'​നായികയായാൽ ​ഗർഭിണിയാകരുത്, കരീനയോട് ചെയ്തത്'; സഞ്ജയ് ലീല ബൻസാലിക്കെതിരെ സോഷ്യൽമീഡിയ

ബോളിവുഡിൽ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ സിനിമകൾ എപ്പോഴും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ദൃശ്യ ഭം​ഗിക്ക് പ്രാധാന്യം നൽകുന്ന ബൻസാലി സിനിമകൾ പ്രേക്ഷക മനസ്സിൽ ആഴത്തിൽ സ്പർശിക്കുന്നു. ദേവദാസ്, രാം ലീല, ബാജിരാവോ മസ്താനി, പത്മാവത് തുടങ്ങിയ സിനിമകൾ സംവിധായകനെന്ന നിലയിൽ ബൻസാലിയെ വ്യത്യസ്തനാക്കി.

ബി ടൗണിലെ നായിക നടിമാരുടെ സ്വപ്ന സംവിധായകനുമാണ് ബൻസാലി. ദീപിക പദുകോൺ, ആലിയ ഭട്ട്, ഐശ്വര്യ റായ്, മാധുരി ദീക്ഷിത് തുടങ്ങിയ നടിമാരുടെ കരിയറിൽ ഐക്കോണിക്കായി മാറിയ സിനിമകൾ സമ്മാനിച്ചത് സഞ്ജയ് ലീല ബൻസാലിയാണ്. ഇവരിൽ ദീപിക പദുകോണിന്റെ കരിയർ ​ഗ്രാഫാണ് ബൻസാലി ചിത്രങ്ങളിലൂടെ മാറി മറിഞ്ഞത്.

Sanjay Leela Bhansali

രാം ലീല, ബാജിരാവോ മസ്താനി, പദ്മാവത് എന്നീ മൂന്ന് സിനിമകളാണ് ബൻസാലി ദീപികയെ നായികയാക്കി ചെയ്തത്. ഈ മൂന്ന് സിനിമകളും വൻ ഹിറ്റായി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ​ഗം​ഗുഭായ് കത്തെവാടി എന്ന സിനിമയിൽ ആലിയ ഭട്ടായിരുന്നു നായിക. ആലിയയുടെ കരിയറിലെ നാഴികക്കല്ലായി ഈ സിനിമ മാറി. അഭിനേതാക്കളുടെ കഴിവിന്റെ പരമാവധി പുറത്ത് കൊണ്ട് വരാൻ ബൻസാലി എന്ന സംവിധായകന് കഴിയുന്നു.

എന്നാൽ ബൻസാലിക്കൊപ്പം സിനിമ ചെയ്യുകയെന്നത് എളുപ്പമല്ലെന്നാണ് ബി ടൗണിലെ സംസാരം. കണിശക്കാരനായ ബൻസാലി സീനുകളുടെയും കഥാപാത്രത്തിന്റെയും പൂർണതയ്ക്ക് ഏതറ്റം വരെയും പോകും. ബൻസാലിയുടെ ദേഷ്യമാണ് ആരാധകർക്കിടയിൽ ഇപ്പോഴത്തെ ചർച്ച. നടൻ സൽമാൻ ഖാന്റെ പഴയൊരു വീഡിയോയാണ് ഇതിന് കാരണമായത്. സംവിധായകൻ സൂരജ് ഭർജത്യയെ പ്രശംസിച്ച് സംസാരിച്ച സൽമാൻ സഞ്ജയ് ലീല ബൻസാലി ദേഷ്യം നിയന്ത്രിക്കേണ്ടതെങ്ങനെയെന്ന് ഇദ്ദേഹത്തെ കണ്ട് പഠിക്കണമെന്നും വീഡിയോയിൽ പറഞ്ഞു.

Sanjay Leela Bhansali

വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായെത്തി. ബൻസാലി മുൻകോപക്കാരനാണെന്നും നിരവധി അഭിനേതാക്കളോട് മോശമായി സംസാരിച്ചിട്ടുണ്ടെന്നും ആരോപണം വന്നു. രാം ലീല എന്ന സിനിമയിൽ നിന്ന് നടി കരീന കപൂർ പിൻമാറാനുള്ള കാരണവും ചിലർ ചൂണ്ടിക്കാട്ടി. രാം ലീലയിൽ അഭിനയിക്കുന്ന കാലയളവിൽ കരീന അവിവാഹിതയായി തുടരണമെന്ന് ബൻസാലി ആവശ്യപ്പെട്ടു. സിനിമയിലെ ലീല എന്ന കഥാപാത്രം കന്യകയാണ് എന്നതാണ് ഇതിന് കാരണമായി സംവിധായകൻ പറഞ്ഞതെന്നും ഇവർ ആരോപിക്കുന്നു.

രാം ലീലയിൽ ദീപികയ്ക്ക് പകരം ആദ്യം നായികയായി പരി​ഗണിച്ചിരുന്നത് കരീനയെയാണ്. എന്നാൽ കരീന സിനിമയിൽ നിന്ന് പിൻമാറി. ഇതിന്റെ കാരണമെന്തെന്ന് താരം വ്യക്തമാക്കിയിട്ടില്ല. സിനിമയുടെ ചിത്രീകരണത്തിനിടെ ​ഗർഭിണിയാവരുതെന്ന കരാർ മൂലമാണ് നടി പിൻമാറിയതെന്നാണ് അന്ന് പുറത്ത് വന്ന വിവരം. കരീനയ്ക്ക് പകരമെത്തിയ ദീപിക രാം ലീലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.

നടിയുടെ കരിയറിലെ വഴിത്തിരിവായി സിനിമ മാറി. ബൻസാലിയുടെ പ്രിയ നായികയായ ദിപീക സംവിധായകനൊപ്പം തുടരെ രണ്ട് സിനിമകൾ കൂടി ചെയ്തു. രാം ലീലയ്ക്ക് പുറമെ കരിയറിൽ വേറെയും ഹിറ്റ് സിനിമകൾ കരീനയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിലൊന്നാണ് ക്യൂൻ. കങ്കണ റണൗത്ത് നായികയായ സിനിമ വൻ പ്രേക്ഷക ശ്രദ്ധ നേടി.

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കങ്കണയ്ക്ക് ലഭിച്ചു. ദിൽ ദഡക്നേ ദോ എന്ന സിനിമയിൽ പ്രിയങ്ക ചോപ്ര ചെയ്ത റോളിലേക്കും ആദ്യം പരി​ഗണിച്ചത് കരീനയെയാണ്. നടി വേണ്ടെന്ന് വെച്ച സിനിമകളിൽ മിക്കതും ഹിറ്റായെന്നതും കൗതുകരമാണ്. അതേസമയം ജബ് വി മെറ്റ് ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിക്കാനും കരീനയ്ക്ക് കഴിഞ്ഞു.

More from Filmibeat

Read more about: sanjay leela bhansali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X