'അങ്കിളിൻ്റെ ഉദ്ദേശം നല്ലതല്ല.... ആലിംഗനത്തിൽ ലവ്വിനേക്കാൾ ലസ്റ്റ്'; കജോളിന്റെയും ബന്ധുവിന്റെയും വീഡിയോ!

തിളക്കമാർന്ന നീല കണ്ണുകളും മനോഹരമായ ചിരിയുമായി ബോളിവുഡിലെ തൊണ്ണൂറുകള്‍ കീഴടക്കിയ നായികയാണ് കജോള്‍. 1992ല്‍ പുറത്തിറങ്ങിയ ബേഖുതി എന്ന ചിത്രത്തിലൂടെയാണ് കജോള്‍ തന്റെ സിനിമ പ്രവേശനം നടത്തുന്നത്. ഷോമു മുഖര്‍ജിയുടേയും തനൂജയുടെയും മകളായ കജോള്‍ 1993ല്‍ അഭിനയിച്ച ബാസിഗര്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തയായത്. നായകനായതാകട്ടെ കജോളിന്റെ ഏക്കാലത്തെയും മികച്ച പെയറായ ഷാരൂഖ് ഖാനും.

പിന്നീട് അങ്ങോട്ട് ഷാരൂഖ് അടക്കമുള്ള ബോളിവുഡിലെ സൂപ്പർ താരങ്ങൾക്കൊപ്പം തുടരെ തുടരെ സൂപ്പർ ഹിറ്റ് സിനിമകൾ. ബോളിവുഡിൽ നിന്നും എത്തിയതാണെങ്കിലും കജോൾ തെന്നിന്ത്യയിൽ ആരാധകരെ സൃഷ്ടിച്ചത് മിൻസാര കനവിലൂടെയാണ്. കരിയറിൽ ഇതുവരെ രണ്ട് തമിഴ് ചിത്രങ്ങളിൽ മാത്രമെ താരം അഭിനയിച്ചിട്ടുള്ളു. അതിൽ മറ്റൊന്ന് ധനുഷിന്റെ വേലയില്ല പട്ടധാരി 2വാണ്.

Kajol with uncle Deb Mukherjee

അമ്പത് പിന്നിട്ട കജോൾ ഇരുപത്തൊന്ന് വയസുകാരിയുടെ അമ്മയാണെന്ന് പറയുകയേയില്ല. യുവത്വം നിലനിർത്തുന്ന കാര്യത്തിൽ ബോളിവുഡിലെ യുവനടിമാരെ പോലും താരം പിന്നിലാക്കി. ഗംഭീര പ്രകടനത്തിലൂടെ ഇന്ത്യന്‍ സിനിമാപ്രേമികളുടെ ഒന്നാകെ ഹൃദയം കവര്‍ന്ന നായിക സിനിമ ചെയ്യുന്നതിൽ അടുത്തിടെയായി വളരെ സെലക്ടീവാണ്. ലസ്റ്റ് സ്റ്റോറീസ് 2 ആയിരുന്നു അവസാന റിലീസ്. സർസമീൻ അടക്കമുള്ളവ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

അതേസമയം ഇപ്പോഴിതാ കജോളിന്റെയും അങ്കിൾ ദേബ് മുഖർജിയുടെയും ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പുള്ള ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം കജോളിന്റെ പിറന്നാളായിരുന്നു. പ്രിയ നടിക്ക് ആശംസകൾ അറിയിക്കുന്നതിന്റെ ഭാ​​ഗമായി ഫിൽമി ​ഗ്യാൻ എന്ന ഇൻ‌സ്റ്റ​ഗ്രാം പേജ് പങ്കുവെച്ചതാണ് ചർച്ചകൾക്ക് കാരണമായ ഈ വീഡിയോ.

