ഐശ്വര്യ റായിയെ ഫോളോ ചെയ്യാതെ അമിതാഭ് ബച്ചൻ, ഒഴിവാക്കിയതാണോ എന്ന് പ്രേക്ഷകർ
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചൻ. തെന്നിന്ത്യൻ, ബോളുവുഡ് സൂപ്പർ സ്റ്റാറുകൾ പോലും ബച്ചൻ ആരാധകരാണ്. അദ്ദേഹത്തിനോടൊപ്പം ഒരു സീൻ എങ്കിലും ചെയ്യണമെന്നാണ് താരങ്ങളുടെ ആഗ്രഹം. ഇത് ലഭിക്കുന്ന അവസരങ്ങളിൽ എല്ലാം താരങ്ങൾ വെളിപ്പെടുത്താറുമുണ്ട്. കുട്ടികളുടെ ഇടയിൽ പോലും ബിഗ് ബിക്ക് ആരാധകരുണ്ട്.

നിക്കിഗൽറാണിയുടെ സഹോദരി സഞ്ജനയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
സോഷ്യൽ മീഡിയയിൽ സജീവമാണ് അമിതാഭ് ബച്ചൻ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം , ട്വിറ്റർ എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ സൈറ്റുകളിൽ താരം സജീവമാണ്. സിനിമാ വിശേഷങ്ങൾക്കും കുടുംബ വിശേഷങ്ങൾക്കുമൊപ്പം തന്റെ നിലപാടുകളും ബച്ചൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ മിക്ക സോഷ്യൽ മീഡിയ പോസ്റ്റുകളും വാർത്ത പ്രധാന്യം നേടാറുണ്ട്. ചിലത് വിവാദങ്ങളും സൃഷ്ടിക്കാറുണ്ട്.
Recommended Video
ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് ബച്ചന്റെ ഇൻസ്റ്റഗ്രാം ഫോളോവോഴ്സിനെ കുറിച്ചാണ്. 27 മില്യൺ ഫോളോവേഴ്സാണ് താരത്തിനുള്ളത്. 68 പേരേ ബച്ചൻ അങ്ങോട്ടും ഫോളോ ചെയ്യുന്നുണ്ട്. ഇതിൽ ബച്ചന്റെ കുടുംബാംഗങ്ങളും ഉൾപ്പെടുന്നുണ്ട്. മകൻ അഭിഷേക് ബച്ചൻ, മകൾ ശ്വേത ബച്ചൻ നന്ദ, ചെറുമക്കളായ നവ്യ നവേലി നന്ദ, അഗസ്ത്യ നന്ദ എന്നിവരും ബച്ചൻറെ സുഹൃത്തുക്കളാണ്. എന്നാൽ കുടംബത്തിലെ രണ്ട് അംഗങ്ങളെ മാത്രം ബച്ചൻ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്നില്ല. ഒന്ന് മരുമകളും നടിയുമായ ഐശ്വര്യ റായ് ബച്ചനും മറ്റൊന്ന് മരുമകൻ നിഖിൽ നന്ദയേയുമാണ്. ഇത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. എന്നാൽ ഐശ്വര്യറായി ഫോളോ ചെയ്യുന്ന ഓരേയൊരു സെലിബ്രിറ്റി അമിതാഭ് ബച്ചനാണ്.
68 പോസ്റ്റികളാണ് ഫോട്ടോ ഷെയറിങ്ങ് ആപ്പായ ഇൻസ്റ്റഗ്രാമിൽ ബച്ചൻ പങ്കുവെച്ചിരിക്കുന്നത്. ഇതിൽ ഐശ്വര്യറായ് ബച്ചനുമായുള്ള ചിത്രങ്ങളുമുണ്ട്. ഐശ്വര്യയും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങളിൽ ബച്ചന്റെ ചിത്രം ഉണ്ടാകാറുണ്ട്. എന്നാൽ മരുമകളെ ഫോളോ ചെയ്യാത്ത വിവരം വ്യക്തമല്ല. മരുമകൻ നിഖിൽ നന്ദയുടെ ഇൻസ്റ്റഗ്രാം പ്രൈവറ്റാണ്. സുഹൃത്തുക്കൾക്ക് മാത്രമേ അദ്ദേഹത്തിന്റെ അക്കൗണ്ടിന്റെ ഉള്ളടക്കം കാണാൻ സാധിക്കുകയുളളൂ.


Click it and Unblock the Notifications