അർബാസും ഭാര്യയും കൂടി പുറത്തുപോകുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. എന്നാലും ആ ചിത്രങ്ങളിൽ അവർ മുഖം മറച്ച നിലയിലായിരുന്നു.

അതേസമയം അർബാസിന്റെ മുൻ ഭാര്യ മലൈക തന്നേക്കാൾ പ്രായം പന്ത്രണ്ട് വയസിന് ഇളയതായ അർജുൻ കപൂറിനെയാണ് പ്രണയിക്കുന്നത്. ഇരുവരുടെ പ്രായ വ്യത്യാസവും സോഷ്യൽമീഡിയ എപ്പോഴും ചർച്ച ചെയ്യാറുള്ളതാണ്. അർബാസ്-മലൈക വിവാഹത്തിൽ അതിഥിയായി കുട്ടിയായിരിക്കെ പങ്കെടുത്ത വ്യക്തിയാണ് അർജുൻ കപൂർ.

More from Filmibeat

Read more about: arbaaz khan malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X