ചുവന്ന സാരിയിൽ സിംപിൾ ലുക്കിൽ‌ അതീവ സുന്ദരിയായി അങ്കിളും നടനുമായ ദേബ് മുഖർജിയെ കെട്ടിപിടിച്ച് കുശലം പറയുന്ന കജോളാണ് വീഡിയോയിലുള്ളത്. മാത്രമല്ല ദേബ് മുഖർജി കജോളിന്റെ നെറുകയിൽ ചുംബിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ വിമർശിക്കപ്പെടുന്നത് ദേബ് മുഖർജിയാണ്. അതിന് കാരണം കജോളിനെ അദ്ദേഹം നോക്കുന്നതിലും കെട്ടിപിടിക്കുന്നതിലുമുള്ള അസ്വഭാവികതയാണ്.

ഒരു അങ്കിളിന്റെ സ്നേ​ഹം വീഡിയോയിൽ കാണാൻ കഴിയുന്നില്ലെന്നും ചുംബനത്തിൽ പോലും വാത്സല്യമില്ലെന്നുമെല്ലാമാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തൽ. അങ്കിളിൻ്റെ ഉദ്ദേശം നല്ലതല്ലെന്ന് വ്യക്തം.... ആലിംഗനത്തിൽ ലവ്വിനേക്കാൾ ലസ്റ്റാണ് കാണുന്നത്, ബാഡ് ടച്ചാണെന്നത് വ്യക്തമാണ്... എന്നിട്ടും കജോൾ എന്തുകൊണ്ടാണ് തടയാത്തത്, ഈ അമ്മാവൻ ശരിയല്ല.

Kajol with uncle Deb Mukherjee

എപ്പോഴും അനുചിതമായി സ്പർശിക്കുന്നു. എന്തുകൊണ്ടാണ് കജോൾ എപ്പോഴും അയാളെ ചെന്ന് കെട്ടിപ്പിടിക്കുന്നത്. അയാളുടേത് തെറ്റായ ഉദ്ദേശ്യങ്ങളാണെന്ന് കണ്ടുനിൽക്കുന്നവർക്ക് പോലും മനസിലാകുന്നുണ്ടല്ലോ എന്നിങ്ങനെയാണ് സോഷ്യൽമീഡിയയിൽ പ്രത്യക്ഷ്രപ്പെട്ട കമന്റുകൾ. കജോൾ മദ്യപിച്ചിട്ടുണ്ടോയെന്ന സംശയവും വീഡിയോ കണ്ടവരിൽ ചിലർ കുറിച്ചിട്ടുണ്ട്. രണ്ട് വർഷം മുമ്പ് ഇതേ അങ്കിളിനെ ദുർ​ഗ പൂജയ്ക്കിടെ കെട്ടിപിടിച്ച് കരയുന്ന കജോളിന്റെ വീഡിയോ വൈറലായിരുന്നു.

ദേബ് മുഖർജിയുെട ആദ്യ വിവാഹത്തിലുള്ള മകൾ സുനിത സംവിധായകൻ അശുതോഷ് ഗോവാരിക്കറെയാണ് വിവാഹം ചെയ്തത്. ദേബിന്റെ രണ്ടാം വിവാഹത്തിൽ പിറന്ന മകനാണ് സംവിധായകൻ അയൻ മുഖർജി. 1960ലെ ഹിറ്റ് ചിത്രമായ ലവ് ഇൻ ഷിംല നിർമ്മിച്ച ഫിലിംമലായ സ്റ്റുഡിയോയുടെ ഉടമ ശശാധർ മുഖർജിയാണ് ദേബിന്റെ പിതാവ്.

ദേബിന്റെ അമ്മ അമ്മ സതീദേവി മുഖർജി അശോക് കുമാർ, അനുപ് കുമാർ, കിഷോർ കുമാർ എന്നിവരുടെ ഏക സഹോദരിയാണ്. റാണി മുഖർ‌ജിയും ശർബാനി മുഖർജിയും ദേബിന്റെ ബന്ധുക്കളാണ്. 2009നുശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ദേബ് അവസാനമായി അഭിനയിച്ച സിനിമ കമീനേയാണ്.

More from Filmibeat

Read more about: kajol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X