ദീപിക ഗര്‍ഭിണിയെങ്കില്‍ വയറെവിടെ! കുഞ്ഞിനെ സ്വീകരിക്കുന്നത് വാടക ഗര്‍ഭധാരണത്തിലൂടെ?

ബോളിവുഡില്‍ നിന്ന് എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന താര ദമ്പതികളാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. ഇരുവരും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന് അടുത്തിടെ അറിയിച്ചത് ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. എന്നാലിതാ എങ്ങനെയാണ് കുഞ്ഞിനെ സ്വീകരിക്കുന്നത് എന്നത് സംബന്ധിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ദീപിക എപ്പോഴും തനിക്ക് കംഫര്‍ട്ടബിള്‍ ആയ രീതിയില്‍ വസ്ത്രം ധരിക്കുന്നയാളാണ്. പ്രത്യേകിച്ചും യാത്രകളില്‍. ദീപിക തന്നെ അത് തുറന്നു പറഞ്ഞിട്ടുമുണ്ട്. അടുത്തിടെ ദീപികയെ എയര്‍പോര്‍ട്ടില്‍ കണ്ടെങ്കിലും ഗര്‍ഭിണി ആണെന്ന തരത്തില്‍ തോന്നുന്നില്ലെന്നാണ് പാപ്പരാസി മീഡിയകള്‍ പറയുന്നത്. ഇളം ബ്രൗണ്‍ നിറത്തിലുള്ള വളരെ ലൂസായ സ്വെറ്റ് ഷര്‍ട്ട് ഇട്ട ദീപിക ഗര്‍ഭിണിയാണോ എന്ന് മനസിലാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

Deepika

ഇതോടെ സോഷ്യല്‍ മീഡിയയില്‍ ദീപിക പദുക്കോണ്‍ ഗര്‍ഭിണി അല്ലെന്നും ആണെന്നുമുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അംബാനി കുടുംബത്തിലെ വിവാഹ പരിപാടിയില്‍ പങ്കെടുത്ത ദീപികയെ കണ്ടാലും ഗര്‍ഭിണിയാണെന്ന് തോന്നുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പൊതുവില്‍ നടക്കുന്ന ചര്‍ച്ച. ദീപികയെ കണ്ടിട്ട് ഗര്‍ഭിണിയാണെന്ന് തോന്നുന്നില്ലെന്നും അതിനാല്‍ അവര്‍ സറോഗസി അഥവാ വാടക ഗര്‍ഭധാരണത്തിലൂടെയായിരിക്കും കുഞ്ഞിനെ സ്വീകരിക്കുന്നത് എന്നുമാണ് ഒരു വിഭാഗം പറയുന്നത്.

ദീപികയടക്കമുള്ള മുന്‍നിര താരങ്ങളെല്ലാം തങ്ങളുടെ പ്രൊഫഷനും കരിയറും കണക്കിലെടുത്ത് നേരത്തെ തന്നെ എഗ്ഗ് ഫ്രീസിംഗ് (അണ്ഡം സൂക്ഷിച്ചുവെക്കല്‍) പോലുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇന്ന് എഗ്ഗ് ഫ്രീസിംഗ് എന്ന് പറയുന്നത് വളരെ സര്‍വ്വസാധാരണമായ കാര്യമായി മാറുകയും ചെയ്തിട്ടുണ്ട്. നയന്‍താരയും വിഗ്നേഷ് ശിവനും തങ്ങളുടെ ഇരട്ടക്കുട്ടികളെ സ്വീകരിച്ചതും വാടക ഗര്‍ഭധാരണത്തിലൂടെയാണ്.

മുന്‍ മിസ് വേള്‍ഡും ബോളിവുഡ് താരവുമായ പ്രിയങ്ക ചോപ്രയും സറോഗസിയിലൂടെ കുഞ്ഞിനെ സ്വീകരിച്ച വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. വിരാട് കോലിയും അനുഷ്‌ക ശര്‍മയും രണ്ടാമത് ഒരു കുഞ്ഞിനും കൂടി ജന്മം നല്‍കിരുന്നു. ഇതും സറോഗസിയിലൂടെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താരങ്ങള്‍ ഇത് സംബന്ധിച്ചൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. എന്തായാലും ഇതിന് പിന്നാലെയാണ് അച്ഛനും അമ്മയുമാകാന്‍ പോവുകയാണെന്ന വിവരം ദീപികയും രണ്‍വീറും അറിയിച്ചിരിക്കുന്നത്.

Deepika

സറോഗസി താരങ്ങള്‍ക്കിടയില്‍ ഇന്ന് വളരെ സാധാരമായി വരുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ മടിയുണ്ടെന്നതാണ് മറ്റൊരു കാര്യം നയന്‍താര അടക്കം സറോഗസിയിലൂടെ കുഞ്ഞിന സ്വീകരിച്ച പല താര ദമ്പതിമാരെയും അധിക്ഷേപിച്ചുകൊണ്ടും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വരാറുണ്ട്. സറോഗസിയിലൂടെ കുഞ്ഞിനെ സ്വീകരിക്കുന്നത് ശരിയായ രീതിയില്ലെന്നാണ് ഇത്തരക്കാരുടെ പക്ഷം. എന്തായാലും ആരാധകര്‍ രണ്‍വീറിന്റെയും ദീപികയുടെയും കുഞ്ഞിനെ കാത്തിരിക്കുകയാണ്. അടുത്തിടെ രണ്‍വീര്‍ സിംഗ് താന്‍ ഒരു അച്ഛനാവുകയാണെങ്കില്‍ കുഞ്ഞിന് ഇടാന്‍ സാധ്യതയുള്ള പേരുകളും വെളിപ്പെടുത്തിയിരുന്നു.

തനിക്ക് പേരുകളോട് പ്രത്യേകം താത്പര്യമുണ്ടെന്നും പ്രത്യേകം പേരുകള്‍ തെരഞ്ഞെടുക്കുന്നത് ഇഷ്ടമാണെന്നും താരം മുമ്പ് പറഞ്ഞിരുന്നു. ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷം 2018ലാണ് ഇരുവരും വിവാഹിതരായത്. പ്രണയിക്കുന്ന കാലത്ത് താന്‍ അനുഭവിച്ച ഡിപ്രഷനെക്കുറിച്ചും ആ സമയം രണ്‍വീര്‍ തനിക്ക് ഒപ്പം നിന്നതിനെക്കുറിച്ചുമെല്ലാം ദീപിക വെളിപ്പെടുത്തിയിരുന്നു. വിവാഹശേഷം ദീപികയും രണ്‍വീറും സിനിമകളുമായി തിരക്കിലായിരുന്നു. വിവാഹശേഷം ഗെഹരായിയാനും പത്താനുമടക്കം ദീപിക അഭിനയിച്ച ചിത്രങ്ങളില്‍ ശരീര പ്രദര്‍ശനമുണ്ടെന്ന് കാണിച്ച് നടിക്കെതിരെ വലിയ രീതിയില്‍ ബോയ്‌ക്കോട്ട് ആഹ്വാനങ്ങളും വന്നിരുന്നു.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X